- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീകൃഷ്ണജയന്തിക്ക് ആലിലക്കണ്ണനെ അവതരിപ്പിച്ചതിനെതിരെ കേസെടുക്കുന്നു; അങ്ങനെയാണെങ്കിൽ കാതുകുത്തുന്നതിനെതിരേ കേസെടുക്കുമോ? അതും ബാലപീഡനമല്ലേ; ഭക്തർ വിയർപ്പും വിശ്വാസവുംകൊണ്ടു പണിത ക്ഷേത്രം ഇനി ദേവസ്വം ബോർഡിന് വിട്ടുകൊടുക്കില്ല: സർക്കാരിനെതിരെ ശശികല വീണ്ടും
കണ്ണൂർ: ഭക്തൻ അവന്റെ വിയർപ്പും വിശ്വാസവുംകൊണ്ടു പണിത ക്ഷേത്രം ഇനി ദേവസ്വം ബോർഡിന് വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. ഭക്തന്റെയും വിശ്വാസിയുടേതുമാണ് ക്ഷേത്രമെന്നും ശശികല പറയുന്നു. ദേവസ്വംബോർഡ് നിയമങ്ങൾ പൊളിച്ചെഴുതണമെന്നും അവർ ആവശ്യപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ പോയതിനെ എതിർക്കുന്ന സി.പി.എം. ഹിന്ദുത്വത്തിനെയാണ് എതിർക്കുന്നത്. വിശ്വാസം സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യസമരം സിപിഎമ്മിലാണുണ്ടാവേണ്ടത്. ഗണേശോത്സവം നടത്താനുള്ള അവകാശം വിശ്വാസിക്കുള്ളതാണ്. അതിനെ എതിർക്കാൻ സിപിഎമ്മിനും കപടമതേതരവാദികൾക്കും യാതൊരവകാശവുമില്ല. എല്ലാ ആഘോഷങ്ങളും നാടിന്റെ സമ്പത്താണ്. ഈ നാട് ഒരുമതത്തിന്റെ ആഘോഷത്തെയും എതിർത്തിട്ടില്ല; എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചുകൊടുത്തിട്ടുണ്ട്. അങ്ങനെയാണ് വേണ്ടതും.-ശശകല പറയുന്നു. ശ്രീകൃഷ്ണജയന്തിക്ക് ബാലപീഡനം എന്നു കാണിച്ച് ആലിലക്കണ്ണനെ അവതരിപ്പിച്ചതിനെതിരെ കേസെടുക്കുകയാണ്. അങ്ങനെയാണെങ്കിൽ കാതുകുത്തുന്നതിനെതിരേ കേസെടുക്കുമോ? അതും ബാലപീഡന
കണ്ണൂർ: ഭക്തൻ അവന്റെ വിയർപ്പും വിശ്വാസവുംകൊണ്ടു പണിത ക്ഷേത്രം ഇനി ദേവസ്വം ബോർഡിന് വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. ഭക്തന്റെയും വിശ്വാസിയുടേതുമാണ് ക്ഷേത്രമെന്നും ശശികല പറയുന്നു.
ദേവസ്വംബോർഡ് നിയമങ്ങൾ പൊളിച്ചെഴുതണമെന്നും അവർ ആവശ്യപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ പോയതിനെ എതിർക്കുന്ന സി.പി.എം. ഹിന്ദുത്വത്തിനെയാണ് എതിർക്കുന്നത്. വിശ്വാസം സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യസമരം സിപിഎമ്മിലാണുണ്ടാവേണ്ടത്. ഗണേശോത്സവം നടത്താനുള്ള അവകാശം വിശ്വാസിക്കുള്ളതാണ്. അതിനെ എതിർക്കാൻ സിപിഎമ്മിനും കപടമതേതരവാദികൾക്കും യാതൊരവകാശവുമില്ല. എല്ലാ ആഘോഷങ്ങളും നാടിന്റെ സമ്പത്താണ്. ഈ നാട് ഒരുമതത്തിന്റെ ആഘോഷത്തെയും എതിർത്തിട്ടില്ല; എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചുകൊടുത്തിട്ടുണ്ട്. അങ്ങനെയാണ് വേണ്ടതും.-ശശകല പറയുന്നു.
ശ്രീകൃഷ്ണജയന്തിക്ക് ബാലപീഡനം എന്നു കാണിച്ച് ആലിലക്കണ്ണനെ അവതരിപ്പിച്ചതിനെതിരെ കേസെടുക്കുകയാണ്. അങ്ങനെയാണെങ്കിൽ കാതുകുത്തുന്നതിനെതിരേ കേസെടുക്കുമോ? അതും ബാലപീഡനമല്ലേ -അവർ ചോദിച്ചു. കണ്ണൂരിൽ നിമജ്ജനഘോഷയാത്രയ്ക്കുനേരേയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ഗണേശസേവാകേന്ദ്രം കൂട്ടായ്മ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല.
കെ.വി.ബാബു അധ്യക്ഷത വഹിച്ചു. ആർഎസ്എസ്. വിഭാഗ് സഹകാര്യവാഹക് കെ.വി.ജയരാജൻ, നേതാക്കളായ നിഷാ സോമൻ, ഷൈനാ പ്രശാന്ത് എന്നിവർ സംസാരിച്ചു.