- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ; വൈശാഖൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റാകും; ബീന പോൾ വീണ്ടും ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക്
തിരുവനന്തപുരം: സംഗീത നാടക അക്കാദമി അധ്യക്ഷയായി നടി കെപിഎസി ലളിതയെ നിയമിക്കാൻ തീരുമാനം. കഥാകൃത്ത് വൈശാഖൻ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാകും. എഡിറ്റർ ബീനാ പോൾ കേരള ചലച്ചിത്ര അക്കാദമിയിലേക്ക് വീണ്ടും എത്തുന്നു. ഉപാദ്ധ്യക്ഷയായാണ് ബീന തിരിച്ചെത്തുന്നത്. ഇവരെ തെരഞ്ഞെടുത്തുള്ള ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നാണു സൂചന. കെപിഎസി ലളിത നേരത്തെ വടക്കാഞ്ചേരിയിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയാവാൻ ധാരണയായെങ്കിലും അവസാന നിമിഷം വേണ്ടെന്ന് വച്ചിരുന്നു. തൃശൂർ ജില്ലയിൽ എൽഡിഎഫിനു നഷ്ടമായ ഏക സീറ്റാണ് വടക്കാഞ്ചേരി. കഥാകൃത്തായ വൈശാഖൻ നേരത്തെയും അക്കാദമി ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ട്. നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ഇരുപത് വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ച വൈശാഖൻ 1984ലാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചത്. ചലച്ചിത്ര അക്കാദമിയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉത്തരവാദിത്വം ദീർഘകാലം നിർവഹിച്ചിട്ടുള്ള വ്യക്തിയാണു ബീനാ പോൾ.
തിരുവനന്തപുരം: സംഗീത നാടക അക്കാദമി അധ്യക്ഷയായി നടി കെപിഎസി ലളിതയെ നിയമിക്കാൻ തീരുമാനം. കഥാകൃത്ത് വൈശാഖൻ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാകും.
എഡിറ്റർ ബീനാ പോൾ കേരള ചലച്ചിത്ര അക്കാദമിയിലേക്ക് വീണ്ടും എത്തുന്നു. ഉപാദ്ധ്യക്ഷയായാണ് ബീന തിരിച്ചെത്തുന്നത്. ഇവരെ തെരഞ്ഞെടുത്തുള്ള ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നാണു സൂചന.
കെപിഎസി ലളിത നേരത്തെ വടക്കാഞ്ചേരിയിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയാവാൻ ധാരണയായെങ്കിലും അവസാന നിമിഷം വേണ്ടെന്ന് വച്ചിരുന്നു. തൃശൂർ ജില്ലയിൽ എൽഡിഎഫിനു നഷ്ടമായ ഏക സീറ്റാണ് വടക്കാഞ്ചേരി.
കഥാകൃത്തായ വൈശാഖൻ നേരത്തെയും അക്കാദമി ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ട്. നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ഇരുപത് വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ച വൈശാഖൻ 1984ലാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചത്.
ചലച്ചിത്ര അക്കാദമിയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉത്തരവാദിത്വം ദീർഘകാലം നിർവഹിച്ചിട്ടുള്ള വ്യക്തിയാണു ബീനാ പോൾ.