- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
137-ാം വാർഷികദിനത്തിൽ പാർട്ടി ഫണ്ടിലേക്ക് 137 രൂപ ചലഞ്ചും; ആദ്യ സംഭവാന നൽകി ചെന്നിത്തലയും; സുധാകര ഇഫക്ടിൽ കോൺഗ്രസ് അടിമുടി മാറുമ്പോൾ
തിരുവനന്തപുരം: കോൺഗ്രസിന്റെ 137-ാം ജന്മദിനാഘോഷം കേരളത്തിൽ നൽകുന്നത് മാറ്റത്തിന്റെ മുഖം. കെപിസിസി. ആസ്ഥാനത്ത് സേവാദൾ വൊളന്റിയർമാർ നൽകിയ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷമാണ് പ്രസിഡന്റ് കെ. സുധാകരൻ എംപി. പതാക ഉയർത്താനെത്തിയത്. പ്രവർത്തകരുടെ വൈകാരികത പ്രകാശിപ്പിക്കുന്ന വിധത്തിൽ 137-ാം വാർഷികദിനത്തിൽ പാർട്ടി ഫണ്ടിലേക്ക് 137 രൂപ ചലഞ്ചും കോൺഗ്രസ് പ്രഖ്യാപിച്ചു.
പണമടയ്ക്കാനുള്ള ക്യു.ആർ.കോഡ് പ്രകാശനംചെയ്ത് 137 രൂപ ചലഞ്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.സുധാകരൻ നിർവഹിച്ചു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആദ്യ സംഭാവന നൽകി. ലോകത്തിന്റെ ഏതുഭാഗത്തുനിന്നും സംഭാവന കൈമാറാവുന്ന വിധത്തിലാണ് 137 ചലഞ്ച് ഒരുക്കിയിട്ടുള്ളത്. ക്യു ആർ കോഡ് സ്‌കാൻചെയ്ത് യു.പി.ഐ. വഴിയോ മറ്റു സമാന ഡിജിറ്റൽ പേയ്മെന്റ് വാലറ്റ് വഴിയോ ഈ ചലഞ്ചിന്റെ ഭാഗമാകാം.
കോൺഗ്രസ് നേതാവും മുൻ എംഎൽഎ.യുമായ ഡി.സുഗതൻ രചിച്ച 'ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും' എന്ന ചരിത്രപുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.