- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി അധ്യക്ഷപദവി ലക്ഷ്യമിട്ട് നേതാക്കൾ പരസ്യമായി രംഗത്ത്; ചെറുപ്പക്കാരെ ആവേശപ്പെടുത്തുന്ന നേതാവാണു വരേണ്ടതെന്നും വേണമെങ്കിൽ താൻ തയ്യാറെന്നും സുധാകരൻ; എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുന്ന പ്രസിഡന്റാകാൻ തനിക്കു കഴിയുമെന്ന് പി.ടി. തോമസ്; ഒരിക്കൽ ഇരുന്ന കസേര വേണ്ടെന്ന് മുരളീധരനും
തിരുവനന്തപുരം: വി എം. സുധീരൻ അപ്രതീക്ഷിതമായി രാജിവച്ചൊഴിഞ്ഞ കെപിസിസി പ്രസിഡന്റു പദവി ലക്ഷ്യമിട്ട് കൂടുതൽ നേതാക്കൾ പരസ്യമായി രംഗത്തെത്തി. കെ. സുധാകരനു പിന്നാലെ തൃക്കാക്കര എംഎൽഎ പി.ടി. തോമസും കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ അധ്യക്ഷനാകാനുള്ള ആഗ്രഹം തുറന്നു പറഞ്ഞു. കോൺഗ്രസിനുള്ളിൽ ചർച്ചകൾ പുരോഗമിക്കവേയാണ് നേതാക്കൾ പാർട്ടി അധ്യക്ഷപദവി ലക്ഷ്യമിട്ട് കരുക്കൾ നീക്കിത്തുടങ്ങിയിരിക്കുന്നത്. പാർട്ടി നിശ്ചയിച്ചാൽ കെപിസിസിയെ നയിക്കാൻ താൻ തയാറാണെന്നാണ് കെ. സുധാകരൻ പറഞ്ഞത്. ഇതിനിടെ, ഒരിക്കൽ കെപിസിസിയെ നയിച്ചിട്ടുള്ള കെ. മുരളീധരനാകട്ടെ താൻ ഇക്കുറി അധ്യക്ഷ പദവി ഏറ്റെടുക്കാനില്ലെന്നാണ് പരസ്യമായി പറഞ്ഞിരിക്കുന്നതെങ്കിലും അദ്ദേഹത്തിനായി ഒരു വിഭാഗം നേതാക്കൾ ചരടുവലികൾ നടത്തുന്നതായി സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് പി.ടി. തോമസും ആഗ്രഹം വെളിപ്പെടുത്തി രംഗത്തെത്തിയത്. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒരുപോലെ സ്വീകാര്യനായ പുതിയ കെസപിസി പ്രസിഡന്റ് രണ്ടുദിവസത്തിനകം തീരുമാനിക്കപ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
തിരുവനന്തപുരം: വി എം. സുധീരൻ അപ്രതീക്ഷിതമായി രാജിവച്ചൊഴിഞ്ഞ കെപിസിസി പ്രസിഡന്റു പദവി ലക്ഷ്യമിട്ട് കൂടുതൽ നേതാക്കൾ പരസ്യമായി രംഗത്തെത്തി. കെ. സുധാകരനു പിന്നാലെ തൃക്കാക്കര എംഎൽഎ പി.ടി. തോമസും കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ അധ്യക്ഷനാകാനുള്ള ആഗ്രഹം തുറന്നു പറഞ്ഞു. കോൺഗ്രസിനുള്ളിൽ ചർച്ചകൾ പുരോഗമിക്കവേയാണ് നേതാക്കൾ പാർട്ടി അധ്യക്ഷപദവി ലക്ഷ്യമിട്ട് കരുക്കൾ നീക്കിത്തുടങ്ങിയിരിക്കുന്നത്.
പാർട്ടി നിശ്ചയിച്ചാൽ കെപിസിസിയെ നയിക്കാൻ താൻ തയാറാണെന്നാണ് കെ. സുധാകരൻ പറഞ്ഞത്. ഇതിനിടെ, ഒരിക്കൽ കെപിസിസിയെ നയിച്ചിട്ടുള്ള കെ. മുരളീധരനാകട്ടെ താൻ ഇക്കുറി അധ്യക്ഷ പദവി ഏറ്റെടുക്കാനില്ലെന്നാണ് പരസ്യമായി പറഞ്ഞിരിക്കുന്നതെങ്കിലും അദ്ദേഹത്തിനായി ഒരു വിഭാഗം നേതാക്കൾ ചരടുവലികൾ നടത്തുന്നതായി സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് പി.ടി. തോമസും ആഗ്രഹം വെളിപ്പെടുത്തി രംഗത്തെത്തിയത്.
ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒരുപോലെ സ്വീകാര്യനായ പുതിയ കെസപിസി പ്രസിഡന്റ് രണ്ടുദിവസത്തിനകം തീരുമാനിക്കപ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകൾ. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ അഭിപ്രായവും ഇക്കാര്യത്തിൽ നിർണായകമാകും. തീപ്പൊരി നേതാവെന്ന പ്രതിച്ഛായ സുധാകരനുണ്ട്. സിപിഎമ്മിനു കുറിക്കുകൊള്ളുന്ന മറുപടി നല്കാൻ അദ്ദേഹത്തിനാകുമെന്നു കരുതുന്നവരുണ്ട്. മുമ്പ് പാർട്ടിയെ ഏകോപിപ്പിച്ചു കെപിസിസിയെ ഭരിച്ച നേതൃപാടവം മുരളീധരനും അനുകൂലമാണ്.
കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് നോക്കിയാകരുതെന്നാണു കെ. മുരളീധരൻ അഭിപ്രായപ്പെട്ടത്. പ്രവർത്തകരെ ചലിപ്പിക്കുവാൻ കഴിയുന്നയാളാകണം നേതൃത്വത്തിൽ വരേണ്ടത്. പുതിയ ഒരാൾ നേതൃത്വത്തിൽ വരുന്നതാണ് പാർട്ടിക്ക് നല്ലത്. പാർട്ടിയുണ്ടെങ്കിൽ മാത്രമെ ഗ്രൂപ്പുകൾ നിലനിൽക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡിനെ കലവറയില്ലാതെ പിന്തുണക്കുന്ന നേതൃത്വമുണ്ടാകണം. വി എം സുധീരൻ കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് പാർട്ടിയെ ചലിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അക്കാലത്ത് ചില തിരിച്ചടികളുണ്ടായിട്ടുണ്ട്. കെപിസിസി നേതൃത്വത്തിലേക്ക് പുതിയ ആൾ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ഒരിക്കൽ കെപിസിസി പ്രസിഡന്റ് ആയിരുന്നതുകൊണ്ട് ഇനി ആ സ്ഥാനത്തേക്ക് താനില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാരിൽ ആവേശമുണർത്താൻ കഴിയുന്ന നേതൃത്വം വരണമെന്നാണ് കെ.സുധാകരൻ പറഞ്ഞത്. പാർട്ടി നിശ്ചയിച്ചാൽ കെപിസിസിയെ നയിക്കാൻ താനൊരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. താത്കാലിക പ്രസിഡന്റായാൽപോലും സമവായത്തിലൂടെയാണ് നിശ്ചയിക്കേണ്ടതെന്നും സുധാകരൻ വ്യക്തമാക്കി. ഈ അഭിപ്രായങ്ങളെ കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും പിന്തുണക്കുന്നതായി അറിയിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ പുതിയ കെപിസിസി പ്രസിഡന്റ് ഉണ്ടാകും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വെല്ലുവിളികളും മനസിലാക്കി പ്രവർത്തിക്കാൻ കഴിയുന്നയാളാകണം പുതിയ പ്രസിഡന്റ് ആകേണ്ടതെന്നും സുധാകരൻ പറഞ്ഞു.
പാർട്ടി ഏൽപ്പിക്കുന്ന ഏത് സ്ഥാനവും സ്വീകരിക്കുമെന്ന് പി.ടി. തോമസ് എംഎൽഎ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഏത് കോൺഗ്രസുകാരനും ആഗ്രഹിക്കുന്ന പദവിയാണ്. സുധീരന്റെ കാലത്ത് പാർട്ടിക്ക് കാര്യങ്ങളിൽ വ്യക്തതയുണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന പ്രസിഡന്റാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തിനകം പുതിയ പ്രസിഡന്റ് ഉണ്ടാകുമെന്നാണ് വിവരം.