തിരുവനന്തപുരം: കെപിസിസി പട്ടികയിൽ നിന്ന് പി.സി വിഷ്ണുനാഥിനെ ഒഴുവാക്കാനാവില്ലെന്ന മുന്മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, വിഷ്ണുനാഥ് എ.ഐ.സി.സി സെക്രട്ടറിയാണ്,വിഷ്ണു നാഥിനെ അങ്ങനെ ഒഴിവാക്കാനാവില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അത് സമയം കൊടിക്കുന്നിൽ സുരേഷിന് മറുപടിയുമായി പി.സി വിഷ്ണുനാഥും രംഗത്ത വന്നു. 24 വയസ്സുമുതൽ താൻ കെപിസിസി അംഗമാണ്, പാർട്ടിയിൽ വ്യക്തികളുടെ താൽപര്യങ്ങൾക്ക് സ്ഥനമില്ലെന്നും കെപിസിസി പട്ടികയിൽ നിന്ന ഒഴിവാക്കിയോ എന്ന തനിക്കറിയില്ലെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു.

സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ച കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്കെതിരേ കെ.മുരളീധരൻ എംഎ‍ൽഎ അടക്കമുള്ളവർരംഗത്തെത്തിയിരുന്നു. പട്ടിക അംഗീകരിക്കരുതെന്ന് കെ.മുരളീധരൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.

വി എം സുധീരനും പട്ടികയ്ക്കെതിരേ രംഗത്ത് വന്നിരുന്നു. പട്ടിക അംഗീകരിക്കാനാവില്ലെന്നും വെറും ഗ്രൂപ്പ് താൽപര്യം മാത്രമാണ് പട്ടിക തയ്യാറാക്കുമ്പോൾ നേതൃത്വം പരിഗണിച്ചതെന്നും പി.സി ചാക്കോയും ശശി തരൂരും അടക്കമുള്ള നേതാക്കളും ഹൈക്കമാൻഡിനെ ധരിപ്പിച്ചിരുന്നു.