- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഴുവൻ സാക്ഷികളും കൂറുമാറി; ചുംബനസമരത്തിന് വിത്തിട്ട കോഴിക്കോട്ടെ ഡൗൺ ടൗൺ ഹോട്ടൽ ആക്രമണക്കേസിൽ യുവമോർച്ചക്കാരെ വിട്ടയച്ചു; പ്രതികളെ ഭയന്നാണ് സാക്ഷികൾ കൂറുമാറിയതെന്ന പ്രോസിക്യൂഷൻ
കോഴിക്കോട്: ചുംബനസമരമെന്ന പേരിൽ കേരളം മുഴുവൻ അലയടിച്ച ബദൽ പ്രതിഷേധത്തിന് ഇടയാക്കിയ, കോഴിക്കോട് ബീച്ചിലെ ഡൗൺടൗൺ ഹോട്ടൽ ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു.ഈ ഹോട്ടലിൽ അനാശാസത്തിന് സൗകര്യം ഒരുക്കിക്കൊടുക്കുന്നുവെന്ന് ആരോപിച്ച്, സദാചാരപൊലീസ് ചമഞ്ഞ് ആക്രമണം നടത്തിയെന്ന കേസിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു അടക്കമുള്ള എട്ട് പ്രതികളെയാണ് കോടതി വിട്ടയച്ചത്. ദൃക്‌സാക്ഷികളടക്കം കേസിൽ വിസ്തരിച്ച മുഴുവൻ സാക്ഷികളും കൂറുമാറിയതിനെ തുടർന്നാണ് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് കോടതിയുടെ നടപടി. പ്രകാശ് ബാബുവിനെ കൂടാതെ മറ്റ് യുവമോർച്ച നേതാക്കളായ കെ.പി. പ്രശോഭ്, ഇ.വി. ഭവീഷ്, കെ. ഷൈബു, കെ. പ്രബീഷ്, തൊടിയിൽ നിവേദ്, പീടികത്തൊടിയിൽ ബിജീത് കുമാർ, താഴെത്തൊടി റിജിൻ എന്നിവരെയാണ് വിട്ടയച്ചത്. പി.ടി. ഉഷ റോഡിലെ ഡൗൺടൗൺ ഹോട്ടലിൽ സദാചാരപൊലീസ് ചമഞ്ഞ് യുവമോർച്ചക്കാർ ആക്രമണം നടത്തിയത് വൻ വിവാദമായിരുന്നു. 2014 ഒക്ടോബർ 23ന് പകൽ 11.30ന് പ്രതികൾ അന്യായമായി സംഘംചേർന്ന് ഹോട്ടൽ ആക്രമിച്ചതായാണ് നടക്ക

കോഴിക്കോട്: ചുംബനസമരമെന്ന പേരിൽ കേരളം മുഴുവൻ അലയടിച്ച ബദൽ പ്രതിഷേധത്തിന് ഇടയാക്കിയ, കോഴിക്കോട് ബീച്ചിലെ ഡൗൺടൗൺ ഹോട്ടൽ ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു.ഈ ഹോട്ടലിൽ അനാശാസത്തിന് സൗകര്യം ഒരുക്കിക്കൊടുക്കുന്നുവെന്ന് ആരോപിച്ച്, സദാചാരപൊലീസ് ചമഞ്ഞ് ആക്രമണം നടത്തിയെന്ന കേസിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു അടക്കമുള്ള എട്ട് പ്രതികളെയാണ് കോടതി വിട്ടയച്ചത്.
ദൃക്‌സാക്ഷികളടക്കം കേസിൽ വിസ്തരിച്ച മുഴുവൻ സാക്ഷികളും കൂറുമാറിയതിനെ തുടർന്നാണ് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് കോടതിയുടെ നടപടി. പ്രകാശ് ബാബുവിനെ കൂടാതെ മറ്റ് യുവമോർച്ച നേതാക്കളായ കെ.പി. പ്രശോഭ്, ഇ.വി. ഭവീഷ്, കെ. ഷൈബു, കെ. പ്രബീഷ്, തൊടിയിൽ നിവേദ്, പീടികത്തൊടിയിൽ ബിജീത് കുമാർ, താഴെത്തൊടി റിജിൻ എന്നിവരെയാണ് വിട്ടയച്ചത്.
പി.ടി. ഉഷ റോഡിലെ ഡൗൺടൗൺ ഹോട്ടലിൽ സദാചാരപൊലീസ് ചമഞ്ഞ് യുവമോർച്ചക്കാർ ആക്രമണം നടത്തിയത് വൻ വിവാദമായിരുന്നു. 2014 ഒക്ടോബർ 23ന് പകൽ 11.30ന് പ്രതികൾ അന്യായമായി സംഘംചേർന്ന് ഹോട്ടൽ ആക്രമിച്ചതായാണ് നടക്കാവ് പൊലീസെടുത്ത കേസ്. മൊത്തം 16,953 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം. സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം നടത്തിയെന്നാരോപിച്ച് സംസ്ഥാനം മുഴുവൻ പ്രതിഷേധം അലയടിച്ചു.
കേരളത്തിൽ വിവാദമായ ചുംബനസമരം ഇതിന്റെ തുടർച്ചയായിരുന്നു. അതിനിടെ പ്രതികളെ ഭയന്നാണ് സാക്ഷികൾ കൂറുമാറിയതെന്ന വാദം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ തങ്ങളുടെ പ്രവർത്തകരെ സദാചാര പൊലീസാക്കി ചിത്രീകരിച്ച സിപിഎമ്മും കോൺഗ്രസും കോടതിവിധിയുടെ പശ്ചാത്തലത്തിൽ മാപ്പ് പറയണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.
അതേസമയം ഡൗൺടൗൺ ഹോട്ടൽ മാനേജ്‌മെന്റിന്റെ മാറിയ കാഴ്ചപ്പാടും ഈ വിധിക്ക് സഹായകരമായെന്ന് വിലയിരുത്തുന്നുണ്ട്. കേന്ദ്രഭരണത്തിലിരക്കുന്ന പാർട്ടിയെ വെറുതെ പിണക്കേണ്ടെന്ന് മാനേജ്‌മെന്റിന്റെ നിർദേശത്തെ തുടർന്ന് ഹോട്ടലിലെ ജീവനക്കാർപോലും മൊഴിമാറ്റുകയായിരുന്നെന്ന് ആരോപണമുണ്ട്.യുവമോർച്ചക്കാർ ഹോട്ടൽ ആക്രമിച്ചതിനും ചുബനസമരത്തിലൂടെയും മറ്റും കിട്ടിയ പ്രശസ്തിയിൽ ഹോട്ടലിൽ ഇപ്പോൾ വൻ തിരക്കാണ് ഉള്ളതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.മൊഴിമാറ്റാനായി ബിജെപിയുവമോർച്ചാ നേതാക്കളുടെ വൻ സമ്മർദം ഹോട്ടലുടമകളുടെ മേൽ ഉണ്ടായിരുന്നു.
2014 ഒക്ടോബറിൽ ജയ്ഹിന്ദ് ടീവിയിൽ വന്ന ഒരു വാർത്തയാണ് യുവമോർച്ച ഏറ്റെടുത്തത്. പി.ടി ഉഷറോഡിലെ ഡൗൺ ടൗൺ റെസ്റ്റോറെന്റിൽ ഒരു ഭാഗം കാഴ്ചയിൽനിന്ന് മറച്ചതുപോലെ രൂപപ്പെടുത്തിയിരക്കയാണെന്നും ഇവിടെ യുവാക്കളും യുവതികളും വന്ന് സഭ്യേതര പ്രവർത്തര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായണെന്നുമാണ് വാർത്തയിൽ പറയുന്നത്. ഹോട്ടലിന്റെ അകത്തും ഇതുപോലുള്ള മറകളും മറ്റുമുണ്ടെന്ന് വാർത്തയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകോപിതരായ യുവമോർച്ച പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തത്.
ഈസംഭവം വലിയ വിവാദമായതോടെയാണ് കേരളമെമ്പാടും സദാചാരപൊലീസിങ്ങിനെതിരെ ജനകീയകൂട്ടായ്മകൾ ശക്തമായത്. യുവാക്കളും ആക്റ്റീവിസ്റ്റുകളും അടക്കമുള്ളവർ ചേർന്നതോടെ ചുംബനസമരമടക്കമുള്ള കാര്യങ്ങളിലൂടെയാണ് ഈ പ്രതിഷേധം പടർന്നത്.തുടർന്നാണ് ഈ സമരങ്ങളുടെ നേതൃത്വത്തിലേക്ക് രാഹുൽ പശുപാലനും ഭാര്യ രശ്മിയും അടക്കമുള്ളവർ എത്തിച്ചേരുന്നത്. പിന്നീട് ഇരുവരെയും പെൺവാണിഭക്കേസിൽ അറസ്റ്റിലായതോടെ ചുംബനസമരം വിസ്മൃതിയിലാവുകയും ചെയ്തു.

