- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണ്ട് അടൂർ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോൾ ഉമ്മർ പരാതി പറയാൻ നാണമില്ലേ എന്നാണ് ചോദിച്ചത്; അന്ന് കെ.പി.എ.സി ലളിത ഒരു ഇരയായിരുന്നു; ഇന്ന് അവർ ഉമ്മറിന്റെ സ്ഥാനത്തും; സിനിമയിലെ വനിതാ കൂട്ടായ്മയെ തള്ളിയും ദിലീപിനെ പിന്തുണച്ചും വാർത്ത സമ്മേളനം നടത്തിയ കെപിഎസി ലളിതയ്ക്കെതിരെ ആഞ്ഞടിച്ച് റിമാ കല്ലിങ്കൽ; ലിംഗനീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്നും നടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിക്കൊപ്പമാണ് കെപിഎസി ലളിതയുടെ നിലപാട്. ദിലീപിനെ പിന്തുണച്ച് സിദ്ദിഖുമായി ചേർന്ന് കെപിഎസി ലളിത പത്രസമ്മേളനം നടത്തിയിരുന്നു. ഇത് ഏറെ വിവാദമായി. ഇതിൽ പ്രതികരണവുമായെത്തുകയാണ് റിമാ കല്ലിങ്കൽ. സിനിമയിലെ വനിതാ കൂട്ടായ്മയെ കെ പി എ സി ലളിത ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റിമയുടെ കടന്നാക്രമണം. 'പണ്ട് അടൂർ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോൾ ഉമ്മർ ''പരാതി പരാതി പറയാൻ നാണമില്ലേ'' എന്ന് ചോദിച്ചത് ഞാൻ വായിക്കുകയുണ്ടായി. അന്ന് കെ.പി.എ.സി ലളിത ഒരു ഇരയായിരുന്നു. ഇന്ന് അവർ ഉമ്മറിന്റെ സ്ഥാനത്താണ്' റിമ തുറന്നടിച്ചു. മാതൃഭൂമി ആഴ്‌ച്ചപതിപ്പിലെ അഭിമുഖത്തിലാണ് കെപിഎസി ലളിതയെ റിമ വിമർശിക്കുന്നത്. 'സത്രീകളാണ് സംസാരിക്കുന്നത്, നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് സമ്മതിച്ചു കൊടുത്താൽ വീട്ടിലുള്ള സത്രീകൾ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്വം വരും, അവരുടെ തുല്യനീതി, സ്വാതന്ത്രം ഇവയെല്ലൊം സമ്മതിച്ചു കൊടുക്കേണ്ടി വരും. ഈ പേടി കൊണ്ട് കൂടിയാണ് സൂപ്പർ താരങ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിക്കൊപ്പമാണ് കെപിഎസി ലളിതയുടെ നിലപാട്. ദിലീപിനെ പിന്തുണച്ച് സിദ്ദിഖുമായി ചേർന്ന് കെപിഎസി ലളിത പത്രസമ്മേളനം നടത്തിയിരുന്നു. ഇത് ഏറെ വിവാദമായി. ഇതിൽ പ്രതികരണവുമായെത്തുകയാണ് റിമാ കല്ലിങ്കൽ. സിനിമയിലെ വനിതാ കൂട്ടായ്മയെ കെ പി എ സി ലളിത ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റിമയുടെ കടന്നാക്രമണം.
'പണ്ട് അടൂർ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോൾ ഉമ്മർ ''പരാതി പരാതി പറയാൻ നാണമില്ലേ'' എന്ന് ചോദിച്ചത് ഞാൻ വായിക്കുകയുണ്ടായി. അന്ന് കെ.പി.എ.സി ലളിത ഒരു ഇരയായിരുന്നു. ഇന്ന് അവർ ഉമ്മറിന്റെ സ്ഥാനത്താണ്' റിമ തുറന്നടിച്ചു. മാതൃഭൂമി ആഴ്‌ച്ചപതിപ്പിലെ അഭിമുഖത്തിലാണ് കെപിഎസി ലളിതയെ റിമ വിമർശിക്കുന്നത്. 'സത്രീകളാണ് സംസാരിക്കുന്നത്, നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് സമ്മതിച്ചു കൊടുത്താൽ വീട്ടിലുള്ള സത്രീകൾ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്വം വരും, അവരുടെ തുല്യനീതി, സ്വാതന്ത്രം ഇവയെല്ലൊം സമ്മതിച്ചു കൊടുക്കേണ്ടി വരും. ഈ പേടി കൊണ്ട് കൂടിയാണ് സൂപ്പർ താരങ്ങളുടെ ഫാൻസുകളും ആൺകൂട്ടങ്ങളും ശക്തമായി ആക്രമിക്കുന്നത്.-റിമ പറയുന്നു. അമ്മ പുരുഷ മാഫിയയാണെന്ന് റിമ പറയുന്നു. മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് അമ്മയ്ക്കെതിരെ റിമ തുറന്നടിച്ചിരിക്കുന്നത്. യുവതാരങ്ങളെയും റിമ തുറന്ന് വിമർശിക്കുന്നുണ്ട്.
ജീവിതത്തിൽ തന്നെ ഏറ്റവുമധികം വേട്ടയാടിയിട്ടുള്ളത് അടൂർഭാസിയാണെന്ന് കെപിഎസി ലളിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിക്കാതെ കൂടെ നിർത്താനായിരുന്നു ശ്രമം. താനതിന് വഴങ്ങിക്കൊടുത്തില്ലെന്നും ഇതുമൂലം നിരവധി സിനിമകളിൽ നിന്ന് തന്നെ ഭാസി ഇടപെട്ട് ഒഴിവാക്കിയെന്നും ലളിത ചൂണ്ടിക്കാട്ടി. മദ്രാസിൽ ജോലിക്കാരിക്കൊപ്പം താമസിക്കവെ അടൂർ ഭാസി മദ്യപിച്ച് വന്ന് ബഹളം കൂട്ടിയ കാര്യവും കെപിഎസി ലളിത പങ്കു വച്ചു. നഗ്നനായി രാത്രി മുഴുവൻ പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ പിറ്റേദിവസം രാവിലെ ബഹദൂറെത്തിയാണ് കൂട്ടിക്കൊണ്ടു പോയതെന്നും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് റിമാ കെപിഎസി ലളിതയ്ക്ക് മറുപടി നൽകുന്നത്. ഈ വിഷയത്തിൽ പരാതി പറഞ്ഞപ്പോൾ ഉമ്മർ പരാതി പറയാൻ നാണമില്ലേ എന്ന് ചോദിച്ചെന്നും ലളിത ആരോപിച്ചിരുന്നു. ഇതാണ് പുതിയ സാഹചര്യത്തിൽ റിമ ചർച്ചയാക്കുന്നത്.
തങ്ങൾ ഉന്നയിച്ച കാര്യങ്ങളൊന്നും ചർച്ച ചെയ്യാൻ താൽപര്യമില്ലെന്ന നിലപാടാണ് അമ്മയുടേതെന്ന് റിമ പറയുന്നു. കഴിഞ്ഞ ദിവസം അമ്മയിൽ ആഭ്യന്തര പ്രശ്ന പരിഹാര സെൽ വേണമെന്ന ആവശ്യവുമായി റിമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തിൽ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതി നോട്ടീസയച്ചിരുന്നു. ഇതോടെ ഡബ്ല്യുസിസി അമ്മയ്ക്കെതിരെ തുറന്ന പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്നാണ് സൂചന. താൻ ഒരിക്കലും ഇനി അമ്മയുടെ ഭാഗമാകില്ലെന്നും റിമ വ്യക്തമാക്കി. ലൈംഗികാതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാൻ തനിക്ക് താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം മമ്മൂട്ടിയും മോഹൻലാലും കൃത്യവും ശക്തവുമായി നടപടികളെടുക്കാത്തതുകൊണ്ടാണ് കാര്യങ്ങൾ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് പോയതെന്നും നടി കുറ്റപ്പെടുത്തി.
സിനിമയിലെ ലിംഗനീതിക്ക് വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം. അതിന് വേണ്ടിയാണ് ഡബ്ല്യുസിസി തുടങ്ങിയതെന്നും റിമ പറയുന്നു. മോഹൻലാൽ എന്ന വ്യക്തിയെ തേജോവധം ചെയ്യാനൊന്നും ഡബ്ല്യുസിസിക്ക് താൽപര്യമില്ല. പല കാര്യങ്ങളും അമ്മ എന്ന സംഘടനയോട് ചോദിക്കുമ്പോൾ അംഗങ്ങളെല്ലാവരും മോഹൻലാലിന് പിറകിൽ ഒളിക്കുകയാണ്. ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഇങ്ങനെ ഒളിച്ചിരിക്കുന്ന ബാലിശമാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന ഡബ്ല്യുസിസിയുടെ നിലപാടിനൊപ്പമാണ് മഞ്ജു വാര്യർ. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്. ഞങ്ങൾ എതിർക്കുന്നത് ഒരു പവർ സ്ട്രക്ച്ചറിനെയാണ്. പലരെയും എതിർക്കേണ്ടി വരും. മഞ്ജുവവിന് പക്ഷേ താരത്തെ തുറന്നെതിർക്കാൻ ആവില്ല. അപ്പോൾ അതിന്റെ ഭാഗമാകാൻ അവർക്ക് താൽപര്യം ഇല്ലായിരിക്കുമെന്നും റിമ പറയുന്നു. അതേസമയം നടിക്കൊപ്പമെന്ന നിലപാടിൽ നിന്ന് മഞ്ജു പിന്നോട്ട് പോയിട്ടില്ലെന്നും റിമ വ്യക്തമാക്കി.