- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എന്ത് പുതിയ ഇന്ത്യയെയാടോ കണ്ണന്താനേ മോദി ഉണ്ടാക്കാൻ പോകുന്നത്? കോൺഗ്രസ്സിന്റെ ലക്ഷ്യബോധമുള്ള നേതാക്കൾ പടുത്തുയർത്തിയ ഇന്ത്യ എന്ന മഹാസൗധത്തിൽ, ഇപ്പോൾ പെയിന്റടിക്കുകയും മാറാലകൾ തൂത്ത് പൊടിതട്ടി തുടയ്ക്കുക എന്ന പണി മാത്രമേ മോദിക്ക് ചെയ്യാനുള്ളൂ മിസ്റ്റർ കണ്ണന്താനം
ഇന്നലെ രാത്രി അൽഫോൻസ് കണ്ണന്താനം ഒരു ടിവി ചർച്ചയിൽ പറയുന്നത് കേട്ട് എനിക്ക് വല്ലാതെ ദുഃഖം തോന്നി. ഒരു മാന്യൻ രാഷ്ട്രീയത്തിൽ ചേർന്ന് മന്ത്രിയായാൽ ഇത്രയും അല്പനാകാമോ എന്നായിരുന്നു എന്റെ ദുഃഖം. നിങ്ങളും കേട്ടിരിക്കും, കണ്ണന്താനം പറയുവാണ് മോദിക്ക് ഒരു അജണ്ടയുണ്ട്. അത് ഒരു പുതിയ ഇന്ത്യ ഉണ്ടാക്കുക എന്നതാണ്. എല്ലാവർക്കും ഭക്ഷണവും തൊഴിലും വസ്ത്രവും ഉള്ള ഇന്ത്യ. റോഡുകളും സ്‌കൂളുകളും ആശുപത്രികളും വിമാനത്താവളങ്ങളും ഉള്ള പുതിയ ഇന്ത്യ. അങ്ങനെ എന്തൊക്കെയോ ഉണ്ടാക്കാൻ പോകുന്ന മോദി നിയമിച്ച പ്രഗത്ഭരുടെ ടീമിൽ ഐ.എ.എസ്സുകാരനായ എനിക്കും അവസരം കിട്ടിയിരിക്കുകയാണ് എന്ന്. അതായത് കണ്ണന്താനം ഇത് വരെ ജീവിച്ച് ഐ.എ,എസ്, ആയതും മന്ത്രിയായതും ഒക്കെ മേൽപ്പറഞ്ഞ ഒന്നുമില്ലാത്ത സൊമാലിയ പോലത്തെ ഒരു ഇന്ത്യയിൽ ആയിരുന്നു എന്നും ഇനി മോദിയാണു എല്ലാം ഉണ്ടാക്കി ഒരു പുതിയ ഇന്ത്യയെ വാർത്തെടുക്കാൻ പോകുന്നത് എന്നും. ഒരു അല്പനു മാത്രമേ ഇങ്ങനെ പറയാൻ കഴിയൂ. പിണറായി വിജയൻ ഇതേ കണ്ണന്താനത്തെ മന്ത്രിയാക്കിയിരുന്നെങ്കിൽ ഇതേ പോലെ പിണറായിയെയും
ഇന്നലെ രാത്രി അൽഫോൻസ് കണ്ണന്താനം ഒരു ടിവി ചർച്ചയിൽ പറയുന്നത് കേട്ട് എനിക്ക് വല്ലാതെ ദുഃഖം തോന്നി. ഒരു മാന്യൻ രാഷ്ട്രീയത്തിൽ ചേർന്ന് മന്ത്രിയായാൽ ഇത്രയും അല്പനാകാമോ എന്നായിരുന്നു എന്റെ ദുഃഖം.
നിങ്ങളും കേട്ടിരിക്കും, കണ്ണന്താനം പറയുവാണ് മോദിക്ക് ഒരു അജണ്ടയുണ്ട്. അത് ഒരു പുതിയ ഇന്ത്യ ഉണ്ടാക്കുക എന്നതാണ്. എല്ലാവർക്കും ഭക്ഷണവും തൊഴിലും വസ്ത്രവും ഉള്ള ഇന്ത്യ. റോഡുകളും സ്‌കൂളുകളും ആശുപത്രികളും വിമാനത്താവളങ്ങളും ഉള്ള പുതിയ ഇന്ത്യ. അങ്ങനെ എന്തൊക്കെയോ ഉണ്ടാക്കാൻ പോകുന്ന മോദി നിയമിച്ച പ്രഗത്ഭരുടെ ടീമിൽ ഐ.എ.എസ്സുകാരനായ എനിക്കും അവസരം കിട്ടിയിരിക്കുകയാണ് എന്ന്. അതായത് കണ്ണന്താനം ഇത് വരെ ജീവിച്ച് ഐ.എ,എസ്, ആയതും മന്ത്രിയായതും ഒക്കെ മേൽപ്പറഞ്ഞ ഒന്നുമില്ലാത്ത സൊമാലിയ പോലത്തെ ഒരു ഇന്ത്യയിൽ ആയിരുന്നു എന്നും ഇനി മോദിയാണു എല്ലാം ഉണ്ടാക്കി ഒരു പുതിയ ഇന്ത്യയെ വാർത്തെടുക്കാൻ പോകുന്നത് എന്നും.
ഒരു അല്പനു മാത്രമേ ഇങ്ങനെ പറയാൻ കഴിയൂ. പിണറായി വിജയൻ ഇതേ കണ്ണന്താനത്തെ മന്ത്രിയാക്കിയിരുന്നെങ്കിൽ ഇതേ പോലെ പിണറായിയെയും ഇയാൾ പുകഴ്‌ത്തിയേനേ? അല്പമെങ്കിലും മാന്യതയുണ്ടായിരുന്നെങ്കിൽ കണ്ണന്താനം ഇങ്ങനെ പറയില്ലായിരുന്നു. ഇത് അല്പനു ഐശ്വര്യം കിട്ടി അർദ്ധരാത്രിയിൽ കുട പിടിക്കുന്നത് പോലെയായിപ്പോയി.
എന്ത് പുതിയ ഇന്ത്യയെയാടോ കണ്ണന്താനേ മോദി ഉണ്ടാക്കാൻ പോകുന്നത്? ഇവിടെ എന്താടോ ഇല്ലാത്തത്? 1947 അഗസ്റ്റ് 15നു സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ ഒരു പുതിയ ഇന്ത്യയെ ജവഹർലാൽ നെഹറുവും പിന്നീട് വന്ന കോൺഗ്രസ്സ് പ്രധാനമന്ത്രിമാരും ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ടെടോ അൽഫോൻസേ. കോൺഗ്രസ്സിന്റെ ലക്ഷ്യബോധമുള്ള നേതാക്കൾ പടുത്തുയർത്തിയ ഇന്ത്യ എന്ന മഹാസൗധത്തിൽ , ഇപ്പോൾ പെയിന്റടിക്കുകയും മാറാലകൾ തൂത്ത് പൊടിതട്ടി തുടയ്ക്കുക എന്ന പണി മാത്രമേ മോദിക്ക് ചെയ്യാനുള്ളൂ മിസ്റ്റർ കണ്ണന്താനം.
നെഹറു അടിത്തറ പണിത്, ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നരസിംഹ റാവുവും മന്മോഹൻ സിങ്ങും ഒക്കെ കെട്ടിപ്പൊക്കിയ ആധുനിക ഇന്ത്യ എന്ന ഈ കെട്ടിടത്തിൽ കയറി വൈറ്റ്‌വാഷ് ചെയ്യുന്ന മോദി ടീമിലെ ഒരു പെയിന്റടിക്കാരൻ മാത്രമാണ് ഈ കണ്ണന്താനം. പുതിയ ഇന്ത്യ ഉണ്ടാക്കലാണു മോദിയുടെ അജണ്ട എന്ന് പറയുമ്പോൾ ഈ മൂന്ന് വർഷം കൊണ്ട് എന്ത് പുതുമയാടോ അൽഫോൻസ് കണ്ണന്താനേ മോദി ഉണ്ടാക്കിയത്? ആകെ ഒന്ന് ഉണ്ടാക്കിയത് നോട്ട് നിരോധിക്കലാണ്. അത് ചെയ്യാൻ ഏത് വിഢിക്കും കഴിയും. എന്നിട്ട് നോട്ട് നിരോധിച്ചിട്ട് എന്താ ഉണ്ടായേ? പിന്നെ ഒന്ന് ജി.എസ്.ടി.യാണ്. ജി.എസ്.ടി. വന്നിട്ട് എല്ലാറ്റിനും വില കുറഞ്ഞോ? പിന്നെ പറയുന്നു അഴിമതി ഇല്ലാതാക്കി എന്ന്. പൊടിപ്പും തൊങ്ങലും ചേർത്ത് മാധ്യമങ്ങൾ ഇപ്പോൾ അഴിമതിക്കഥകൾ പ്രചരിപ്പിക്കുന്നില്ല എന്നല്ലാതെ ഇന്ത്യയിൽ അഴിമതി തുടച്ചു നീക്കിയോ? സാധാരണക്കാരൻ ഇടപെടുന്ന ഏതെങ്കിലും മേഖലയിൽ കൈക്കൂലി ഒഴിവായോ?
മൂന്ന് കൊല്ലം കൊണ്ട് പുതിയതായി ഒന്നും ഉണ്ടാക്കാൻ കഴിയാത്ത മോദി മരണം വരെ പ്രധാനമന്ത്രിയായി ഇരുന്നാലും എന്ത് പുതിയത് ഉണ്ടാക്കാനാണു എന്ന് ചോദിച്ചാൽ മൂർത്തമായ മറുപടി പറയാൻ കണ്ണന്താനത്തിനു കഴിയുമോ? സർക്കാരും പ്രധാനമന്ത്രിമാരും സമൂഹവും എല്ലാം തുടർച്ചയാണെന്നും മുൻഗാമികൾ ചെയ്ത് ബാക്കി വെച്ചത് പൂർത്തിയാക്കാനുള്ള ദൗത്യത്തിൽ പിൻഗാമികൾ ചേരുകയാണെന്നും അവരും തനിക്ക് ശേഷം വരുന്നവർക്ക് ചെയ്യാൻ ബാക്കി വെച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറയുകയാണെന്നുമുള്ള സത്യം ഈ ഐ.എ.എസ്സ്. കണ്ണന്താനത്തിനു മനസ്സിലാകുന്നില്ല, കണ്ണന്താനത്തിനു തോന്നുന്നത് മോദിയാണു പുതിയ ഒരിന്ത്യ ഉണ്ടാക്കുക. അങ്ങനെ എല്ലാം ഇന്ത്യയിൽ ഉണ്ടാക്കിയിട്ടേ മോദി മരിക്കൂ. പിന്നെ ആർക്കും ഉണ്ടാക്കുന്ന പണി ഉണ്ടാവില്ല. അതായത് മോദിക്ക് മുൻപും പിൻപും ആരും ഇല്ല.
മന്ത്രിപ്പണി കിട്ടിയ ആവേശത്തിൽ മോദിക്ക് വേണ്ടി കുഴലൂത്ത് നടത്തിയ കണ്ണന്താനം രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്ത എത്രയോ നേതാക്കളോട് കൃതഘ്‌നതയാണു ആ ഒരൊറ്റ പ്രസ്താവനയിലൂടെ കാണിച്ചത്. ഇതിലൂടെ കണ്ണന്താനം ഒരു തറരാഷ്ട്രീയക്കാരന്റെ ലവലിലേക്ക് താഴുകയായിരുന്നു. അല്പമെങ്കിലും മാന്യതയുണ്ടായിരുന്നെങ്കിൽ തനിക്ക് മന്ത്രിയാകാനും മോദിക്ക് പ്രധാനമന്ത്രിയാകാനും വഴിയൊരൊക്കിയ മുൻഗാമികളെ നന്ദിയോടെ സ്മരിക്കണമായിരുന്നു.
ഞാൻ ഇപ്പോഴൊന്നും ടിവിയിലെ ചർച്ചകൾ കേൾക്കാറില്ലായിരുന്നു. കാരണം ഇമ്മാതിരി നൊടിച്ചലാണു കേൾക്കേണ്ടത്. ഇന്നലെ ദൗർഭാഗ്യവശാൽ കുറച്ചു സമയം കേട്ടുപോയി. അപ്പോഴാണു കണ്ണന്താനത്തിന്റെ അങ്ങേയറ്റം നന്ദികെട്ട ഈ വാക്കുകളും കേൾക്കാനിടയായത്. അത്‌കൊണ്ട് ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്ക് മന:സമാധാനം ഉണ്ടാവില്ല. കാരണം സ്വാതന്ത്ര ഇന്ത്യയിലാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലത്തെ ദാരിദ്ര്യവും ക്ഷാമവും ഒരു അടിസ്ഥാന സൗകര്യവും ഇല്ലാത്ത അവസ്ഥയും അനുഭവിച്ച ഞാൻ ഈ മോദി പ്രധാനമന്ത്രി ആകുന്നതിനു മുൻപ് തന്നെ എനിക്ക് നേരിൽ അനുഭവിക്കാൻ കഴിഞ്ഞ പുരോഗതിയും താരതമ്യം ചെയ്താൽ കണ്ണന്താനത്തോട് പൊറുക്കാൻ കഴിയില്ല.