മെൽബൺ : മെൽബണിലെ മലയാളി ക്രിക്കറ്റ് ക്ലബുകളുടെ കൂട്ടായ്മ ആയ കേരള പ്രീമിയർ ലീഗ് (kpl) ) രണ്ടാം സീസണിൽ ജോണി വാക്കേഴ്‌സ് ജേതാക്കളായി. ഫൈനലിൽ ടിഎസ് ഇലവൻ സ്‌പോര്ട്‌സ് ക്ലബിനെയാണ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റു ചെയ്ത ജോണി വാക്കേഴ്‌സ് 20 ഓവറിൽ 117 റൺസ് എടുത്തു. 34 റൺസ് എടുത്ത അനിൽ തോമസ് ആണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിങ് ആരംഭിച്ച ടിഎസ് ഇലവന് 18 ഓവറിൽ 99 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ജോണി വാക്കേഴ്‌സ് ക്ലബിലെ കമാൽ മൂന്നു വിക്കറ്റ് സ്വന്തമാക്കി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനുടമയായി.

മെൽബണിലെ മലയാളി ക്രിക്കറ്റ് ക്ലബുകളായ ജോണി വാക്കേഴ്‌സ്, ടിഎസ് ഇലവൻ, ഉദയ സ്പോർട്സ് ക്ലബ്, ളാരര ഫ്രാങ്ക്സ്റ്റൺ, മെൽബൺ പാന്തേഴ്‌സ് വെസ്റ്റേൺ ടൈഗേഴ്‌സ്, സൂര്യ എ, സൂര്യ ബി, മെൽബൺ ബ്രദേഴ്‌സ്, ടീം ഹണ്ടിങ്‌ഡെയിൽ, മാര സ്‌ട്രൈക്കേഴ്‌സ്, ഡാൻഡിനോംഗ് റോയൽസ്, ഡാൻഡിനോംഗ് റേയഞ്ചേഴ്‌സ്, സ്‌ട്രൈക്കേഴ്‌സ് ഇലവൻ എന്നീ ടീമുകളാണ് രണ്ടാം സീസണിൽ പങ്കെടുത്തത്.

പ്ലാനെറ്റ് ഇൻഷ്വറൻസ്, വികെയർ ഡെന്റൽസ്, ഇവന്റ് സ്റ്റാർ കേറ്ററിങ്‌സ്, ഡോക്ടർ രാജേശ്വരി നായർ, ആന്മലെക്‌സ്, ഇ 4 ഇവന്റ്‌സ്, കെപിജി, ഏഷ്യ ട്രാവൽസ് എന്നിവർ ടൂർണമെന്റിന്റെ സ്‌പോൺസർമാരായിരുന്നു. പെറ്റൽസ് സ്റ്റുഡിയോ മീഡിയ പാർട്ട്ണറും മൈൻഡ് മാക്‌സ് സോഫ്റ്റ്‌വെയർ പാർട്ട്ണറും ആയിരുന്നു.

350 റൺസ് എടുത്ത സൂര്യ എ ടീമിലെ ജെസ്മിത്ത്, 334 റൺസ് റൺസ് എടുത്ത fmcc ഫ്രാങ്ക്‌സ്ടൺ ടീമിലെ സെയിൻ, 263 റൺസ് എടുത്ത റൺസ് എടുത്ത ജോണി വാക്കേഴ്‌സ് ടീമിലെ ജോർജ് എന്നിവർ ആണ് മികച്ച റൺ വേട്ടക്കാർ. 19 വിക്കെറ്റ് എടുത്ത അനിൽ തോമസ് (ജോണി വാകേര്‌സ്), 16 വിക്കെറ്റ് എടുത്ത ജോർജി മാത്യു (ടി എസ് ഇലവൺ), 14 വിക്കെറ്റ് എടുത്ത സൂര്യ എ ടീമിലെ വില്ലി എന്നിവർ ആണ് മികച്ച വിക്കെറ്റ് വേട്ടക്കാർ. മോസ്റ്റ് വാല്യൂവബിൾ പ്ലയെർ ആയി  fmcc ഫ്രാങ്ക്‌സ്ടൺ ടീമിലെ സയിൻ തിരഞ്ഞെടുത്തു. ടി എസ് ഇലവൻ ടീമിലെ അനൂപ് മുരളി, വെസ്‌റ്റേൺ ടൈഗേര്‌സ് ടീമിലെ ഹിനോ ജേക്കബ്, സൂര്യ എ ടീമിലെ ജെറി ജോർജ് എന്നിവർ ടോപ്‌വിക്കറ്റ് കീപ്പർ സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിവരങ്ങൾക്ക്: www.kplaustralia.com.au എന്ന പോർട്ടലും www.facebook.com/kplaustralia എന്ന ഫേസ്‌ബുക്ക് പേജും സന്ദർശിക്കുക.