- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസബയിലേത് എരിവുറ്റ സ്ത്രീകഥാപാത്രങ്ങൾ; ചുവന്ന തെരുവിലെ സ്ത്രീകളിൽ തുടിക്കുന്ന സ്വാതന്ത്ര്യ മോഹവും മിടിക്കുന്ന പ്രണയദാഹവും അവതരിപ്പിച്ച സിനിമ: എഴുത്തുകാരി കെപി സുധീരയ്ക്ക് പറയാനുള്ളത്
കോഴിക്കോട്: രഞ്ജി പണിക്കരുടെ മകൻ നിഥിൻ രഞ്ജി പണിക്കർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കസബയിലെ സ്ത്രീ കഥാപാത്രങ്ങളെ പുകഴ്‌ത്തി കഥാകാരി കെ.പി.സുധീര. ചിത്രത്തിലെ സ്ത്രീകൾ എരിവുറ്റ പെൺ കഥാപാത്രങ്ങളാണെന്നും ചുവന്ന തെരുവിലെ സ്ത്രീകളിൽ തുടിക്കുന്ന സ്വാതന്ത്യ മോഹവും മിടിക്കുന്ന പ്രണയദാഹവും ഭാവ ധ്വനി പൂർണമായ ഒരു സംവിധാനത്തിലൂടെ ചിത്രത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സുധീര ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. കസബ എന്ന സിനിമയെ എല്ലാ അർത്ഥത്തിലും പുകഴ്‌ത്തുകയാണ് സുധീര. നിഥൻ രഞ്ജി പണിക്കരുടെ കന്നി സംവിധാന സരംഭമാണ് കസബ. മമ്മൂട്ടി പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. തൊട്ട് പിറകെയാണ് സിനിമയെ പ്രശംസിച്ച് സുധീര പോസ്റ്റിട്ടത്. നിഥിൻ ചിത്രത്തിൽ നിരാശപ്പെടുത്തുന്നില്ലെന്നാണഅ വിലയെഴുത്തൽ. ഒരു ആക്ഷൻ ത്രില്ലർ സിനിമയെക്കുറിച്ച് കഥയെഴുത്തുകാരിയായ ഞാൻ എങ്ങനെ ആസ്വാദനമെഴുതും എന്നാവും നിങ്ങളുടെ സന്ദേഹം സിനിമയുടെ നല്ല വശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുവാനാണ് തോന്നുന്നതെന്നും വിശദീകരിക്കുന്
കോഴിക്കോട്: രഞ്ജി പണിക്കരുടെ മകൻ നിഥിൻ രഞ്ജി പണിക്കർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കസബയിലെ സ്ത്രീ കഥാപാത്രങ്ങളെ പുകഴ്‌ത്തി കഥാകാരി കെ.പി.സുധീര. ചിത്രത്തിലെ സ്ത്രീകൾ എരിവുറ്റ പെൺ കഥാപാത്രങ്ങളാണെന്നും ചുവന്ന തെരുവിലെ സ്ത്രീകളിൽ തുടിക്കുന്ന സ്വാതന്ത്യ മോഹവും മിടിക്കുന്ന പ്രണയദാഹവും ഭാവ ധ്വനി പൂർണമായ ഒരു സംവിധാനത്തിലൂടെ ചിത്രത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സുധീര ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. കസബ എന്ന സിനിമയെ എല്ലാ അർത്ഥത്തിലും പുകഴ്‌ത്തുകയാണ് സുധീര.
നിഥൻ രഞ്ജി പണിക്കരുടെ കന്നി സംവിധാന സരംഭമാണ് കസബ. മമ്മൂട്ടി പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. തൊട്ട് പിറകെയാണ് സിനിമയെ പ്രശംസിച്ച് സുധീര പോസ്റ്റിട്ടത്. നിഥിൻ ചിത്രത്തിൽ നിരാശപ്പെടുത്തുന്നില്ലെന്നാണഅ വിലയെഴുത്തൽ. ഒരു ആക്ഷൻ ത്രില്ലർ സിനിമയെക്കുറിച്ച് കഥയെഴുത്തുകാരിയായ ഞാൻ എങ്ങനെ ആസ്വാദനമെഴുതും എന്നാവും നിങ്ങളുടെ സന്ദേഹം സിനിമയുടെ നല്ല വശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുവാനാണ് തോന്നുന്നതെന്നും വിശദീകരിക്കുന്നു.
സുധീരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇളമുറക്കാരനായ നിഥിൻ രഞ്ജി പണിക്കരുടെ സിനിമയിലേക്കുള്ള കാൽവെയ്പ് എങ്ങനെ എന്ന ആകാംക്ഷയാണ് നല്ല സിനിമയെ സ്‌നേഹിക്കുന്ന എന്നെ 'കസബ'' യുടെ ആദ്യ നാളിലെ ആദ്യ ഷോവിൽ എത്തിച്ചത്. മമ്മുട്ടി എന്ന നായക നടന്റെ പ്രഭാവം അതിന്റെ ഔജബല്യം അതിൽ ഇതെഴുതുന്നവൾക്ക് സംശയമേതുമില്ല താനും. നിഥിൻ നമ്മെ നിരാശപ്പെടുത്തുകയില്ല. ഈ ചെറുപ്പക്കാരൻ തിരക്കഥയുടേയും സംവിധാനത്തിന്റേയും ഉറപ്പുറ്റ കണ്ണികളാൽ ജന്മം കൊണ്ട് തന്നെ ബന്ധിപ്പിക്കപ്പെട്ടിരിക്കയാണല്ലോ.
ഒരു ആക്ഷൻ ത്രില്ലർ സിനിമയെക്കുറിച്ച് കഥയെഴുത്തുകാരിയായ ഞാൻ എങ്ങനെ ആസ്വാദനമെഴുതും എന്നാവും നിങ്ങളുടെ സന്ദേഹം സിനിമയുടെ നല്ല വശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുവാനാണ് തോന്നുന്നത്.
ഒരു സിനിമ നമ്മോട് സംവദിക്കുന്നതെങ്ങനെയോ, അങ്ങനെയാണ് ഓരോ പ്രേക്ഷകനും സിനിമ വേദ്യമാകുന്നത്. എന്റേതായ രീതിയിലാണ് ഞാനോരോ സിനിമയും വായിച്ചെടുക്കുക. സ്‌നേഹ യോഗത്തിന്റെ പിന്നാലെ അലയുന്ന ഒരു നിത്യാന്വേഷിണി എന്റെ ചേതസ്സിൽ ഉന്മീലിതയായിത്തീരുന്നതിനാൽ എനിക്ക് ഈ സിനിമ ഇഷ്ടമായി.
സ്ത്രീയുടെ അടിമഭാവത്തെ അംഗീകരിക്കുകയോ പ്രകീർത്തിക്കുകയോ അല്ല ഈ സിനിമ ചെയ്യുന്നത് ചവിട്ടി മെതിക്കപ്പെടുന്ന സ്ത്രീത്വവും ഉയിർത്തെഴുന്നേൽക്കുന്ന സ്ത്രീത്വവും ഇതിലുണ്ട് എന്നത് എന്നെ ആകർഷിച്ചു ആക്ഷൻ ത്രില്ലർ സിനിമകൾ മിക്കതും നായകന് മാത്രമേ പ്രാധാന്യം കൊടുക്കാറുള്ളൂ. നായിക രണ്ടാംകിടക്കാരി ആയിരിക്കും. ഇതിൽ നായികയല്ലാത്ത കമല നായകന്റെ ഔന്നത്യത്തിൽ എത്തുന്നുണ്ട്. രഞ്ജി പണിക്കർ സിനിമകളിലെ എരിവുറ്റ പെൺ കഥാപാത്രങ്ങളും, ചടുല ഭാഷണങ്ങളും ഈ സിനിമയിൽ ഉണ്ട് പിന്നെ പുറമെ പരുക്കൻ സ്വഭാവമുള്ള വെണ്ണ ത്തുടുപ്പാർന്ന പ്രണയവും:
ചുവന്ന തെരുവിലെ നിർഭാഗ്യവതികളെങ്കിലും അവരിൽ തുടിക്കുന്ന സ്വാതന്ത്യ മോഹവും മിടിക്കുന്ന പ്രണയദാഹവും ഭാവ ധ്വനി പൂർണമായ ഒരു സംവിധാനത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നു.
രൂപം കൊണ്ടും ഭാവം കൊണ്ടും ശരാശരി മലയാളിയെ അത്യന്തം ആകർഷിക്കുകയാണ് രാജൻ സക്കറിയ എന്ന മമ്മുട്ടി ശരീര ഭാഷയും പ്രോജ്ജ്വലമായ അഭിനയവും കൊണ്ട് വ്യതിരിക്തനായ ഒരു പൊലീസ് ഓഫീസർ ശരത് കുമാറിന്റെ മകൾ വരലക്ഷ്മി കമലയെന്ന നെഞ്ചൂക്കുള്ള പെണ്ണിനെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുന്നു.നേഹ സക്‌സേനയുടെ സൂസനും ജഗദീഷിന്റെ മുകുന്ദനും സമ്പത് രഞ്ജിന്റെ പരമേശ്വരൻ നമ്പ്യാരും ഗംഭീരമായി അഭിനയ മികവിന്റെ ഉയർന്ന പീഠം എന്നും സ്വന്തമായുള്ള സിദ്ദിഖിന്റെ പൊലീസ് മേധാവി പ്രേക്ഷകന്റെ ഹൃദയം കവരുന്നു മകൻ ഷഹീൻ സിദ്ദിഖും നടൻ ഇബ്രാഹിം കുട്ടി യുടെ പുത്രൻ മഖ്ബൂൽ സൽമാനും തങ്ങളുടെ ഭാഗം അതീവ ചാരുതയോടെ അഭിനയിച്ചു.നല്ല സിനിമകൾക്കായി ദാഹിക്കുന്ന പ്രേക്ഷക മനസ്സിന് ഈ സിനിമ പുതിയ അനുഭവവും അനുഭൂതിയും ആവാതിരിക്കില്ല.
മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിക്കും പുതിയ കഥയും പുത്തൻ പരിവേഷവും തീഷ്ണമായ വാക്കുകളുടെ അഗ്‌നിയുമായി വന്ന സംവിധായനും കഥാകൃത്തുമായ നിഥിൻ രെഞ്ജി പണിക്കർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നിഥിൻ താങ്കളുടെ അടുത്ത സിനിമയിൽ അനാവശ്യമെന്ന് എനിക്ക് തോന്നിയ അശ്ലീല പദങ്ങൾ ഒഴിവാക്കും എന്ന് പ്രത്യാശയോടെ
സ്‌നേഹപൂർവം
കെ.പി.സുധീര