- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരിൽ കേരളത്തിൽ നടക്കുക നടപടിക്രമങ്ങൾ മാത്രം; മുഴുവൻ ഭാരവാഹികളേയും സമവായത്തിലൂടെ കണ്ടെത്താൻ നീക്കം; ഹൈക്കമാണ്ട് പിന്തുണയോടെ അടുത്ത വർഷവും ചുമതലയേൽക്കുക ടീം സുധാകരൻ തന്നെ; ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും ഹൈക്കമാണ്ട് കൈവിടുമ്പോൾ
കോട്ടയം : ദേശീയ തലത്തിൽ കോൺഗ്രസിൽ പ്രഖ്യാപിച്ച സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തിൽ സമവായമാകും. ഇതോടെ കെ സുധാകരൻ വീണ്ടും കെപിസിസി അധ്യക്ഷനാകാനുള്ള സാധ്യത കൂടി. ഹൈക്കമാണ്ടിന്റെ നിർദ്ദേശം അവഗണിച്ച് ഗ്രുപ്പുകളും മത്സരത്തിന് ഇറങ്ങാനുള്ള സാധ്യത കുറവാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കും. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെ കൊണ്ടു പോകില്ല. സമാവായ പ്രസിഡന്റിനെ വീണ്ടും ഹൈക്കമാണ്ട് പ്രഖ്യാപിക്കും. അതായത് ഇപ്പോഴത്തെ ടീം തന്നെ സംഘടനാ തെരഞ്ഞെടുപ്പിന് ശേഷവും കേരളത്തിലെ കോൺഗ്രസിനെ നയിക്കും.
തെരഞ്ഞെടുപ്പ് നടത്തിയാൽ സംഘടന പിടിക്കാനാണ് ഐ-എ ഗ്രൂപ്പുകളുടെ തീരുമാനം. കെപിസിസി. നേതൃത്വം പ്രഖ്യാപിച്ച പാർട്ടി പുനഃസംഘടനയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയിട്ടുണ്ട്. അടുത്ത മാർച്ച് 12 വരെയാണ് മെമ്പർഷിപ്പ് കാമ്പയിന് സമയം അനുവദിച്ചിരിക്കുന്നത്. അതുവരെ പാർട്ടിയിൽ പുനഃസംഘടന നടത്തുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. ഇതു തന്നെ തെരഞ്ഞെടുപ്പിന് ശേഷവും സമവായം എത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ഇപ്പോൾ പുനഃസംഘടനയിലൂടെ എത്തുന്നവരെ സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരിൽ മാറ്റുന്നതിലെ ധാർമികതയാകും സമവായത്തിന് വേണ്ടി ചർച്ചായാക്കുക.
ഈ സാഹചര്യത്തിൽ ഗ്രൂപ്പു നേതാക്കളുടെ എതിർപ്പിനെ മറികടന്ന് പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകാനാണ് കെപിസിസി. നേതൃത്വത്തിന്റെ തീരുമാനം. പുനഃസംഘടനയുടെ ഭാഗമായി അടുത്തയാഴ്ച പുതിയ കെപിസിസി. സെക്രട്ടറിമാരെ പ്രഖ്യാപിക്കും. ജനറൽ സെക്രട്ടറിമാരുടെ എണ്ണം കുറച്ചതുപോലെ സെക്രട്ടറിമാരുടെ എണ്ണം 25-ൽ നിർത്താണ് കെപിസിസി.യുടെ തീരുമാനം. സമ്മർദമേറിയാൽ എണ്ണം 40 വരെ ആയി ഉയർത്തിയേക്കും. പുനഃസംഘടനയോടുള്ള എതിർപ്പിന്റെ ഭാഗമായി സെക്രട്ടറിമാരുടെ പേര് നിർദ്ദേശിക്കില്ലെന്നാണ് എ., ഐ ഗ്രുപ്പുകൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സുധാകരനോട് അടുത്തു നിൽക്കുന്നവർ തന്നെ സെക്രട്ടറിമാരായി വരും.
ഡി.സി.സി. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഗ്രൂപ്പുകൾ നിർദ്ദേശിച്ച പേരുകളിൽനിന്നു സെക്രട്ടറിമാരെ നിയമിക്കാനാണ് കെപിസിസിയുടെ തീരുമാനം. കെപിസിസി. സെക്രട്ടറിമാരുടെ നിയമനത്തിന് പിന്നാലെ ഡി.സി.സി. ഭാരവഹികളെയും നിയോജക മണ്ഡലം, ബ്ലോക്ക്, വാർഡ് ഭാരവാഹികളെയും പ്രഖ്യപിക്കും. ഫെബ്രുവരിയോടെ പുനഃസംഘടന പുർത്തീകരിക്കും. ഏപ്രിൽ തുടങ്ങാനുദ്ദേശിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് ജൂലൈയിൽ പൂർത്തീകരിക്കും. എന്നാൽ വോട്ടെടുപ്പിലേക്ക് കാര്യങ്ങളെ കൊണ്ടു പോകില്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നതാണ് വസ്തുത
സംഘടനാ തെരഞ്ഞെടുപ്പിൽ എ, ഐ. ഗ്രൂപ്പുകൾ ഒന്നിച്ചുനിന്നാൽ നിലവിലുള്ള നേതൃത്വത്തെ അട്ടിമറിക്കാൻ കഴിയുമെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പ്രതീക്ഷ. പാർട്ടിയുടെ നിയന്ത്രണം കൈപ്പിടിയിൽനിന്നു പോകാതിരിക്കുന്നതിനാണ് രാഷ്ട്രീയകാര്യ സമിതി ചേരണമെന്ന ആവശ്യവുമായി എ.,ഐ ഗ്രൂപ്പുകൾ രംഗത്ത് വന്നത്. രാഷ്ട്രീയകാര്യസമിതിയിൽ ഇരു ഗ്രൂപ്പിനും വ്യക്തമായ ആധിപത്യമുണ്ട്.
എന്നാൽ നിലവിൽ ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും ഉള്ള സാഹചര്യത്തിൽ ഇനി രാഷ്ട്രീയകാര്യസമിതിക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് സുധാകരൻ. രാഷ്ട്രീയ കാര്യ സമിതി വിളിക്കാനും സാധ്യതയില്ല.
മറുനാടന് മലയാളി ബ്യൂറോ