- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി പറയുന്നതിനപ്പുറം ഒരക്ഷരം ചെയ്യില്ല; പാർട്ടിയുടെ അനുമതിയില്ലാതെ ഒരു പരിഷ്കാരവും നടത്തില്ല; വ്യാജ നിഷ്പക്ഷക്കാർക്കിടയിൽ ഉള്ളതു തുറന്നു പറഞ്ഞു കെ.പി.എ.സി. ലളിത
തൃശ്ശൂർ: പാർട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ല. അതോടൊപ്പം തന്നെ പാർട്ടിയുടെ അനുമതിയില്ലാതെ ഒരു പരിഷ്കാരവും നടത്തില്ലന്നും കേരള സംഗീത നാടക അക്കാദമി അദ്ധ്യക്ഷയായി ചുമതലയേറ്റ ചലച്ചിത്രനടി കെ.പി.എ.സി. ലളിത. അക്കാദമിക്ക് രാഷ്ട്രീയമില്ല. എന്നാൽ രാഷ്ട്രീയം എന്റെ മനസ്സിലുണ്ട്, അത് പുറത്തു പറയില്ല. പാർട്ടി (സിപിഐ(എം).) അക്കാദമിയെ ജനകീയമായി മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. വ്യാഴാഴ്ച അദ്ധ്യക്ഷയായി ചുമലയേറ്റശേഷം ലളിത വ്യക്തമാക്കി. വ്യാജ നിഷ്പക്ഷക്കാർക്കിടയിൽ ഉള്ളതി തുറന്നു പറഞ്ഞിരിക്കുകയാണ് ലളിത. വ്സക്തമായ പാർട്ടി സ്പിരിറ്റ് എല്ലാവരിലും ഉണ്ടെങ്കിലും പലരും തുറന്നു പറയാൻ മടിക്കുന്ന സാഹചര്യത്തിലാണ് ഈ തുറന്നു പറച്ചിൽ. ഭരിക്കുന്ന പാർട്ടിയാണ് തന്നെ അദ്ധ്യക്ഷയാക്കിയതെന്നും അവരുടെ പിന്തുണ ആവശ്യമാണെന്നും ലളിത പറഞ്ഞു. അതിനാൽ പാർട്ടി പറയുന്നതു ചെയ്യണം. അതൊക്കെ സ്വാഭാവികമാണ്- അക്കാദമി സർക്കാർ സ്ഥാപനമല്ലേ, എല്ലാവരെയും ഒത്തൊരുമിപ്പിച്ച് കൊണ്ടുപോകണ്ടേയെന്നുള്ള ചോദ്യങ്ങൾക്ക് ലളിത മറുപടിപറഞ്ഞു. അവർ എന
തൃശ്ശൂർ: പാർട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ല. അതോടൊപ്പം തന്നെ പാർട്ടിയുടെ അനുമതിയില്ലാതെ ഒരു പരിഷ്കാരവും നടത്തില്ലന്നും കേരള സംഗീത നാടക അക്കാദമി അദ്ധ്യക്ഷയായി ചുമതലയേറ്റ ചലച്ചിത്രനടി കെ.പി.എ.സി. ലളിത.
അക്കാദമിക്ക് രാഷ്ട്രീയമില്ല. എന്നാൽ രാഷ്ട്രീയം എന്റെ മനസ്സിലുണ്ട്, അത് പുറത്തു പറയില്ല. പാർട്ടി (സിപിഐ(എം).) അക്കാദമിയെ ജനകീയമായി മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. വ്യാഴാഴ്ച അദ്ധ്യക്ഷയായി ചുമലയേറ്റശേഷം ലളിത വ്യക്തമാക്കി.
വ്യാജ നിഷ്പക്ഷക്കാർക്കിടയിൽ ഉള്ളതി തുറന്നു പറഞ്ഞിരിക്കുകയാണ് ലളിത. വ്സക്തമായ പാർട്ടി സ്പിരിറ്റ് എല്ലാവരിലും ഉണ്ടെങ്കിലും പലരും തുറന്നു പറയാൻ മടിക്കുന്ന സാഹചര്യത്തിലാണ് ഈ തുറന്നു പറച്ചിൽ. ഭരിക്കുന്ന പാർട്ടിയാണ് തന്നെ അദ്ധ്യക്ഷയാക്കിയതെന്നും അവരുടെ പിന്തുണ ആവശ്യമാണെന്നും ലളിത പറഞ്ഞു.
അതിനാൽ പാർട്ടി പറയുന്നതു ചെയ്യണം. അതൊക്കെ സ്വാഭാവികമാണ്- അക്കാദമി സർക്കാർ സ്ഥാപനമല്ലേ, എല്ലാവരെയും ഒത്തൊരുമിപ്പിച്ച് കൊണ്ടുപോകണ്ടേയെന്നുള്ള ചോദ്യങ്ങൾക്ക് ലളിത മറുപടിപറഞ്ഞു. അവർ എനിക്ക് സ്ഥാനം തന്നു. അവരുടെ അനുവാദമില്ലാതെ ഒന്നും ചെയ്യാനാവില്ല.
നടന്മാരായ മുരളിയും മുകേഷുമൊക്കെ നടപ്പാക്കിയ ജനകീയ പരിപാടികൾ തുടരും. ആരുടെയും ചീത്തവിളി കേൾക്കാതെ പ്രവർത്തനം കൊണ്ടുപോകും. അക്കാദമിയിലേക്ക് വരുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും വകുപ്പുമന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, മുൻ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി എന്നിവരെയും കണ്ട് സംസാരിച്ചു. ഇവരൊക്കെ നൽകിയ ധൈര്യമാണ് ബലം. വ്യാഴാഴ്ച ഗുരുവായൂർ ക്ഷേത്രദർശനവും കഴിഞ്ഞാണ് ചുമതലയേറ്റത്.
ചുമലയേറ്റശേഷം എത്തിയ നടൻ മധു ലളിതയെ ആശ്ലേഷിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. അനുഭവസമ്പത്തുള്ള ലളിതയ്ക്ക് നന്നായി പ്രവർത്തിക്കാനാകുമെന്ന് മധു പറഞ്ഞു.
നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ, നടിമാരായ കവിയൂർ പൊന്നമ്മ, മഞ്ജുപിള്ള, ഡബ്ബിങ് ആർട്ടിസ്റ്റുകളായ ഭാഗ്യലക്ഷ്മി, ആനന്ദവല്ലി, സംഗീതസംവിധായകൻ വിദ്യാധരൻ, സംവിധായകൻ എം.ജി. ശശി, കലാമണ്ഡലം ക്ഷേമാവതി, ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ, സംഗീത നാടക അക്കാദമി വൈസ്ചെയർമാൻ സേവ്യർ പുൽപ്പാട്ട്, സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, കവി രാവുണ്ണി തുടങ്ങിയവർ അക്കാദമിയിലെത്തിയിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയൽ സ്ഥാനാർത്ഥിയായി ലളിതയെ സിപിഐ(എം).തീരുമാനിച്ചെങ്കിലും പാർട്ടിയിലെ എതിർപ്പിനെത്തുടർന്ന് വിവാദമുണ്ടായപ്പോൾ അവർ പിന്മാറിയിരുന്നു.