- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'രാഷ്ട്രിയക്കാരന്റെ യൂണിഫോമായ പശമുക്കിയ വടിവൊത്ത മുണ്ടോ ഷർട്ടോ ഒന്നും ഇല്ല ഒരു സാധാ കൈലിമുണ്ടും ഒരു ബനിയനും മാത്രം; ac യും ഓഡിയും കൂപ്പറുമില്ലാതെ ഉറക്കം വരാത്തവർക്ക് മാവും പ്ലാവും ശീമചക്ക മരവും ചൂടിനു കവചം തീർക്കുന്ന ഓടിട്ട തെക്കനേഴത്ത് വീട്ടിൽ പിതാംബരൻ നവരാഷ്ട്രീയക്കാർക്ക് ഒരു അപമാനമാണ്'; കെപി വിനോദ് എഴുതുന്നു
കണ്ണടകൾ കാണാൻ മാത്രമല്ല മറ്റുള്ളവർക്ക് കാഴ്ചക്ക് ഒരു ചന്തത്തിനു കൂടി ആണ് എന്നു മനസിലാക്കാത്ത മാധ്യമ പ്രവർത്തകർക്കും... പഴയ മന്ത്രിയുടെ PA യുടെ അടുക്കള ജോലിക്കാരിക്കു പോലും പൊതു താല്പര്യം തോന്നുന്നതിൽ അസ്വഭാവികത തോന്നുന്ന ചാനൽ പ്രവർത്തകർക്കൊക്കെ എന്തേ ഇങ്ങനെ എന്നു ചോദിക്കുന്നതിനിടയിലാണ് ടി.പി പീതാബരൻ മാസ്റ്റർടെ ഒരു പ്രതികരണത്തിനു വേണ്ടി പള്ളുരുത്തിയിൽ എത്തിയത്. സൂര്യൻ പടിഞ്ഞാറ് അസ്ഥമിക്കുന്നതിന്റെ തിരക്കിലാണ് തന്റെ വീടിനു മുന്നിലെ ഇടവഴിയിൽ വരുന്ന Feb: 19 ന് 90 തികയുന്ന ഈ മനുഷ്യൻ സായഹ്ന സവാരിയിൽ ആണ് രാഷ്ട്രിയക്കാരന്റെ യൂണിഫോമായ പശമുക്കിയ വടിവൊത്ത മുണ്ടോ ഷർട്ടോ ഒന്നും ഇല്ല ഒരു സാധാ കൈലിമുണ്ടും ഒരു ബനിയനും മാത്രം 90 വർഷങ്ങൾക്കു മുമ്പ് സാക്ഷാൽ ശ്രീനാരായണ ഗുരു മടിയിൽ ഇരുത്തി ചെവിയി ഓതിയ പേരാണ് ''പീതാബരൻ ' പക്ഷെ പിന്നീട് കൂട്ടത്തിൽ കൂട്ടിയത് ഗുരുവിന്റെ ലളിത ശൈലി മാത്രം തികഞ്ഞ ഗാന്ധിയൻ. 3 പ്രാവിശ്യം കേരളാ നിയമസഭയിൽ സാമാജികൻ ശതകോടിശരൻ മാർ വാഴുന്ന ദേശീയ പാർട്ടി യുടെ ദേശീയ ജനറൽ സെക്രട്ടറി. ഇന്നും പ
കണ്ണടകൾ കാണാൻ മാത്രമല്ല മറ്റുള്ളവർക്ക് കാഴ്ചക്ക് ഒരു ചന്തത്തിനു കൂടി ആണ് എന്നു മനസിലാക്കാത്ത മാധ്യമ പ്രവർത്തകർക്കും... പഴയ മന്ത്രിയുടെ PA യുടെ അടുക്കള ജോലിക്കാരിക്കു പോലും പൊതു താല്പര്യം തോന്നുന്നതിൽ അസ്വഭാവികത തോന്നുന്ന ചാനൽ പ്രവർത്തകർക്കൊക്കെ എന്തേ ഇങ്ങനെ എന്നു ചോദിക്കുന്നതിനിടയിലാണ് ടി.പി പീതാബരൻ മാസ്റ്റർടെ ഒരു പ്രതികരണത്തിനു വേണ്ടി പള്ളുരുത്തിയിൽ എത്തിയത്.
സൂര്യൻ പടിഞ്ഞാറ് അസ്ഥമിക്കുന്നതിന്റെ തിരക്കിലാണ് തന്റെ വീടിനു മുന്നിലെ ഇടവഴിയിൽ വരുന്ന Feb: 19 ന് 90 തികയുന്ന ഈ മനുഷ്യൻ സായഹ്ന സവാരിയിൽ ആണ് രാഷ്ട്രിയക്കാരന്റെ യൂണിഫോമായ പശമുക്കിയ വടിവൊത്ത മുണ്ടോ ഷർട്ടോ ഒന്നും ഇല്ല ഒരു സാധാ കൈലിമുണ്ടും ഒരു ബനിയനും മാത്രം 90 വർഷങ്ങൾക്കു മുമ്പ് സാക്ഷാൽ ശ്രീനാരായണ ഗുരു മടിയിൽ ഇരുത്തി ചെവിയി ഓതിയ പേരാണ് ''പീതാബരൻ ' പക്ഷെ പിന്നീട് കൂട്ടത്തിൽ കൂട്ടിയത് ഗുരുവിന്റെ ലളിത ശൈലി മാത്രം തികഞ്ഞ ഗാന്ധിയൻ.
3 പ്രാവിശ്യം കേരളാ നിയമസഭയിൽ സാമാജികൻ ശതകോടിശരൻ മാർ വാഴുന്ന ദേശീയ പാർട്ടി യുടെ ദേശീയ ജനറൽ സെക്രട്ടറി. ഇന്നും പരിപ്പുവട, കട്ടൻ ചായ രാഷ്ട്രിയത്തിലാണോ ജീവിക്കേണ്ടത് എന്നു ചോദിക്കുന്നവർക്കു മുമ്പിൽ .കാലം ഒരു പരാജിതന്റെ കണക്കു പുസ്തകമായിരിക്കും തുറക്കുക. AC യും ഓഡിയും കൂപ്പറുമില്ലാതെ ഉറക്കം വരാത്തവർക്ക് മാവും പ്ലാവും ശീമ ചക്ക മരവും ചൂടിനു കവചം തീർക്കുന്ന ഓടിട്ട തെക്കനേഴത്ത് വീട്ടിൽ പപ്പു മകൻ പിതാംബരൻ നവരാഷ്ട്രീയക്കാർക്ക് ഒരു അപമാനമാണ്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പു കാലത്ത് കൽക്കത്തിയിൽ പോയപ്പോൾ വർഷങ്ങളോളം MLA യും മന്ത്രിയും മായിരുന്ന പിന്നീട് CPIM നിന്നു പുറത്താക്കിയ അബുദുൾ റഷീദ് മുല്ലയെക്കാണാൻ സിന്ധൂ സൂര്യ കുമാറുമായി ഒരു വൈകുന്നേരം വിട്ടിൽ എത്തുംമ്പോൾ വർഷങ്ങളായി പുറം പെയ്ന്റ് അടിക്കാതെ മുഷിഞ്ഞ ഒരു സർക്കാർ 2 മുറി ഫ്‌ളാറ്റിൽ മൂന്നു കസേരയിൽ ഒന്നിൽ തന്റെ അടിവസ്ത്രം അടക്കം ഊരി ഇട്ടിരിക്കുന്നത് എടുത്ത് തുറന്ന കതകിന്റെ പാളിയിലെക്ക് ഉയർത്തിവെച്ച് സിന്ധു വിനോട് ഇരിക്കാൻ പറഞ്ഞതാണ് ഓർമ്മ വരുന്നത്. കാലംപ്രായോഗിക രാഷ്ട്രീയത്തിന്റെ പറ്റു പുസ്തകത്തിന്റെ താളുകളിലെ കിട്ടാക്കടങ്ങളായി എഴുതിത്ത്തള്ളുന്നവർക്കിടയിലായിരിക്കും ഇവർ ....