- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉണ്ണിത്താനെതിരായ ആക്രമണം അന്വേഷിക്കാൻ സുധീരന്റെ നിർദ്ദേശം; തമ്മിലടിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് കട്ടക്കലിപ്പിൽ; നേതാക്കളുടെ പരസ്യ പ്രസ്താവനകൾ വിലക്കി; സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാൽ അടി മൂർച്ഛിക്കുമെന്ന് ബോധ്യമായതോടെ പുനഃസംഘടനയിൽ കാര്യങ്ങൾ ഒതുക്കാൻ നീക്കം; ഉണ്ണിത്താനെ തല്ലിയ ആറു പേർക്കു സസ്‌പെൻഷൻ
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് പോരിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. തെരുവിൽ തമ്മിലടിക്കുന്ന നിലയിലേക്ക് ഗ്രൂപ്പ് പോര് വളർന്നതിനാണ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി ഉണ്ടായിരിക്കുന്നത്. ഇതോടെ നേതാക്കളുടെ പരസ്യ പ്രസ്ഥാവനകൾ നിയന്ത്രിക്കുന്നതിനായി ഹൈക്കമാൻഡ് ഇടപെട്ടു. പാർട്ടിയിൽ പരസ്യപ്രസ്താവനകൾ വിലക്കിയതായി കേരളത്തിന്റെ ചുമതലയുള്ള ഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്ക് വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. അഭിപ്രായങ്ങൾ പാർട്ടി വേദികളിലാണ് പറയേണ്ടത്. കേരളത്തിലെ പ്രശ്‌നങ്ങൾ അതീവ ഗൗരവത്തോടെ കാണുന്നു. നേതാക്കളുടെ പ്രസ്താവനകൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും മുകുൾ വാസ്‌നിക്ക് പറഞ്ഞു. പാർട്ടി സ്ഥാപകദിനത്തിൽ സംസ്ഥാനത്തെ ഗ്രൂപ്പ് പോര് തെരുവുയുദ്ധത്തിൽ എത്തിയ പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് അടിയന്തരമായി ഇടപ്പെട്ടിരിക്കുന്നത്. നേതാക്കൾ തമ്മിലുള്ള വാക്‌പോരിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കൾ വാക്‌പോര് അവസാനിപ്
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് പോരിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. തെരുവിൽ തമ്മിലടിക്കുന്ന നിലയിലേക്ക് ഗ്രൂപ്പ് പോര് വളർന്നതിനാണ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി ഉണ്ടായിരിക്കുന്നത്. ഇതോടെ നേതാക്കളുടെ പരസ്യ പ്രസ്ഥാവനകൾ നിയന്ത്രിക്കുന്നതിനായി ഹൈക്കമാൻഡ് ഇടപെട്ടു. പാർട്ടിയിൽ പരസ്യപ്രസ്താവനകൾ വിലക്കിയതായി കേരളത്തിന്റെ ചുമതലയുള്ള ഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്ക് വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. അഭിപ്രായങ്ങൾ പാർട്ടി വേദികളിലാണ് പറയേണ്ടത്. കേരളത്തിലെ പ്രശ്‌നങ്ങൾ അതീവ ഗൗരവത്തോടെ കാണുന്നു. നേതാക്കളുടെ പ്രസ്താവനകൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും മുകുൾ വാസ്‌നിക്ക് പറഞ്ഞു.
പാർട്ടി സ്ഥാപകദിനത്തിൽ സംസ്ഥാനത്തെ ഗ്രൂപ്പ് പോര് തെരുവുയുദ്ധത്തിൽ എത്തിയ പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് അടിയന്തരമായി ഇടപ്പെട്ടിരിക്കുന്നത്. നേതാക്കൾ തമ്മിലുള്ള വാക്‌പോരിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കൾ വാക്‌പോര് അവസാനിപ്പിക്കണം. നേതാക്കളുടെ ഏറ്റുമുട്ടൽ തന്നെ മുറിവേൽപ്പിച്ചെന്നും അദ്ദേഹം രാവിലെ പറഞ്ഞു.
അതേസമയം രാജ്‌മോഹൻ ഉണ്ണിത്താനെ ആക്രമിച്ച സംഭവം അന്വേഷിക്കാൻ കെപിസിസി തീരുമാനിച്ചു. വിശദമായ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ അദ്ദേഹം സുമതലപ്പെടുത്തി. ഡിസിസി പ്രസിഡന്റിന് മുന്നിൽ നടന്ന സംഭവങ്ങൾ ഗുരുതരമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായി അന്വേഷിക്കാൻ കെപിസിസി ബിന്ദു കൃഷ്ണയെ ചുമതലപ്പെടുത്തിയത്. പരസ്യമായ ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് കെപിസിസി അധ്യക്ഷൻ വി എം. സുധീരനും ആവശ്യപ്പെട്ടു. ഹൈക്കമാൻഡ് ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പാളിച്ച പറ്റിയത് എവിടെയെന്ന് പരിശോധിക്കും. മുതിർന്ന നേതാക്കളുമായി ആലോചിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമം തെരുവിലേക്ക് വിഷയങ്ങൾ എത്തിയതോടെ സമവായം അഭ്യർത്ഥിച്ച് കെപിസിസി ഉപാധ്യക്ഷൻ വി.ഡി.സതീശനും രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ പരസ്പരം ചെളിവാരിയെറിയരുതെന്ന് സതീശൻ പറഞ്ഞു. പ്രവർത്തകരുടെ ആത്മവീര്യം കെടുത്തരുതെന്നു കൈകൂപ്പി അപേക്ഷിക്കുന്നു. അതേസമയം സംഘടനയ്ക്കകത്തെ കാര്യങ്ങൾ പാർട്ടി യോഗങ്ങളിലാണ് പറയേണ്ടതെന്ന് പി.ജെ.കുര്യൻ അഭിപ്രായപ്പെട്ടു. പത്തനംതിട്ടയിൽ കോൺഗ്രസ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യസംവിധാനത്തിൽ തോൽവി സ്വാഭാവികമാണ്. ഞാനും തോറ്റിട്ടുണ്ട്. തോറ്റെന്നു കരുതി പൊതുപ്രവർത്തകരന്റെ കുപ്പായം ഊരിവയ്ക്കുന്നവനല്ല നല്ല പ്രവർത്തകൻ. തോറ്റാലും ജയിച്ചാലും പ്രവർത്തനം ഒരു പോലെ തുടരണം. ഞാൻ തോറ്റു കഴിഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ വന്നവർക്ക് ലഡു കൊടുത്താണ് പറഞ്ഞയച്ചത്. കുര്യൻ പറഞ്ഞു.
സീറ്റ് നൽകാനും ലഭിക്കാനും സംഘടനയിൽ സ്ഥാനം ലഭിക്കാനും അർഹരാണ് പാർട്ടിയിലെ മിക്ക നേതാക്കളും. അതുകൊണ്ടു സ്ഥാനം ലഭിക്കുന്നവർ ലഭിക്കാത്തവരെ കൂടി പങ്കെടുപ്പിച്ചു വേണം പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ. കോൺഗ്രസിലെ പടലപ്പിണക്കത്തെക്കുറിച്ചു പറയാതെയാണു കുര്യൻ പ്രസംഗം അവസാനിപ്പിച്ചത്. പിന്നീടു മാദ്ധ്യമ പ്രവർത്തകർ മൈക്ക് നീട്ടിയപ്പോഴും അദ്ദേഹം, രാഷ്ട്രീയം പറയില്ല എന്നുറപ്പിച്ചു പറഞ്ഞു. സംഘടനയിലെ കാര്യങ്ങൾ സംഘടനയ്ക്കകത്താണു പറയേണ്ടതെന്ന നിയമം തനിക്കും ബാധകമാണെന്നും പറഞ്ഞാണ് കുര്യൻ കാറിൽ കയറിയത്.
നും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി ഓഫീസിലേക്ക് വരുന്ന ഒരാളെ ആക്രമിച്ചത് ശരിയായ നടപടിയല്ല. കെ.മുരളീധരൻ നടത്തിയ പ്രസ്താവനയിൽ തെറ്റില്ല. സ്വയം വിമർശനപരമായാണ് മുരളീധരൻ പ്രതിപക്ഷത്തെ വിമർശിച്ചത്. അതിന്റെ പേരിൽ മുരളീധരനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ ഉണ്ണിത്താൻ സംസാരിച്ചത് ശരിയായ രീതിയല്ലെന്നും ഹസൻ പറഞ്ഞു. അതേസമയം ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ചുരുക്കത്തിൽ തിരിച്ചടിയായിരിക്കുന്നത് എ ഗ്രൂപ്പിനും ഉമ്മൻ ചാണ്ടിക്കുമാണ്. ഗ്രൂപ്പ് കളി ശക്തമായതോടെ പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം ഹൈക്കമാൻഡ് നിരാകരിക്കാനാണ് സാധ്യത. ഇതോടെ പുനഃസംഘടനയിൽ മാത്രം ഒതുങ്ങാനും സാധ്യതയുണ്ട്.
ഗ്രൂപ്പിസം അനുവദിക്കാൻ കഴിയില്ലെന്ന നിർദ്ദേശം നേരത്തെ തന്നെ ഹൈക്കമാൻഡ് സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് നൽകിയിരുന്നു. എന്നാൽ, ഈ നിർദ്ദേശം പരസ്യമായി ലംഘിച്ചാണ് ഇപ്പോൾ തമ്മിലടിയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഇതിൽ കടുത്ത അതൃപ്തിയാണ് ഹൈക്കമാൻഡിനുള്ളത്. അതുകൊണ്ട് തന്നെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേ ഉള്ളൂവെന്ന ബോധ്യം രാഹുൽ ഗാന്ധി അടക്കുള്ള നേതാക്കൾക്കുണ്ട്. അതുകൊണ്ട് തന്നെ സുധീരൻ കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്നും മാറിയാൽ പകരക്കാരനായി ഹൈക്കമാൻഡിന്റെ വിശ്വസ്തനെ തന്നെ രംഗത്തിറക്കാനാണ് നീക്കം. ഇത് ഉമ്മൻ ചാണ്ടി വിഭാഗത്തിന് തിരിച്ചടിയാകാനാണ് സാധ്യത.
6 കോൺഗ്രസ് പ്രവർത്തകർക്കു സസ്‌പെൻഷൻ
കൊല്ലം ഡിസിസി ഓഫീസ് പരിസരത്തുവച്ച് രാജ്‌മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത ആറു കോൺഗ്രസ് പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. ബിനു മംഗലത്ത്, എം.എസ്.അജിത്ത് കുമാർ, വിഷ്ണു വിജയൻ, ആർ.എസ്.അഭിൻ, ശങ്കരനാരായണ പിള്ള, അതുൽ എസ്‌പി. എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് നടപടിയെടുത്തത്. അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ടു ഡിസിസി ഭാരവാഹികൾ അംഗങ്ങളായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കെപിസിസി പ്രസിഡന്റ് വി എം.സുധീരന്റെ നിർദേശാനുസരണമാണ് നടപടി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടിരുന്നു.



