തിരുവനന്തപുരം : സോളാർ കമ്മീഷന്റെ റിപ്പോർട്ടിനെതിരെ ശക്തമായും നിയമപരമായും നേരിടാൻ കെപിസിസി തീരുമാനിച്ചു. ഇനിയുള്ള നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതാണ്. ഈ റിപ്പോർട്ടിന്റെ പേരിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്. പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയിൽ കമ്മിഷൻ റിപ്പോർട്ടിന്റേതെന്ന പേരിൽ യുഡിഎഫ് നേതാക്കൾക്കെതിരെ നടത്തുന്ന എല്ലാ പ്രതികാര നടപടികളും ജനങ്ങളുടെ മുന്നിൽ തുറന്ന് കാട്ടും. അത് പോലെ തന്നെ സർക്കാരിന്റെ പ്രതികാര നടപടി ജനങ്ങൾ തിരിച്ചറിയും. സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് സോളർ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാൻ തീരുമാനിച്ചത്.

അതേ സമയം ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ല. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. എന്നാൽ സോളർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്നും വി എം. സുധീരൻ പറഞ്ഞു.