- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കെ.പി.എ യുടെ എയർ ടിക്കറ്റ് സഹായമായി; ജയിലായിരുന്ന കൊല്ലം സ്വദേശി നാട്ടിലേക്കു യാത്രയായി
സുഹൃത്തുക്കളുടെ ചതിയിൽപെട്ട് കഴിഞ്ഞ 5 മാസമായി ജയിലിലായിരുന്ന കൊല്ലം കരിക്കോട് സ്വദേശി ബിജു ജോയ് നാട്ടിലേക്കു യാത്രയായി. നാട്ടിൽ നിന്നും ബിജുവിന്റെ ഭാര്യ കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്റൈൻ ഭാരവാഹികളെ ബന്ധപ്പെട്ടതിനനുസരിച്ച് ജയിലിലുള്ള ബിജുവുമായി ഭാരവാഹികൾ ബന്ധപ്പെട്ടു.
തുടർന്നു നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വന്ദേഭാരത് വഴിയുള്ള എയർഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിൽ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റും കൊല്ലം പ്രവാസി അസോസിയേഷൻ എടുത്തു നൽകി. അടച്ചുറപ്പില്ലാത്ത പലകയടിച്ച വീട്ടിലാണ് രണ്ടുമക്കളും ഭാര്യയും കഴിയുന്നത്. സാമ്പത്തികമായി വളരെയധികം പ്രയാസത്തിലായിരുന്നു ബിജുവും കുടുംബവും. നാട്ടിലേക്കുള്ള ബിജുവിന്റെ മടങ്ങിവരവിൽ ഭാര്യയും കുട്ടികളും ആശ്വാസത്തിലാണ്.
തങ്ങളുടെ ഈ അവസ്ഥയിൽ സഹായത്തിനായി മുന്നോട്ട് വന്ന കൊല്ലം പ്രവാസി അസ്സോസിയേഷനിലെ എല്ലാ അംഗത്തിനും അവർ നന്ദി അറിയിച്ചു. തുടർന്നും പ്രവാസികളുടെ ഇത്തരം അവസ്ഥകളിൽ പരമാവധി സഹായം ചെയ്യുമെന്നു ഭാരവാഹികൾ അറിയിച്ചു.