- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ കാര്യം മുറപോലെ കിട്ടിയാൽ പോര; കുതിരവട്ടം ആശുപത്രിക്ക് കൈതാങ്ങാകാൻ അഭ്യർത്ഥനയുമായി കോഴികോട് കളക്ടറുടെ എഫ്ബി പോസ്റ്റ്; മാറ്റത്തിന് വഴിയൊരുക്കാൻ പ്രശാന്ത് ഐഎഎസ്
കോഴിക്കോടിന്റെ മൊത്തമായി നന്നാക്കാമെന്ന് പറയാതെ ചുമതലയെടുത്ത കളക്ടറാണ് എൻ പ്രശാന്ത്. പക്ഷേ കഴിയുന്നതെല്ലാം ചെയ്യുമെന്ന കളക്ടറുടെ വാക്കുകൾ കോഴിക്കോടിന് പ്രതീക്ഷയായി. കാരണം മുമ്പ് ജോലി ചെയ്‌തെടെത്താൽ നീതിക്കൊപ്പം നിന്ന് ഐഎഎസുകാരനാണ് പ്രശാന്ത്. കേരളാ ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ എംഡിയായിരിക്കെ ആഭ്യന്തരമന്ത്രിയുടെ പ്രൈ
കോഴിക്കോടിന്റെ മൊത്തമായി നന്നാക്കാമെന്ന് പറയാതെ ചുമതലയെടുത്ത കളക്ടറാണ് എൻ പ്രശാന്ത്. പക്ഷേ കഴിയുന്നതെല്ലാം ചെയ്യുമെന്ന കളക്ടറുടെ വാക്കുകൾ കോഴിക്കോടിന് പ്രതീക്ഷയായി. കാരണം മുമ്പ് ജോലി ചെയ്‌തെടെത്താൽ നീതിക്കൊപ്പം നിന്ന് ഐഎഎസുകാരനാണ് പ്രശാന്ത്. കേരളാ ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ എംഡിയായിരിക്കെ ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്തിനെ നിയോഗിക്കാൻ കാരണവും ഇതു തന്നെ.
ഒടുവിൽ ഐഎഎസുകാരനെന്ന നിലയിലെ പ്രമോഷനും മറ്റും ഉറപ്പാക്കാൻ ജില്ലാ കളക്ടറാകണമെന്ന വ്യവസ്ഥ ഉയർത്തിക്കാട്ടി പ്രശാന്ത് ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. കോഴിക്കോട്ട് കളക്ടറായി. ചുരങ്ങിയ കാലം കൊണ്ട് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. അതിൽ ഒടുവിലത്തേത് ഒരു സിവിൽ സർവ്വീസുകാരനും കാട്ടത്ത ചങ്കൂറ്റം കൂടിയാണ്. സർക്കാർ കാര്യം മറുപോലയേ നടക്കൂ. പക്ഷേ കുതരിവട്ടം മാനിസകാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌ന പരിഹാരത്തിന് വേണ്ടത് അടിയന്തര നടപടികളാണ്. അതിന് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് കോഴിക്കോട് കളക്ടർ.
കളക്ടറായി ചുമതലയേറ്റപ്പോൾ തന്നെ ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സോഷ്യൽ മീഡിയയുടെ സാധ്യതകൾ പ്രശാന്ത് ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോഴിതാ ഫെയ്‌സ് ബുക്കിന്റെ സാധ്യതയിലൂടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ആകുലതകൾ വിശദീകരിക്കുകയാണ് കളക്ടർ. ആശുപത്രിയുടെ കണ്ണീരൊപ്പാൻ സുപ്രണ്ട് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പാക്കണം. അതിന് സർക്കാർ സംവിധാനത്തിലെ കാലതാമസം പാടില്ല. സഹായങ്ങൾ കുതിരവട്ടം ആശുപത്രി സൂപ്രണ്ടിന് നൽകണമെന്നാണ് കളക്ടറുടെ അഭ്യർത്ഥന. സുമനസുകൾ കളക്ടറുടെ നിർദ്ദേശം ഏറ്റെടുത്താൽ അത് സാമൂഹിക സുരക്ഷാ പ്രക്രിയയിൽ പുതിയൊരു കാൽവയ്‌പ്പാകും. അത് മറ്റ് പലതിനും മാതൃകയും.
കോഴിക്കോട് കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിൽ എൻ പ്രശാന്ത് ഇട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം
ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയിൽ കഴിഞ്ഞ ആഴ്ച കുതിരവട്ടം മാനസികാശുപത്രി സന്ദർശിച്ചിരുന്നു. അവിടെ കണ്ട ദൃശ്യങ്ങൾ ഏതൊരു കഠിനഹൃദയനെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. സ്വന്തക്കാരാൽ ഉപേക്ഷിക്കപ്പെട്ട മാനസികരോഗികളായ അമ്മമാരും വയോധികരും ഒരു വശത്ത്. മാനസികരോഗിയെന്ന് മുദ്രകുത്തി അവിടെ തള്ളിയ ബുദ്ധിമാന്ദ്യം ഉള്ള സഹോദരങ്ങൾ മറുവശത്ത്. മനോരോഗം ഏറെക്കുറെ ഭേദമായിട്ടും പുറത്തെ കാമഭ്രാന്തന്മാരെ ഭയന്ന് ആശുപത്രി വിട്ട് പോകാൻ ഭയക്കുന്ന പെങ്ങന്മാരും. സംഘടിക്കാനോ സമരം ചെയ്യാനോ വയ്യാത്ത, സ്വന്തം ആവശ്യം പറഞ്ഞറിയിക്കാൻ അറിയാത്ത ഇവർക്കായി ആര് ശബ്ദം ഉയർത്തും? ഇല്ലായ്മയൾക്കിടയിലും സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമ്മാർക്കും മറ്റ് ജീവനക്കാർക്കും കൂപ്പുകൈ.
ആശുപത്രി സൂപ്രണ്ടിനോട് അടിയന്തരായി അവിടേയ്ക്ക് വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തരാൻ പറഞ്ഞിരുന്നു. സർക്കാർ കാര്യം മുറപോലെ കിട്ടിയാൽ പോര എന്ന് തോന്നിയതുകൊണ്ട് ആ ലിസ്റ്റ് ഇവിടെ പബ്ലിഷ് ചെയ്യുന്നു. സ്വന്തക്കാരില്ലാതെ, സ്വന്തം മനസ്സ് പോലും കൈമുതലായില്ലാതെ കഴിയുന്നവർക്ക് ഒരു ദിവസം അല്ലെങ്കിൽ ഒരു നിമിഷം നേരത്തെ ഇവ എത്തിക്കാൻ സാധിച്ചെങ്കിൽ വലിയ കാര്യം.
കോഴിക്കോട് സഹൃദയരുടെയും വിശാലഹൃദയരുടെയും നാടാണ്. നന്മയുള്ള നാടാണ്. ആശുപത്രി സൂപ്രണ്ടിന്റെ നമ്പർ: 04952741386