- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരു ഗ്രൂപ്പുകൾക്കും തുല്യ പങ്കാളിത്തവും ഗ്രൂപ്പില്ലാത്ത 28 പേരും ഉൾപ്പെടെ 282 പേരുടെ പട്ടിക ഇന്ന് പുറത്തറിക്കും; പുതിയതായി 42 പേരെ പ്രസിഡന്റിന് നോമിനേറ്റ് ചെയ്യാം; ഹൈക്കമാണ്ട് വിരട്ടിയപ്പോൾ അതൃപ്തികൾ തീർക്കാതെ കെപിസിസി അംഗത്വ ലിസ്റ്റുമായി മുല്ലപ്പള്ളി കമ്മീഷൻ
ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസിൽ ഏറെ തർക്കങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റി അംഗീകാരം നൽകും. പി.സി. വിഷ്ണുനാഥിന്റെ അംഗത്വം അടക്കമുള്ള തർക്ക വിഷയങ്ങളിൽ ധാരണയായി. ഉമ്മൻ ചാണ്ടിയുടെ ശുപാർശ പ്രകാരം മുൻ എംഎൽഎ പി.സി. വിഷ്ണുനാഥിനെ കൊല്ലം ജില്ലയിലെ എഴുകോണിൽ തന്നെ നിലനിറുത്തും. വിഷ്ണുനാഥിനെ എഴുകോണിൽ നിന്ന് മാറ്റി താൻ നിർദ്ദേശിച്ച ശ്രീകുമാറിനെ ഉൾപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം. പി ആവശ്യപ്പെട്ടത് തർക്കമായിരുന്നു. ഡൽഹിയിൽ എ.കെ. ആന്റണിയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുംനടത്തിയ അവസാന ചർച്ചയിലാണ് പട്ടികയ്ക്ക് അന്തിമ രൂപം നൽകിയതെന്നാണ് സൂചന. പട്ടിക ഇന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് അഥോറിറ്റിക്ക് കൈമാറും. പി.സി.സി ജനറൽ ബോഡി ഉടൻ വിളിക്കും. തിരഞ്ഞെടുപ്പ് അഥോറിറ്റി അല്ലെങ്കിൽ കെപിസിസി അംഗങ്ങളെ നേരിട്ട് ജനറൽ ബോഡിയിൽ പങ്കെടുക്കാൻ അറിയിപ്പ് നൽകും. 45ൽ താഴെ പ്രായമുള്ള 45 പേർ പട്ട
ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസിൽ ഏറെ തർക്കങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റി അംഗീകാരം നൽകും. പി.സി. വിഷ്ണുനാഥിന്റെ അംഗത്വം അടക്കമുള്ള തർക്ക വിഷയങ്ങളിൽ ധാരണയായി. ഉമ്മൻ ചാണ്ടിയുടെ ശുപാർശ പ്രകാരം മുൻ എംഎൽഎ പി.സി. വിഷ്ണുനാഥിനെ കൊല്ലം ജില്ലയിലെ എഴുകോണിൽ തന്നെ നിലനിറുത്തും. വിഷ്ണുനാഥിനെ എഴുകോണിൽ നിന്ന് മാറ്റി താൻ നിർദ്ദേശിച്ച ശ്രീകുമാറിനെ ഉൾപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം. പി ആവശ്യപ്പെട്ടത് തർക്കമായിരുന്നു.
ഡൽഹിയിൽ എ.കെ. ആന്റണിയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുംനടത്തിയ അവസാന ചർച്ചയിലാണ് പട്ടികയ്ക്ക് അന്തിമ രൂപം നൽകിയതെന്നാണ് സൂചന. പട്ടിക ഇന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് അഥോറിറ്റിക്ക് കൈമാറും. പി.സി.സി ജനറൽ ബോഡി ഉടൻ വിളിക്കും. തിരഞ്ഞെടുപ്പ് അഥോറിറ്റി അല്ലെങ്കിൽ കെപിസിസി അംഗങ്ങളെ നേരിട്ട് ജനറൽ ബോഡിയിൽ പങ്കെടുക്കാൻ അറിയിപ്പ് നൽകും. 45ൽ താഴെ പ്രായമുള്ള 45 പേർ പട്ടികയിലുണ്ട്. 28 വനിതകൾ, മുന്മന്ത്രി പി.കെ.ജയലക്ഷ്മി ഉൾപ്പെടെ 18 പട്ടികവിഭാഗ പ്രതിധികൾ. 282 അംഗങ്ങൾ ഉൾപ്പെട്ട പട്ടിക പിന്നീടു 15% പേരെക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കാൻ വ്യവസ്ഥയുണ്ട്. ഇവരെ പിസിസി പ്രസിഡന്റിനു നാമനിർദ്ദേശം ചെയ്യാം.
പുതിയ പട്ടികയിൽ ഇരു ഗ്രൂപ്പിനും ഏതാണ്ടു തുല്യപങ്കാളിത്തമാണ്. ഗ്രൂപ്പുകൾക്കു പുറത്തുള്ള ഇരുപത്തഞ്ചോളം പേരുണ്ട്. പട്ടികയ്ക്ക് ഉടൻ അംഗീകാരമായാൽ ജനറൽ ബോഡി ഉടൻ ചേരുമെന്നാണു സൂചന. ശശി തരൂർ എംപി (പട്ടം) പിന്മാറാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കേന്ദ്ര നിർദേശമനുസരിച്ച് അദ്ദേഹം തുടരും. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എഴുകോണിൽ നിന്നു പിസിസി അംഗമാകും. കൊടിക്കുന്നിൽ സുരേഷ് എംപി, വി എം.സുധീരൻ എന്നിവരുടെ ഏതാനും നിർദേശങ്ങളും ഉൾപ്പെടുത്തി. എംപിമാരായ കെ.സി.വേണുഗോപാൽ പയ്യന്നൂരിൽനിന്നും എം.കെ.രാഘവൻ മാടായിയിൽ നിന്നും എത്തും.
കെ.മുരളീധരൻ നിർദേശിച്ച മഹേശ്വരൻ നായർ, എം.കെ.രാഘവൻ നിർദേശിച്ച അരവിന്ദാക്ഷൻ എന്നിവരും ഇടംകണ്ടു. രാജ്‌മോഹൻ ഉണ്ണിത്താൻ (കുണ്ടറ), എം.എം.നസീർ (തൃക്കോവിൽവട്ടം) എന്നിവരും പട്ടികയിലുണ്ട്. പി.സി.ചാക്കോ നിർദേശിച്ചവരിൽ ഡി.സുഗതൻ, ആറ്റിപ്ര അനിൽ എന്നിവരെ ഉൾപ്പെടുത്തി. കെ.ബി.മുഹമ്മദുകുട്ടി, എം.എ.ചന്ദ്രശേഖരൻ എന്നിവരെ ഉൾപ്പെടുത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെങ്കിലും ഹൈക്കമാൻഡ് തീരുമാനത്തെ എതിർക്കില്ലെന്നു കെ.വി.തോമസ് വ്യക്തമാക്കിയിരുന്നു. ഇവരെ പിന്നീടു കെപിസിസി പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യട്ടെയെന്നാണു ധാരണ.
നേരത്തെ കെപിസിസി എക്‌സിക്യൂട്ടീവിൽ നിന്നു പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഉമ്മൻ ചാണ്ടി പരസ്യമായി തന്നെ പറഞ്ഞിരുന്നു. എഐസിസി അംഗമായ വിഷ്ണുനാഥിനെ എങ്ങനെയാണു മാറ്റുകയെന്ന ചോദ്യമാണ് ഉമ്മൻ ചാണ്ടി ഉയർത്തിയത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കു വേണ്ടി ആരും പ്രവർത്തിക്കരുതെന്നും പാർട്ടി പ്രവർത്തകനെന്ന നിലയിൽ പാർട്ടിയെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു. 2004 മുതൽ എഴുകോൺ ബ്ലോക്കിൽ നിന്നുള്ള കെപിസിസി അംഗമാണ്.