- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് മാനാഞ്ചിറയിൽ ഒറ്റയ്ക്ക് പോകുന്ന പെൺകുട്ടികളെക്കാൾ ഭയക്കേണ്ടത് ഒറ്റയ്ക്കു പോകുന്ന ആൺകുട്ടികൾ! പ്രകൃതിവിരുദ്ധ പീഡകരുടെ സംഘങ്ങൾ പാർക്കിൽ അനവധി; പണം നൽകിയും കുട്ടികളെ ഭീഷണിപ്പെടുത്തിയും പീഡന മാഫിയ കൊഴുക്കുന്നു: എല്ലാമറിഞ്ഞിട്ടും ഒന്നും ചെയ്യാതെ പൊലീസും
കോഴിക്കോട്: ഒരു കോളജ് വിദ്യാർത്ഥിയുടെ സാക്ഷിപത്രമാണ് ഇത് ' ഞാൻ ഹോസ്റ്റലിൽ ആണ് താമസിക്കുന്നത് ക്‌ളാസ് കഴിയുമ്പോൾ സുഹൃത്തുക്കളോടൊപ്പവും ചിലപ്പോൾ ഒറ്റയ്ക്കും വൈകുന്നേരങ്ങളിൽ ഞാൻ മാനാഞ്ചിറയിൽ പോയിരിക്കാറുണ്ട്. കഴിഞ്ഞദിവസവും ഞാൻ വൈകുന്നേരം ഒറ്റയ്ക്ക് മാനാഞ്ചിറയിൽ ഇരിക്കുകയായിരുന്നു സമയം 7 മണി കഴിഞ്ഞു എങ്കിലും പെട്ടെന്ന് പോകാൻ തോന്നിയിരുന്നില്ല അപ്പോഴാണ് ഒരു മധ്യവയസ്‌കനായ ഒരാൾ എന്റെ അടുത്ത് വന്നിരുന്നത്. അയാൾ ആദ്യം എന്നോട് പേര് ചോദിക്കുകയും കോളേജ് ജീവിതവും മറ്റു കാര്യങ്ങളും ചോദിച്ചുകൊണ്ടേയിരുന്നു. വളരെ മാന്യമായ രീതിയിൽ അയാൾ സംസാരിച്ചത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ ചോദ്യങ്ങളുടെ രീതി മാറി. ക്ലാസ്സിലെ പെൺകുട്ടികളുടെ കൂടെ എങ്ങനെയാണ് സംസാരിക്കാറുള്ളത് എന്നും കാമുകി ഉണ്ടോ എന്നും പെൺകുട്ടികളുമായി സെക്‌സ് ചെയ്തിട്ടുണ്ടോ എന്നും ഒക്കെയായി ചോദ്യങ്ങൾ. അയാളുടെ ചോദ്യങ്ങൾ ഇഷ്ടപ്പെടാത്ത ഞാൻ മിണ്ടാതെ ഒരു സൈഡിലേക്ക് മാറി ഇരിക്കുകയും ചെയ്തു. അപ്പോൾ അയാൾ എന്റെ അടുത്തേക്ക് മാറിയിരിക്കുക യും എന്റെ കാലിലേക്ക്
കോഴിക്കോട്: ഒരു കോളജ് വിദ്യാർത്ഥിയുടെ സാക്ഷിപത്രമാണ് ഇത് ' ഞാൻ ഹോസ്റ്റലിൽ ആണ് താമസിക്കുന്നത് ക്‌ളാസ് കഴിയുമ്പോൾ സുഹൃത്തുക്കളോടൊപ്പവും ചിലപ്പോൾ ഒറ്റയ്ക്കും വൈകുന്നേരങ്ങളിൽ ഞാൻ മാനാഞ്ചിറയിൽ പോയിരിക്കാറുണ്ട്. കഴിഞ്ഞദിവസവും ഞാൻ വൈകുന്നേരം ഒറ്റയ്ക്ക് മാനാഞ്ചിറയിൽ ഇരിക്കുകയായിരുന്നു സമയം 7 മണി കഴിഞ്ഞു എങ്കിലും പെട്ടെന്ന് പോകാൻ തോന്നിയിരുന്നില്ല അപ്പോഴാണ് ഒരു മധ്യവയസ്‌കനായ ഒരാൾ എന്റെ അടുത്ത് വന്നിരുന്നത്. അയാൾ ആദ്യം എന്നോട് പേര് ചോദിക്കുകയും കോളേജ് ജീവിതവും മറ്റു കാര്യങ്ങളും ചോദിച്ചുകൊണ്ടേയിരുന്നു. വളരെ മാന്യമായ രീതിയിൽ അയാൾ സംസാരിച്ചത്.
എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ ചോദ്യങ്ങളുടെ രീതി മാറി. ക്ലാസ്സിലെ പെൺകുട്ടികളുടെ കൂടെ എങ്ങനെയാണ് സംസാരിക്കാറുള്ളത് എന്നും കാമുകി ഉണ്ടോ എന്നും പെൺകുട്ടികളുമായി സെക്‌സ് ചെയ്തിട്ടുണ്ടോ എന്നും ഒക്കെയായി ചോദ്യങ്ങൾ. അയാളുടെ ചോദ്യങ്ങൾ ഇഷ്ടപ്പെടാത്ത ഞാൻ മിണ്ടാതെ ഒരു സൈഡിലേക്ക് മാറി ഇരിക്കുകയും ചെയ്തു. അപ്പോൾ അയാൾ എന്റെ അടുത്തേക്ക് മാറിയിരിക്കുക യും എന്റെ കാലിലേക്ക് കൈ വെക്കുകയും ചെയ്തു.
ഞാൻ ദേഷ്യത്തോടെ അയാളെ നോക്കിയപ്പോൾ എത്ര കാശു വേണമെങ്കിൽ തരാം എന്നും ഇവിടെ അടുത്തു തന്നെ റൂം ഉണ്ടെന്നും പറഞ്ഞ് റൂമിന്റെ കീ എടുത്തു കാണിക്കുകയും ചെയ്തു. ഞാൻ പെട്ടെന്നുതന്നെ ദേഷ്യപ്പെട്ട് സംസാരിച്ചപ്പോൾ ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞു അയാൾ പെട്ടെന്ന് അവിടുന്ന് മാറിപ്പോയി. പിന്നീട് സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് ഈ പ്രദേശത്ത് ഇത് സ്ഥിരം ആണെന്ന് വ്യക്തമായത്'.
സാധാരണഗതിയിൽ പെൺകുട്ടികൾ ഒറ്റയ്ക്കിരിക്കാൻ പലപ്പോഴും ഭയപ്പെടുകയാണ് മാനാഞ്ചിറയിൽ എന്നാലിപ്പോൾ പെൺകുട്ടികളേക്കാൾ ആൺകുട്ടികളാണ് ഒറ്റക്കിരിക്കാനും നടക്കാനും ഭയപ്പെടുന്നത്. യുവാക്കളെയും സ്‌കൂൾ കുട്ടികളെയുമാണ് ഇത്തരക്കാർ കൂടുതലായും നോട്ടമിടുന്നത്. മധ്യവയസ്‌കരോ അല്ലെങ്കിൽ പ്രായമായവരോ ആണ് ഇത്തരക്കാരിൽ കൂടുതലുള്ളത്. 45 നു മുകളിൽ പ്രായമുള്ളവരാണ് ഇത്തരക്കാരിൽ ഏറിയവരും. വൈകുന്നേരങ്ങളിൽ ഒറ്റയ്ക്ക് മാനാഞ്ചിറ എത്തുന്ന വിദ്യാർത്ഥികളാണ് ഇത്തരക്കാരുടെ പ്രധാന ഇര.
ഇത്തരക്കാർ ആദ്യം നല്ല രീതിയിൽ സംസാരിച്ച് മുന്നോട്ടുപോവുകയും കുട്ടികളുടെ രഹസ്യങ്ങൾ പരമാവധി ചോർത്തുകയും ചെയ്യും പിന്നീട് ഇവർ തങ്ങളുടെ ആവശ്യം അറിയിക്കുമ്പോൾ പിൻവാങ്ങുന്ന കുട്ടികളെ പണം നൽകാമെന്നു പറഞ്ഞു പിടിച്ചുനിർത്തുകയും ഇതിന് സമ്മതിക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇത്തരക്കാർ എത്ര പണം നൽകാനും തയ്യാറാണെന്ന് എന്നിരിക്കെ പല കുട്ടികളും ഇതിൽ ആകൃഷ്ടരാവാറുണ്ടെന്നും ഉണ്ടെന്നും ആക്ഷേപമുണ്ട്. എന്നാൽ പിന്നീട് ഇതിൽ നിന്ന് പിന്തിരിയാൻ ശ്രമിക്കുമ്പോൾ ഇവരെ ഭീഷണിപ്പെടുത്തുകയാണ് പതിവ്. ഇത്തരത്തിൽ നിരവധി പരാതികൾ കോഴിക്കോടുള്ള പല സാമൂഹിക സേവകർക്കും ലഭിക്കാറുണ്ട്.
ഇത്തരത്തിലുള്ള പ്രകൃതിവിരുദ്ധ പീഡകരെ കുടുംബക്കാരോ സുഹൃത്തുക്കളോ ചേർന്ന് രണ്ട് തല്ല് നൽകിയ വിടുന്നതിൽ അപ്പുറം പൊലീസിൽ പരാതി നൽകാത്തത് ഇത്തരക്കാർക്ക് പലപ്പോഴും സൗകര്യപ്രദം ആകാറുണ്ട്. മാനാഞ്ചിറ ഭാഗത്ത് നിരവധി പേരാണ് ഇത്തരത്തിൽ കറങ്ങി നടക്കുന്നത്. കോഴിക്കോട് കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ കുന്ദമംഗലത്ത് ഒരു കുട്ടി മരിച്ചത് ഉൾപ്പെടെ നിരവധി പരാതികളാണ് പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതുകൊണ്ട് തന്നെ ഇത്തരക്കാരെ തുരത്താൻ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. എന്നാൽ കുട്ടികൾ പരാതി നൽകാൻ തയ്യാറാകാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്.