- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം പ്രവാസി അസ്സോസിയേഷൻ - സൽമാബാദ് ഏരിയാ സമ്മേളനം നടന്നു
കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള സൽമാബാദ് ഏരിയ കമ്മിറ്റിയുടെ സമ്മേളനം സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്‌പെഷ്യൽറ്റി മെഡിക്കൽ സെന്റർ ഹാളിൽ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ സൽമാബാദ് ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കൾച്ചറൽ മീറ്റ് ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഉത്ഘാടനം ചെയ്തു, ബി.കെ.എസ് എഫ് മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ വച്ച് കെ.പി.എ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സംഭാവനകൾ നൽകിയ തുളസി രാമനുള്ള ഉപഹാരം എബ്രഹാം ജോൺ കൈമാറി. അൽ ഹിലാൽ ഹോസ്പിറ്റലിനുള്ള ഉപഹാരം ബഷീർ അമ്പലായി ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർ ടോണി മാത്യു വിനു കൈമാറി. സൽമാബാദ് ഏരിയ മെമ്പേഴ്‌സിനായുള്ള ടീ ഷർട്ടും യോഗത്തിൽ വച്ച് പ്രകാശനം ചെയ്തു. കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ യോഗത്തിനു സ്വാഗതവും, ഏരിയ കോ-ഓർഡിനേറ്റർ സന്തോഷ് കാവനാട് നന്ദിയും അറിയിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ഘട്ടമായ ഓർഗനൈസഷൻ മീറ്റിനു ഏരിയ പ്രെസിഡെന്റ് രതിൻ തിലക് അധ്യക്ഷത വഹിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യപ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ വിഷയവും അവതരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് രജീഷ് അയത്തിൽ ആശംസകൾ അറിയിച്ചു. ഏരിയ സെക്രെട്ടറി സലിം തയ്യിൽ സ്വാഗതവും ഏരിയ ട്രെഷറർ ലിനീഷ് പി. ആചാരി നന്ദിയും അറിയിച്ചു.
കെ.പി.എ യിൽ അംഗങ്ങളാകുന്ന കൊല്ലം പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കണം എന്നു സൽമാബാദ് ഏരിയാ സമ്മേളനം സെൻട്രൽ കമ്മിറ്റിയോട് അഭ്യർത്ഥിച്ചു. സമ്മേളനത്തിൽ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ചെക്കപ്പും, ഡിസ്‌കൗണ്ട് കാർഡ് വിതരണവും ഉണ്ടായിരുന്നു കൂടാതെ രണ്ടാം ഘട്ട കെ.പി.എ ഐഡി കാർഡ് വിതരണവും നോർക്കയിൽ രെജിസ്‌ട്രേഷൻ ചെയ്യാത്ത അംഗങ്ങളിൽ നിന്നും ഉള്ള അപേക്ഷകളും സ്വീകരിച്ചു.