ഹൂസ്റ്റൺ: മാർച്ച് 6 ന് നടന്ന ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പിൽ ഹൂസ്റ്റണിൽ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ വിജയിച്ചു. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇരുവരും ശക്തരായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെയാണ് നേരിടേണ്ടത്. ഹൂസ്റ്റൺ ഫോർട്ട്ബന്റ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് കെ. പി. ജോർജ് എതിരില്ലാതെയാണ് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിത്വം നേടിയത്.

ഇന്ത്യൻ അമേരിക്കൻ അറ്റോർണിയും മലയാളിയുമായ ജൂലി മാത്യു ഫോർട്ട് ബന്റ് കൗണ്ടി ജഡ്ജ് ഷിപ്പ് ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കൗണ്ടി ജഡ്ജിയായി മത്സരിക്കുന്ന മലയാളികൾക്കു ഏറ്റവും സുപരിചിതനായി കെ. പി. ജോർജ് 25432 വോട്ടുകൾ നേടിയപ്പോൾ, ജഡ്ജി കൗണ്ടി കോർട്ട് അറ്റ് ലൊയായി മത്സരിച്ച ജൂലിക്ക് 25722 വോട്ടുകളും ലഭിച്ചു. പൊതുതിരഞ്ഞെടുപ്പിൽ കെ. പി. ജോർജിന് നേരിടേണ്ടതു റിപ്പബ്ലിക്കൻ പാർട്ടിയിലെ നിലവിലുള്ള കൗണ്ടി ജഡ്ജി റോബർട്ട് ഹെർബർട്ടിനെയാണ്. ജൂലിക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഹറോൾ കെന്നഡിയോടും ഏറ്റുമുട്ടണം.