- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണഭയത്തെ അതിഗംഭീരമാക്കാൻ ദേവമ്മാളുമായി കെപിഎസി ലളിത; കൽപ്പാത്തി അഗ്രഹാരത്തിലെ വയോധികയുടെ കഥ പറയുന്ന ദേവയാനം പ്രദർശനത്തിന്
കൊച്ചി: കെപിഎസി ലളിത ആദ്യമായി നായികയാകുന്ന ദേവയാനം തീയേറ്ററുകളിൽ എത്തുന്നു. നവാഗതനായ സുകേഷ് റോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ. മരണഭയത്തെ ആസ്പദമാക്കിയാണ് ചിത്രം. കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രമാകും ഇതെന്നാണ് സൂചന. സംഗീതം, നൃത്തം,എന്നിവക്കെല്ലാം പ്രാധാന്യം കൊടുത്താണ് ദേവയാനം ഒരുക്കിയിരിക്കുന്നത്. കൽപ്പാത്തി അഗ്രഹാരത്തെയും തമിഴ് ബ്രാഹ്മണ സംസ്‌കാരത്തെയും കേന്ദ്രീകരിച്ച് ദേവമ്മാൾ എന്ന ഒരു വയോധികയെ ആണ് കെ.പി.എ.സി. ലളിത അവതരിപ്പിക്കുന്നത്. കൈലാഷ്, മാളവിക, അക്ഷര കിഷോർ , സൂരജ് വെഞ്ഞാറമൂട്, നീന കുറുപ്പ്, ദേവി അജിത്, കലാശാല ബാബു, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സുകേഷ് റോയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് അഡ്വ. സി. ആർ. അജയ കുമാർ ആണ്. എഞ്ചൽ ബോയിസ് ക്രിയേഷന്റെ ബാനെറിൽ അഡ്വ. ഷോബി ജോസഫ് ആണ് നിർമ്മാണം. ക്യാമറ- ക്രിഷ് കൈമൾ.എഡിറ്റർ ജോൺകുട്ടി. ഗാനരചന- രാജീവ് ആലുങ്കൽ. ജയശ്രീ രാജീവ്, സുധീപ് കുമാർ, മധു ബാലകൃഷ്ണൻ എന്നിവർ മുഖ്യ ഗായകരാകുന്നു. സംഗീതം - ചന്തു മിത്ര.
കൊച്ചി: കെപിഎസി ലളിത ആദ്യമായി നായികയാകുന്ന ദേവയാനം തീയേറ്ററുകളിൽ എത്തുന്നു. നവാഗതനായ സുകേഷ് റോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ. മരണഭയത്തെ ആസ്പദമാക്കിയാണ് ചിത്രം. കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രമാകും ഇതെന്നാണ് സൂചന. സംഗീതം, നൃത്തം,എന്നിവക്കെല്ലാം പ്രാധാന്യം കൊടുത്താണ് ദേവയാനം ഒരുക്കിയിരിക്കുന്നത്.
കൽപ്പാത്തി അഗ്രഹാരത്തെയും തമിഴ് ബ്രാഹ്മണ സംസ്‌കാരത്തെയും കേന്ദ്രീകരിച്ച് ദേവമ്മാൾ എന്ന ഒരു വയോധികയെ ആണ് കെ.പി.എ.സി. ലളിത അവതരിപ്പിക്കുന്നത്. കൈലാഷ്, മാളവിക, അക്ഷര കിഷോർ , സൂരജ് വെഞ്ഞാറമൂട്, നീന കുറുപ്പ്, ദേവി അജിത്, കലാശാല ബാബു, എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സുകേഷ് റോയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് അഡ്വ. സി. ആർ. അജയ കുമാർ ആണ്. എഞ്ചൽ ബോയിസ് ക്രിയേഷന്റെ ബാനെറിൽ അഡ്വ. ഷോബി ജോസഫ് ആണ് നിർമ്മാണം. ക്യാമറ- ക്രിഷ് കൈമൾ.എഡിറ്റർ ജോൺകുട്ടി. ഗാനരചന- രാജീവ് ആലുങ്കൽ. ജയശ്രീ രാജീവ്, സുധീപ് കുമാർ, മധു ബാലകൃഷ്ണൻ എന്നിവർ മുഖ്യ ഗായകരാകുന്നു. സംഗീതം - ചന്തു മിത്ര.