- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധീഷിന്റെ മകനെ മുന്നിലിരുത്തി സൈക്കിളിൽ ചാക്കോച്ചൻ; ഉദയായുടെ ബാനറിൽ ഒരുങ്ങുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
നീണ്ട ഇടവേളയ്ക്ക് ശേഷം ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബൻ നിർമ്മിക്കുന്ന സിദ്ധാർത്ഥ ശിവ ചിത്രം 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി. ചാക്കോച്ചൻ നായകനാകുന്ന ചിത്രത്തിൽ സുധീഷിന്റെ മകൻ രുദ്രാക്ഷ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ചാക്കോച്ചനും രുദ്രാക്ഷുമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, മണിയൻപിള്ള രാജു എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഷാൻ റഹ്മാനും സൂരജ് എസ് കുറുപ്പും ചേർന്നാണ് സംഗീതം പകരുന്നത്. മറവിയിലേക്ക് പോയ ഉദയാ സ്റ്റുഡിയോ'യെ തിരിച്ചുകൊണ്ടുവരുകയാണ് ഈ ചിത്രത്തിലൂടെ ഇപ്പോൾ കുഞ്ചാക്കോ ബോബൻ. 'ഉദയ പിക്ചേഴ്സ്' എന്നാണ് പരിഷ്‌കരിച്ച പേര്.
നീണ്ട ഇടവേളയ്ക്ക് ശേഷം ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബൻ നിർമ്മിക്കുന്ന സിദ്ധാർത്ഥ ശിവ ചിത്രം 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി.
ചാക്കോച്ചൻ നായകനാകുന്ന ചിത്രത്തിൽ സുധീഷിന്റെ മകൻ രുദ്രാക്ഷ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ചാക്കോച്ചനും രുദ്രാക്ഷുമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ.
നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, മണിയൻപിള്ള രാജു എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഷാൻ റഹ്മാനും സൂരജ് എസ് കുറുപ്പും ചേർന്നാണ് സംഗീതം പകരുന്നത്.
മറവിയിലേക്ക് പോയ ഉദയാ സ്റ്റുഡിയോ'യെ തിരിച്ചുകൊണ്ടുവരുകയാണ് ഈ ചിത്രത്തിലൂടെ ഇപ്പോൾ കുഞ്ചാക്കോ ബോബൻ. 'ഉദയ പിക്ചേഴ്സ്' എന്നാണ് പരിഷ്‌കരിച്ച പേര്.
Next Story