- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കിയും മുരളീധരനെ പ്രതിപക്ഷ നേതാവാക്കിയും ചെന്നിത്തലയെ എഐസിസി ജനറൽ സെക്രട്ടറിയാക്കിയും സുധാകരനെ യുഡിഎഫ് കൺവീനറാക്കിയും അഴിച്ചു പണി ആലോചിച്ച് ഹൈക്കമാണ്ട്; ഒരു കാരണവശാലും വഴങ്ങില്ലെന്ന് ചെന്നിത്തല; കോൺഗ്രസിലെ തർക്കം രാഹുലിന്റെ കൈയിലെത്തുമ്പോൾ
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിന്റെ ഊർജസ്വലത മറ്റ് സംസ്ഥാനങ്ങൾക്ക് പിന്തുടരാവുന്നതാണെന്ന അഭിപ്രായമാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിക്കുള്ളത്. കേരളത്തിൽ സംഘടന താഴെതട്ടുമുതൽ വളരെ ശക്തമാണ്. തിരഞ്ഞെടുപ്പ് തോൽവികൾക്കുശേഷം പാർട്ടി ശക്തമായി നിലനിൽക്കുന്നത് സംഘടനാ സംവിധാനത്തിന്റെ കരുത്തുകൊണ്ടാണ്. ബൂത്തുതലംമുതൽ സംസ്ഥാനതലംവരെ കേരളത്തിൽ ഒരേ ഊർജസ്വലതയാണെന്നും രാഹുൽ പറയുന്നു. സോണിയാ ഗാന്ധിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് രാഹുലിനെ പാർട്ടി അധ്യക്ഷനാക്കാൻ നീക്കവും സജീവമാണ്. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരം നേടണം. ലോക്‌സഭയിൽ കഴിയുന്നത്ര സീറ്റുകളും. ഇതാണ് കേരളത്തിൽ നിന്ന് രാഹുൽ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ഇനിയും ഊർജസ്വലത കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് വേണമെന്നാണ് രാഹുലിന്റെ നിലപാട്. ബൂത്തുതലംമുതൽ എ.ഐ.സി.സി.വരെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് രൂപരേഖ രാഹുൽ തയ്യാറാക്കിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാ
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിന്റെ ഊർജസ്വലത മറ്റ് സംസ്ഥാനങ്ങൾക്ക് പിന്തുടരാവുന്നതാണെന്ന അഭിപ്രായമാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിക്കുള്ളത്. കേരളത്തിൽ സംഘടന താഴെതട്ടുമുതൽ വളരെ ശക്തമാണ്. തിരഞ്ഞെടുപ്പ് തോൽവികൾക്കുശേഷം പാർട്ടി ശക്തമായി നിലനിൽക്കുന്നത് സംഘടനാ സംവിധാനത്തിന്റെ കരുത്തുകൊണ്ടാണ്. ബൂത്തുതലംമുതൽ സംസ്ഥാനതലംവരെ കേരളത്തിൽ ഒരേ ഊർജസ്വലതയാണെന്നും രാഹുൽ പറയുന്നു. സോണിയാ ഗാന്ധിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് രാഹുലിനെ പാർട്ടി അധ്യക്ഷനാക്കാൻ നീക്കവും സജീവമാണ്. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരം നേടണം. ലോക്‌സഭയിൽ കഴിയുന്നത്ര സീറ്റുകളും. ഇതാണ് കേരളത്തിൽ നിന്ന് രാഹുൽ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ഇനിയും ഊർജസ്വലത കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് വേണമെന്നാണ് രാഹുലിന്റെ നിലപാട്.
ബൂത്തുതലംമുതൽ എ.ഐ.സി.സി.വരെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് രൂപരേഖ രാഹുൽ തയ്യാറാക്കിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെപിസിസി. അധ്യക്ഷനാകണമെന്നത് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണെന്ന് കെ. മുരളീധരൻ വ്യക്തമാക്കിയതും. കേരളത്തിൽ നിന്ന് ചർച്ചയ്‌ക്കെത്തുന്നവരോടെല്ലാം തന്റെ മനസ്സ് രാഹുൽ വ്യക്തമാക്കുന്നുണ്ട്. പുനഃസംഘടനയ്ക്ക് ശേഷം ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കുക. ഇതിന് ശേഷം പ്രതിപക്ഷ നേതാവായി കെ മുരളീധരനെ എത്തിക്കുക. ഉമ്മൻ ചാണ്ടിയും മുരളീധരനും തമ്മിലെ അടുപ്പം കേരളത്തിൽ കോൺഗ്രസിന് കരുത്താകും. ക്രിയാത്മ ഇടപെടലുകൾ നടക്കുകയും ചെയ്തു. നിലവിൽ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ ഡൽഹിയിൽ പ്രവർത്തനത്തിന് എത്തിക്കുക. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനമാണ് രമേശ് ചെന്നിത്തലയ്ക്കായി പരിഗണിക്കുന്നത്. യുഡിഎഫ് കൺവീനറായി കെ സുധാകരനെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. ഈ കോമ്പിനേഷന് കൂടുതൽ കാര്യക്ഷ്മമായി ഇടപെടാനാകുമെന്ന് രാഹുൽ കരുതുന്നു.
എന്നാൽ പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുകൊടുക്കാൻ ചെന്നിത്തല തയ്യാറല്ല. ഇത്തരത്തിലൊരു മാറ്റത്തിനും തന്നെ കിട്ടില്ലെന്നാണ് ചെന്നിത്തലയുടെ പക്ഷം. അതുകൊണ്ട് തന്നെ കെ മുരളീധരനെ പ്രതിപക്ഷ നേതാവാക്കിയുള്ള മാറ്റം നടക്കാനിടയില്ല. ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കും. നിലവിൽ പിപി തങ്കച്ചനാണ് യുഡിഎഫ് കൺവീനർ. കാര്യക്ഷ്മമായ ഇടപെടലിന് തങ്കച്ചനെ മാറ്റി സുധാകരനെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. ഐ ഗ്രൂപ്പുകാരനായ സുധാകരനെ കെപിസിസി അധ്യക്ഷനാക്കുന്നതിനെ ചെന്നിത്തല എതിർക്കില്ല. ഉമ്മൻ ചാണ്ടിയും രാഹുലിന്റെ നിർദ്ദേശത്തെ അംഗീകരിക്കും. അതായത് രാഹുലിന്റെ ഫോർമുലയിൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് മുരളിയെ എത്തിക്കുന്നത് മാത്രം നടക്കില്ല. തന്നെ ഒതുക്കാനാണ് രാഹുൽ ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നതെന്ന് ചെന്നിത്തല കരുതുന്നു. മുഖ്യമന്ത്രിയാവുകയെന്ന തന്റെ നീക്കത്തിന് ഇത് തിരിച്ചടിയാകുമെന്നും ഭയക്കുന്നു. അതുകൊണ്ടാണ് പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കുന്നത്.
കെപിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൽ വാസ്നിക് ചർച്ച നടത്തിയിരുന്നു. നാല് നേതാക്കളുടെ പേര് ഉൾപ്പെട്ട സാധ്യതാ പട്ടിക അദ്ദേഹം കോൺഗ്രസ് ഉപാധ്യക്ഷന് കൈമാറിയെന്നാണ് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.വി തോമസ്, വി.ഡി സതീശൻ, കെ.സി വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട പട്ടികയാണ് കൈമാറിയതെന്നാണ് സൂചന. പുതിയ കെപിസിസി അധ്യക്ഷനെ ഉടൻതന്നെ നിയമിക്കണമെന്ന നിലപാടാണ് ഹൈക്കമാൻഡിനുള്ളത്. ഉമ്മൻ ചാണ്ടി സമ്മതം മൂളിയാൽ അദ്ദേഹത്തെ ഉടൻ കെപിസിസി അധ്യക്ഷനായി നിയമിക്കും. രാഹുൽ ഗാന്ധിയുമായുള്ള ഉമ്മൻ ചാണ്ടിയുടെ കൂടിക്കാഴ്ച അതിനിർണ്ണായകമാണ്. വി എം സുധീരനോടും രാഹുൽ അഭിപ്രായം തേടും. ഉമ്മൻ ചാണ്ടിയുടെ പേരിനെ സുധീരനും എതിർക്കില്ല. എകെ ആന്റണി ഇതിനോടകം സമ്മതം അറിയിച്ചിട്ടുമുണ്ട്. ഈ ചർച്ചകൾക്കിടെയാണ് മുരളീധരനെ പ്രതിപക്ഷ നേതാവാക്കിയുള്ള മാറ്റത്തിന്റെ സാധ്യതയും രാഹുൽ തേടുന്നത്. ചെന്നിത്തല ഒഴികെ ആരും എതിർക്കുന്നുമില്ല. എന്നാൽ ചെന്നിത്തലയെ പിണക്കി വീണ്ടും ഗ്രൂപ്പ് കളികൾ സജീവമാക്കരുതെന്ന അഭിപ്രായവും രാഹുലിന് ലഭിക്കുന്നുണ്ട്.
യുഡിഎഫിനെ കാര്യക്ഷമമായി നയിക്കാൻ രമേശ് ചെന്നിത്തലയ്ക്ക് കഴിയുന്നില്ലെന്ന പരാതി മുസ്ലിം ലീഗിനുണ്ട്. കേരളാ കോൺഗ്രസ് മാണിയെ മുന്നണിയിൽ തിരിച്ചു കൊണ്ടുവരാനും തടസ്സം ചെന്നിത്തലയാണ്. ചെന്നിത്തലയ്ക്ക് കീഴിൽ പ്രവർത്തിക്കാൻ തയ്യാറല്ലെന്നതാണ് മാണിയുടെ പക്ഷം. അതുകൊണ്ട് തന്നെ കെ മുരളീധരനെ പോലൊരാളെ പ്രതിപക്ഷ നേതാവാക്കി മാണിയുടെ പിണക്കം മാറ്റണമെന്ന അഭിപ്രായം ലീഗിനുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണ് കോട്ടയം. മാണിയെ മുന്നണിയിൽ നിന്ന് അകറ്റി നിർത്തുന്നത് കോട്ടയത്തെ സാധ്യതകളെ ബാധിക്കും. ഇതിനൊപ്പം പത്തനംതിട്ട. ഇടുക്കി ജില്ലകളിലും മാണി വിഭാഗത്തിന് നിർണ്ണായക സ്വാധീനമുണ്ട്. അതുകൊണ്ട് മാണിയുടെ പണിക്കം മാറ്റാൻ ചെന്നിത്തലയെ ഒഴിവാക്കുകയെന്നതാണ് ഫോർമുല. ഇതും രാഹുലിന് മുന്നിൽ എത്തിക്കഴിഞ്ഞു. ഈ സ ാഹചര്യത്തിലാണ് മുരളീധരനുമായി രാഹുൽ ചർച്ച നടത്തിയതെന്ന് സൂചനയുണ്ട്.
കേരളത്തിലെ പാർട്ടിയിൽ അടിമുടി അഴിച്ചു പണിയാണ് രാഹുൽ ലക്ഷ്യമിടുന്നത്. സുധീരനേയും ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തും. എല്ലാ ഗ്രൂപ്പുകൾക്കും അർഹമായ പ്രാതിനിധ്യം നൽകി ആരേയും പിണക്കാത്ത തീരുമാനമാണ് ഉദ്ദേശിക്കുന്നത്. നേരത്തെ ഡിസിസി അധ്യക്ഷന്മാരെ നിയോഗിച്ചപ്പോൾ വലിയ തർക്കങ്ങൾ ഉണ്ടായി. എ ഗ്രൂപ്പിന് അർഹമായ പരിഗണന കിട്ടിയതുമില്ല. ഇതിൽ പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടി പിണങ്ങുകയും ചെയ്തു. പിന്നീട് രാഹുൽ നേരിട്ട് ചർച്ച നടത്തിയാണ് എല്ലാം പരിഹരിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു പ്രശ്‌നം രാഹുൽ ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പുകളുടെ വികാരം മാനിച്ചും അംഗീകരിച്ചും സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരിൽ സമവായത്തിലൂടെ കെപിസിസി അഴിച്ചു പണിയാണ് ഉദ്ദേശിക്കുന്നത്. ഒരു ഗ്രൂപ്പിലും പെടാതെ നിൽക്കുന്ന സുധീരൻ അനുകൂലികളേയും കൈവിടില്ല. രമേശ് ചെന്നിത്തലയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാൾ നല്ലത് ഉമ്മൻ ചാണ്ടിയാണെന്ന തിരിച്ചറിവും രാഹുലിന് ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്.
ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ഉമ്മൻ ചാണ്ടി-മുരളീധരൻ കൂട്ടുകെട്ടിന് കഴിയുമെന്ന് രാഹുൽ വിലയിരുത്തുന്നു. സിപിഎമ്മിന്റെ കടന്നാക്രമണത്തെ ചെറുക്കാൻ കെ സുധാകരനും കഴിയും. കണ്ണൂരിൽ സിപിഎമ്മിനോട് എന്നും ഏറ്റുമുട്ടി നിൽക്കുന്ന സുധാകരനെ യുഡിഎഫ് കൺവീനറാക്കുന്നതിനുള്ള ആലോചന സജീവമാകുന്നത് സിപിഎമ്മിനെ കടന്നാക്രമിക്കുയെന്ന ലക്ഷ്യത്തോടെയാണ്. തങ്കച്ചന് യുഡിഎഫ് കൺവീനർ എന്ന നിലയിൽ വേണ്ടത്ര ഇടപെടൽ നടത്താനാകുന്നില്ല. സൂധാകരൻ കെപിസിസി അധ്യക്ഷ പദം മോഹിക്കുന്നുണ്ട്. ഇത് ഉമ്മൻ ചാണ്ടിയിലേക്ക് പോകുമ്പോൾ സുധാകരനെ പിണക്കാതിരിക്കാൻ യുഡിഎഫ് കൺവീനർ പദം നൽകാനാണ് ആലോചന. നിലവിൽ സുധാകരന് ഒരു പദവിയും ഇല്ലെന്നതും ഇതിന് കാരണമാണ്. സൂധാകരനെ യുഡിഎഫ് കൺവീനറാക്കുന്നതിനെ ഉമ്മൻ ചാണ്ടിയും എതിർക്കുന്നില്ല.
എന്നാൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തലയായതിനാൽ മുരളീധരനെ അവിടെ കൊണ്ടു വരുന്നതിൽ ഉമ്മൻ ചാണ്ടി അഭിപ്രായ പ്രകടനം നടത്തില്ല. രാഹുൽ ഗാന്ധിയും ചെന്നിത്തലയും തമ്മിൽ ചർച്ച ചെയ്ത് ഈ മാറ്റത്തിൽ തീരുമാനം എടുക്കട്ടേയെന്നാണ് എ ഗ്രൂപ്പിന്റെ പക്ഷം.