- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നാക്ക സംവരണത്തിൽ മുന്നണികളെല്ലാം സ്വീകരിച്ചത് ഒരേ നിലപാട്; നിയമസഭ തെരഞ്ഞെടുപ്പിൽ കെപിഎംഎസ് ഒരു മുന്നണിക്കും പിന്തുണ നൽകില്ല
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കെപിഎംഎസ് ഒരു മുന്നണിക്കും പിന്തുണ നൽകില്ല. തെരഞ്ഞെടുപ്പിൽ സംഘടന സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. മുന്നാക്ക സംവരണത്തിൽ മുന്നണികളെല്ലാം ഒരേ നിലാട് സ്വീകരിച്ചത് നിർഭാഗ്യകരമാണ്. തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ പട്ടിക വിഭാഗങ്ങളിൽ നിന്നുള്ളവരെ പരിഗണിച്ചില്ല. ശബരിമല വിഷയത്തിലെ നിയമനിർമ്മാണ വാഗ്ദാനവും പുരോഗമന ആശയം പറഞ്ഞവർ പിന്നോട്ട് പോയത് ദൗർഭാഗ്യകരമാണെന്നും പുന്നല ശ്രീകുമാർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story