- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണശ്രമത്തിനിടെ ഉണ്ടായ അക്രമത്തിൽ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു; കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശി; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
ജിദ്ദ: മോഷണശ്രമത്തിനിടെ ഉണ്ടായ അക്രമത്തിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ജിദ്ദയിലെ ഹയ്യ്യാസാവിറിന് സമീപം ഉണ്ടായ സംഭവത്തിൽ കൊടുവള്ളി സ്വദേശി വാവാട് എരഞ്ഞോണ ആലപ്പുറായിൽ പരേതനായ മുഹമ്മദിന്റെ മകൻ യൂനുസ് (26) ആണ് മരിച്ചത്. സംഭവത്തിൽ ഒരാളെ പിടികൂടിയതായും മക്ക പൊലീസ് വക്താവ് ഡോ. ആത്വി ബിൻ അത്വിയ്യ അൽ ഖുറശി അറിയിച്ചിട്ടുണ്ട്. ടാക്‌സി ഡ
ജിദ്ദ: മോഷണശ്രമത്തിനിടെ ഉണ്ടായ അക്രമത്തിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ജിദ്ദയിലെ ഹയ്യ്യാസാവിറിന് സമീപം ഉണ്ടായ സംഭവത്തിൽ കൊടുവള്ളി സ്വദേശി വാവാട് എരഞ്ഞോണ ആലപ്പുറായിൽ പരേതനായ മുഹമ്മദിന്റെ മകൻ യൂനുസ് (26) ആണ് മരിച്ചത്. സംഭവത്തിൽ ഒരാളെ പിടികൂടിയതായും മക്ക പൊലീസ് വക്താവ് ഡോ. ആത്വി ബിൻ അത്വിയ്യ അൽ ഖുറശി അറിയിച്ചിട്ടുണ്ട്.
ടാക്‌സി ഡ്രൈവറായ യൂനുസ് മോഷ്ടാക്കളുടെ പിടിച്ചുപറിശ്രമം പ്രതിരോധിക്കുന്നതിനിടെയാണ് കുത്തേറ്റുമരിച്ചത്. അഞ്ചു വർഷത്തിലധികമായി ജിദ്ദയിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു യൂനസ്. അവിവാഹിതനായ യൂനുസ് ഒരു വർഷം മുമ്പാണ് നാട്ടിൽവന്ന് തിരിച്ചുപോയത്. ഒരു സഹോദരൻ സൗദിയിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. പാത്തുവാണ് മാതാവ്.
കുവൈത്തിൽ മലയാളി എഞ്ചിനീയർ കൊല്ലപ്പെട്ട വാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുമ്പേ മറ്റൊരു ദുരന്തം കൂടി കേൾക്കേണ്ടി
വന്നത് പ്രവാസി സമൂഹത്തെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.