- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസിക്കു കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ
ഗുരുതര രോഗവും സാമ്പത്തിക ബുദ്ധിമുട്ടും ഒരുപോലെ വിഷമത്തിലാക്കിയ കൊല്ലം സ്വദേശി സുധീർ അസനാരുകുഞ്ഞിന് കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റി തുണയായി. ശസ്ത്രക്രിയയ്ക്കായി നാട്ടിൽ പോകുന്നതിനു കൊല്ലം പ്രവാസി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ധനസഹായവും, നാട്ടിലേക്കു പോകാനുള്ള വിമാന ടിക്കറ്റും ഏരിയ ഭാരവാഹികൾ കൈമാറി.
ഏരിയ കോ-ഓർഡിനേറ്റർമാരായ അനോജ് മാസ്റ്റർ, കോയിവിള മുഹമ്മദ് കുഞ്ഞു, റിഫ ഏരിയ പ്രസിഡന്റ് ജിബിൻ, സെക്രട്ടറി അൻഷാദ് അഞ്ചൽ, ട്രെഷറർ അനിൽ കുമാർ , ജോ. സെക്രട്ടറി ഷിബു സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Next Story