കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ (KPWA)' ഒമാൻ ചാപ്റ്റർ രൂപീകരണം സംബന്ധിച്ച ഒരു യോഗം ഈ വെള്ളിയാഴ്ച റൂവി എം.ബി.ഡി. യിലുള്ള ഉഡുപ്പി ഹോം റെസ്റ്റോറന്റ്ഹാളിൽ വച്ച് വൈകിട്ട് 6:00 മണിക്ക് ചേരുന്നു.

തദവസരത്തിൽ, കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ എന്ന സംഘടന എന്തെന്നും, അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്തെന്നും, എല്ലാമുള്ള വിശദീകരണം നൽകുന്നതാണ്. സാധാരണക്കാരായ പ്രവാസികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിശാലമായ പ്രവാസി സംഘടനാ സംവിധാനം രൂപീകരിക്കുന്ന കേരള പ്രവാസിക്ക് താങ്കളുടെയും സുഹൃത്തുക്കളുടെയും പരിപൂർണ്ണമായ പിന്തുണയും, സജീവമായ സഹകരണവും, ആവശ്യമാണെന്ന് ഓർമ്മിപ്പിക്കുന്നു.

അഡ്വ.പ്രദീപ് കുമാർ മണ്ണുത്തി
+96893391733

വിനോദ് ലാൽ ആര്യചാലിൽ
+96895941339

മലയാളികളായ പ്രവാസികളുടെ ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവാസി എന്ന ഒരു വികാരത്തിന് മാത്രം പ്രാമുഖ്യം നൽകിക്കൊണ്ട് രൂപം കൊണ്ട 'കേരള പ്രവാസി' എന്ന സാമൂഹ്യമാദ്ധ്യമകൂട്ടായ്മ പലരാജ്യങ്ങളിലായി 4000 ലേറെ പ്രവാസി മലയാളികൾ ഉൾക്കൊള്ളുന്ന ഒരു വലിയ സമൂഹമായി വളർന്നു കഴിഞ്ഞത് അറിഞ്ഞിരിക്കുമല്ലോ

വെറുമൊരു പ്രവാസി സംഘടന എന്നതിലപ്പുറം മലയാളികളായ പ്രവാസികൾക്ക്, പ്രവാസത്തിലേക്ക് വരുമ്പോഴും, പ്രവാസത്തിലായിരിക്കുമ്പോഴും, തിരിച്ച് നാട്ടിലേക്ക് മടങ്ങിക്കഴിയുമ്പോഴും ഒരു തുണയായിരിക്കുക എന്ന വിശാലമായ ലക്ഷ്യത്തോടെയുള്ള നമ്മുടെ സംഘടന അതിന്റെ ആദ്യത്തെ രൂപീകരണയോഗം കുവൈത്തിൽ കഴിഞ്ഞമാസം നടത്തിയിരുന്നു.