വകാശങ്ങൾക്കായി സമരം ചെയ്യുന്ന കർഷകർക്ക് വെടിയുണ്ട സമ്മാനമായി നൽകുന്നതാണ് നരേന്ദ്രമോദിയുടെ ഭരണമെന്ന് കെപിസിസി. പ്രസിഡന്റ് എം.എം.ഹസൻ. ജനമോചനയാത്രക്ക് വയനാട് മാനന്തവാടിയിൽ നൽകിയ സ്വീകരണം ഏറ്റവാങ്ങിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം. കർഷകർക്ക് മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ മോദി ഇപ്പോൾ അവരെ മറന്നു.

കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നൽകാൻ പോലും മോദി തയ്യാറാകുന്നില്ല. വൻ കിടക്കാരുടെ വായ്പകൾ എഴുതിത്ത്തള്ളുമ്പോൾ കാർഷിക വായ്പ തിരിച്ചടക്കാൻ കഴിയാതെ കർഷകർ ആത്മഹത്യ ചെയ്യുകയാണ്. കർഷകരെ ദ്രോഹിക്കുന്നതിൽ കേരള സർക്കാരും ഒട്ടുംപിന്നിലല്ല. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന റബ്ബർ ഉത്തേജക പാക്കേജ് എൽ.ഡി.എഫ് സർക്കാർ അട്ടിമറിച്ചു.

കേരളത്തെ ചോരയിലും മദ്യത്തിലും മുക്കികൊല്ലാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നത്. വാരപ്പുഴയിൽ പൊലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് മരിക്കാനിടയായ സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തണം. പൊലീസിനെ രാഷ്ട്രീയ വത്ക്കരിക്കുന്ന തിനാൽ ക്രിമിനലിസം വർധിക്കുന്നു. പൊലീസിനുള്ളിൽ സിപിഎം ഫ്രാക്ഷൻ പ്രവർത്തിക്കുന്നു. അതിനാലാണ് കൊലാളികൾക്ക് സുഖസൗകര്യം ഒരുക്കാൻ പൊലീസ് തന്നെ രംഗത്ത് വരുന്നത്. പിണറായി സർക്കാർ 24 മാസം പിന്നിട്ട് രണ്ടാം വാർഷികം ആഘോഷിക്കുമ്പോൾ 24 രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ നടന്നുവെന്നും ഹസൻ പരിഹസിച്ചു.

എൽ.ഡി.എഫ് സർക്കാർ മൂന്ന് വർഷം കൂടീ പിന്നിടുമ്പോൾ വയനാട്ടിലെ ഒരൊറ്റ സർക്കാർ ഭൂമിയോ മിച്ചഭൂമിയോ കാണില്ല. അതെല്ലാം റവന്യൂമന്ത്രിയുടെ പാർട്ടിക്കാർ തന്നെ വിറ്റുതീർക്കും. മാർക്സിസ്റ്റ് ജന്മികളാണ് കേരളം ഭരിക്കുന്നതെന്നും ഹസൻ പറഞ്ഞു.കേരള വർമ്മ പഴശ്ശിരാജയുടെ ബലികുടീരം സന്ദർശിച്ച കെപിസിസി പ്രസിഡന്റ്റ പുഷ്പാർച്ചന നടത്തി.
ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.ഐ.ഷാനവാസ്, ശൂരനാട് രാജശേഖരൻ, ജോൺസൺ എബ്രഹാം, സജീവ് ജോസഫ്, കെ.പി.അനിൽകുമാർ, രാജ്‌മോഹൻ ഉണ്ണിത്താൻ, പി.കെ.ജയലക്ഷമി, ഷാനിമോൾ ഉസ്മാൻ, റോസിക്കുട്ടി ടീച്ചർ, ഐ.കെ.രാജു, സലീം, ആർ.വത്സലൻ, കെ.എൽ.പൗലോസ്,ബാലചന്ദ്രൻ, അപ്പച്ചൻ, പടയം മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.