റിപ്പോർട്ട് ചെയ്യാനെന്ന് പറഞ്ഞ് പ്രസ് ഗാലറിയിൽ കടന്നു; തിരിച്ചു പോകുമ്പോൾ തയ്യാറാക്കിയ കുറിപ്പും എല്ലാവരേയും കാണിച്ചു; ജനം കൈവിട്ടെങ്കിലും നിയമസഭയിൽ സജീവമാകാൻ ഉറച്ച് മുന്മന്ത്രി; കെപി മോഹനൻ റിപ്പോർട്ടറായി സഭയിലെത്തി
കണ്ണൂർ: തെരഞ്ഞെടുപ്പിൽ തോറ്റെങ്കിൽ നിയമസഭയിലേക്ക് വരാതിരിക്കാൻ കെപി മോഹനന് കഴിയില്ല. നിയമസഭയിൽ ഇന്നത്തെ താരം കെപി മാഹനനായിരുന്നു. റിപ്പോർട്ടറായി പത്രപ്രവർത്തകർക്കായുള്ള ഗാലറിയിലായിരുന്നു ഇരിപ്പ്. നിയമസഭയിലെ ഓരോ നിമിഷവും പേപ്പറിൽ കുറിച്ചിട്ടു. ഇനി തലശ്ശേരിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'പടയണി' പത്രത്തിൽ മുന്മന്ത്രിയുടെ നിയമസഭാ റിപ്പോർട്ടുകൾ വായിക്കാം. ഇത്തവണ കൂത്തുപറമ്പിൽ കെ.കെ. ശൈലജയ്ക്കു മുന്നിൽ പരാജയം സമ്മതിക്കേണ്ടിവന്ന ജനതാദൾ നേതാവ് കെ.പി. മോഹനൻ ലേഖകനാവുന്നത് ഇതാദ്യമല്ല. എൺപതുകളിൽ 'പടയണി'യുടെ സ്പോർട്സ് റിപ്പോർട്ടറായിരുന്നു. മോഹനന്റെ അച്ഛൻ മുന്മന്ത്രി പി. ആർ. കുറുപ്പാണ് പത്രത്തിന്റെ സ്ഥാപകൻ. പെരിങ്ങളം മണ്ഡലത്തിൽ നിന്നു 2001 ലും 2006 ലും ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തിയ മോഹനൻ 2011ൽ കൂത്തുപറമ്പിൽ നിന്നു യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജയിച്ചാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൃഷി മൃഗസംരക്ഷണവകുപ്പ് മന്ത്രിയായത്. പത്രത്തിന് കുടുതൽ കരുത്താകാൻ തന്റെ നിയമസഭാ റിപ്പോർട്ടിംഗിലൂടെ കഴിയുമെന്നാണ
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: തെരഞ്ഞെടുപ്പിൽ തോറ്റെങ്കിൽ നിയമസഭയിലേക്ക് വരാതിരിക്കാൻ കെപി മോഹനന് കഴിയില്ല. നിയമസഭയിൽ ഇന്നത്തെ താരം കെപി മാഹനനായിരുന്നു. റിപ്പോർട്ടറായി പത്രപ്രവർത്തകർക്കായുള്ള ഗാലറിയിലായിരുന്നു ഇരിപ്പ്. നിയമസഭയിലെ ഓരോ നിമിഷവും പേപ്പറിൽ കുറിച്ചിട്ടു. ഇനി തലശ്ശേരിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'പടയണി' പത്രത്തിൽ മുന്മന്ത്രിയുടെ നിയമസഭാ റിപ്പോർട്ടുകൾ വായിക്കാം.
ഇത്തവണ കൂത്തുപറമ്പിൽ കെ.കെ. ശൈലജയ്ക്കു മുന്നിൽ പരാജയം സമ്മതിക്കേണ്ടിവന്ന ജനതാദൾ നേതാവ് കെ.പി. മോഹനൻ ലേഖകനാവുന്നത് ഇതാദ്യമല്ല. എൺപതുകളിൽ 'പടയണി'യുടെ സ്പോർട്സ് റിപ്പോർട്ടറായിരുന്നു. മോഹനന്റെ അച്ഛൻ മുന്മന്ത്രി പി. ആർ. കുറുപ്പാണ് പത്രത്തിന്റെ സ്ഥാപകൻ. പെരിങ്ങളം മണ്ഡലത്തിൽ നിന്നു 2001 ലും 2006 ലും ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തിയ മോഹനൻ 2011ൽ കൂത്തുപറമ്പിൽ നിന്നു യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജയിച്ചാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൃഷി മൃഗസംരക്ഷണവകുപ്പ് മന്ത്രിയായത്.
പത്രത്തിന് കുടുതൽ കരുത്താകാൻ തന്റെ നിയമസഭാ റിപ്പോർട്ടിംഗിലൂടെ കഴിയുമെന്നാണ് കെപി മോഹനന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രസ് ഗാലറിൽ പൊതുപ്രവർത്തന തിരിക്കുകൾ മാറ്റി വച്ച് മോഹനൻ എത്തിയത്. പത്ര പ്രവർത്തകരും പ്രതീക്ഷയോടെ കണ്ടു. ചോദ്യോത്തരവേളയിലും കുറിപ്പെടുക്കാൻ സഭയിലെത്തി. അങ്ങനെ മന്ത്രിയായി സഭയുടെ നടപടിക്രമങ്ങളിൽ ഭാഗമായിരുന്ന കെപി മോഹനൻ പ്രസ് ഗാലറിയിലിരുന്ന് സഭാ നടപടികളെ പത്രപ്രവർത്തകന്റെ കണ്ണിലൂടെ വീക്ഷിക്കുകയാണ്. സഭാ നടപടികളിൽ പങ്കെടുത്ത പരിചയ മികവ് റിപ്പോർട്ടിംഗിലും തുണയാകുമെന്നാണ് പ്രതീക്ഷ.
റിപ്പോർട്ട് ചെയ്യാനാണ് താൻ എത്തിയതെന്ന് പറഞ്ഞാണ് മോഹനൻ ഗാലറിയിലേക്ക് കടന്നത്. കേട്ടവർ വിശ്വസിക്കില്ലെന്ന് കരുതിയ അദ്ദേഹം റിപ്പോർട്ടിംഗിംന് ശേഷം താൻ തയ്യാറാക്കിയ കുറിപ്പും എല്ലാവർക്കുമായി കാണിച്ചു കൊടുത്തു. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുമ്പേ പത്രപ്രവർത്തനത്തിൽ പയറ്റിത്തെളിഞ്ഞ മോഹനന് പടയണിയുടെ പ്രവർത്തനവും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോകാനാണ് താൽപര്യം. സഭയുമായി ബന്ധപ്പെട്ട വാർത്തകൾക്കുപുറമെ സ്ഥിരം കോളവുമുണ്ടാകും. നർമ കോളമായിരിക്കുമെങ്കിലും എൽ.ഡി.എഫ് സർക്കാറിനെതിരെയുള്ള രാഷ്ട്രീയ ആയുധങ്ങളായി മോഹനന്റെ വാക്കുകൾ മാറുമെന്ന് പഴയ സഹപ്രവർത്തകർ പറയുന്നു.
1973ലാണ് കെ.പി. മോഹനന്റെ പിതാവ് പി.ആർ. കുറുപ്പ് പടയണി എന്ന സായാഹ്ന പത്രം തുടങ്ങുന്നത്. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, മാഹി മേഖലകളുൾപ്പെടെ ഏറെ പ്രചാരമുള്ള പത്രമാണിത്. പടയണിയുടെ തുടക്കകാലത്തുതന്നെ കെ.പി. മോഹനനും റിപ്പോർട്ടറായിരുന്നു. സ്പോർട്സ് റിപ്പോർട്ടുകളിലാണ് ഏറെ താൽപര്യം കാണിച്ചത്. പിതാവിന്റെ മരണശേഷം രാഷ്ട്രീയത്തിൽ സജീവമായപ്പോഴും പത്രത്തിന്റെ നടത്തിപ്പിൽ വീഴ്ച കാണിച്ചിരുന്നില്ല. എന്നാൽ, എംഎൽഎയും മന്ത്രിയുമായപ്പോൾ പത്രത്തിൽ എഴുതാൻ സാധിച്ചിരുന്നില്ല. എങ്കിലും എല്ലാ കാര്യങ്ങളുടെയും മേൽനോട്ടത്തിന് ഇദ്ദേഹം സമയം കണ്ടത്തെിയിരുന്നു. ഇനി ലേഖകനായും നിറയും.