കെ.പി.എ സ്‌നേഹസ്പർശം' എന്ന ശീർഷകത്തിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ആദ്യ രക്തദാന ക്യാമ്പ് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 16 രാവിലെ 9 മണിമുതൽ റിഫ ബി.ഡി.എഫ് ആശുപത്രിയിൽ വെച്ചു നടക്കുന്നു. വരും മാസങ്ങളിൽ വ്യത്യസ്ഥ ആശുപത്രികളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും.

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ കൺവീനർമാരായ റോജി ജോൺ (3912 5828) സജീവ് ആയൂർ (3402 9179) എന്നിവരെ ബന്ധപ്പെടണം എന്നു പ്രസിഡന്റ് നിസാർ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.