- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
45വയസിൽ താഴെയുള്ള 48 പേരേയും ദളിതരായ 20 പേരേയും 28 വനിതകളേയും ചേർക്കാൻ പുറത്തായത് 25 പ്രമുഖർ; എന്നിട്ടും ആദ്യം തഴഞ്ഞ രാജ്‌മോഹൻ ഉണ്ണിത്താൻ കയറി കൂടിയതിൽ പലർക്കും അത്ഭുതം; കേരളത്തിലേക്ക് മടങ്ങിയെത്തിയ വക്കം പുരുഷോത്തമൻ പുറത്ത്; കെപിസിസി അംഗങ്ങളുടെ സമ്പൂർണ്ണ ലിസ്റ്റിലെ തീരുമാനങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: പുതുക്കിയ കെപിസിസി പട്ടികയിൽ ഇടംനേടിയത് 145 പുതുമുഖങ്ങൾ. 45 വയസ്സിൽ താഴെയുള്ള 48 പേരും ദലിത് പ്രതിനിധികളായി 20 പേരുമാണ് പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. ആദ്യം നൽകിയ പട്ടികയിൽനിന്ന് 25 പേരെയാണ് ഒഴിവാക്കിയത്. രാജ്‌മോഹൻ ഉണ്ണിത്താന് കൊല്ലം കുണ്ടറ ബ്ലോക്കിൽ നിന്ന് അംഗത്വം നൽകി. രാജ്‌മോഹൻ ഉണ്ണിത്തനെ ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. കേൺഗ്രസ് ഹൈക്കമാൻഡിന്റെ അന്ത്യശാസനയ്ക്കു പിന്നാലെയാണ് പട്ടികയിൽ മാറ്റങ്ങൾ വന്നത്. വനിതാ, പട്ടികജാതി വർഗ പ്രാതിനിധ്യം മെച്ചപ്പെടുത്തിയാണു കെപിസിസി പുതിയപട്ടിക സമർപ്പിച്ചത്. വനിതകളുടെ പ്രാതിനിധ്യം 17ൽനിന്ന് 28 ആയി ഉയർന്നു. പത്തുശതമാനമാണ് ദലിത് വിഭാഗങ്ങൾക്കു നൽകിയിരിക്കുന്ന പ്രാതിനിധ്യം. അതേസമയം, മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ പട്ടികയിൽ ഇടംനേടിയിട്ടില്ല. ഹൈക്കമാണ്ടുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവാണ് വക്കം. സോണിയാ ഗാന്ധിയിൽ നിന്ന് അധികാരം രാഹുൽ ഗാന്ധിയിലെത്തിയതോടെ പഴയ പ്രതാപം വക്കത്തിന് നഷ്ടമായി. ഇതാണ് മുതിർന്ന നേതാവിന് വിനയായത്. കേരളത്തിൽ ആർക്കും വക്കത്തി
ന്യൂഡൽഹി: പുതുക്കിയ കെപിസിസി പട്ടികയിൽ ഇടംനേടിയത് 145 പുതുമുഖങ്ങൾ. 45 വയസ്സിൽ താഴെയുള്ള 48 പേരും ദലിത് പ്രതിനിധികളായി 20 പേരുമാണ് പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. ആദ്യം നൽകിയ പട്ടികയിൽനിന്ന് 25 പേരെയാണ് ഒഴിവാക്കിയത്. രാജ്‌മോഹൻ ഉണ്ണിത്താന് കൊല്ലം കുണ്ടറ ബ്ലോക്കിൽ നിന്ന് അംഗത്വം നൽകി. രാജ്‌മോഹൻ ഉണ്ണിത്തനെ ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. കേൺഗ്രസ് ഹൈക്കമാൻഡിന്റെ അന്ത്യശാസനയ്ക്കു പിന്നാലെയാണ് പട്ടികയിൽ മാറ്റങ്ങൾ വന്നത്.
വനിതാ, പട്ടികജാതി വർഗ പ്രാതിനിധ്യം മെച്ചപ്പെടുത്തിയാണു കെപിസിസി പുതിയപട്ടിക സമർപ്പിച്ചത്. വനിതകളുടെ പ്രാതിനിധ്യം 17ൽനിന്ന് 28 ആയി ഉയർന്നു. പത്തുശതമാനമാണ് ദലിത് വിഭാഗങ്ങൾക്കു നൽകിയിരിക്കുന്ന പ്രാതിനിധ്യം. അതേസമയം, മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ പട്ടികയിൽ ഇടംനേടിയിട്ടില്ല. ഹൈക്കമാണ്ടുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവാണ് വക്കം. സോണിയാ ഗാന്ധിയിൽ നിന്ന് അധികാരം രാഹുൽ ഗാന്ധിയിലെത്തിയതോടെ പഴയ പ്രതാപം വക്കത്തിന് നഷ്ടമായി. ഇതാണ് മുതിർന്ന നേതാവിന് വിനയായത്. കേരളത്തിൽ ആർക്കും വക്കത്തിനോട് താൽപ്പര്യവുമില്ല.
രാജ്‌മോഹൻ ഉണ്ണിത്താനെ കോട്ടയം ജില്ലയിൽനിന്ന് ഉൾപ്പെടുത്താനായിരുന്നു ആലോചനയെങ്കിലും സ്വന്തം ബ്ലോക്കായ കൊല്ലത്തെ വടക്കേവിള നിന്നല്ലെങ്കിൽ സ്ഥാനം വേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ ഉണ്ണിത്താന് കൊല്ലം ജില്ലയിൽ അംഗത്വം ഇല്ലെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ മറുവാദം. ഒടുവിൽ രാജ്‌മോഹന്റെ ആവശ്യം അംഗീകരിക്കേണ്ടി വന്നു. ഇത് എല്ലാ നേതാക്കളേയും ഞെട്ടിച്ചിട്ടുണ്ട്. എകെ ആന്റണിയുടെ നിലപാടായിരുന്നു ഇതിന് കാരണം. തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ കെപിസിസി അംഗങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇതോടെ ഡിസിസി ഭാരവാഹികൾ കെപിസിസി അംഗങ്ങളാകണ്ടായെന്ന നയവും മാറും.
അതേസമയം, കെപിസിസി അംഗങ്ങളാകാൻ യോഗ്യരായ വനിതകൾ ഇല്ലെന്നു പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു. പട്ടിക പ്രഖ്യാപിക്കുമ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും അർഹരായ വനിതകൾക്ക് പ്രാതിനിധ്യം ഉണ്ടാകും. വനിതകൾക്ക് സംവരണം നൽകണം എന്നത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാടാണ്. പട്ടികയിൽ പേരുൾപ്പെടുത്താത്തത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റിക്കു പരാതി സമർപ്പിച്ചതായും ബിന്ദു കൃഷ്ണ പറഞ്ഞു.
പട്ടിക അഴിച്ചുപണിയുന്നതോടെ നേരത്തേ നിർദേശിക്കപ്പെട്ട മുപ്പതോളം പേർ പുറത്തായി. 70 വയസ്സ് കഴിഞ്ഞവരാണ് ഇവരിലേറെയും. കെ.സി.വേണുഗോപാൽ, വി എം.സുധീരൻ, പി.സി.ചാക്കോ, കെ.വി.തോമസ്, കൊടിക്കുന്നിൽ സുരേഷ്, എം.ഐ.ഷാനവാസ്, എം.കെ.രാഘവൻ തുടങ്ങിയവരുടെ അടുത്ത അനുയായികളെയും ഉൾപ്പെടുത്തി. എല്ലാം ഗ്രൂപ്പുകൾ വീതംവച്ചുവെന്നും തങ്ങളെ തഴഞ്ഞുവെന്നുമുള്ള ഇവരുടെ പരാതിയാണ് ആത്യന്തികമായി പട്ടികയിൽ മാറ്റംവരുത്തുന്നതിനു കാരണമായത്. ഉറ്റ അനുയായികളെ ഒഴിവാക്കേണ്ടിവന്നതിൽ എ-ഐ വിഭാഗങ്ങൾ അതൃപ്തിയിലാണ്.