ഗോള പ്രവാസികളെ ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ ഒരു കുടക്കീഴിൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയ 'കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ (KPWA)'ന്റെ ഖത്തർ ചാപ്റ്റർ -പ്രഥമ പ്രവാസി സംഗമവും പൊതുയോഗവും '2017 മാർച്ച് 31നു വൈകീട്ട് 4-7pm നു താസാ റെസ്റ്റൗറന്റ് ഹാളിൽ സംഘടിപ്പിക്കുന്നു എന്ന് KPWAയുടെ ഖത്തർ ആഡ്‌ഹോക്ക് കമ്മറ്റി അറിയിക്കുന്നു . ജാതി-മത-രാഷ്ട്രീയ-ജില്ലാ വ്യത്യാസമില്ലാതെ പ്രവാസി - മുൻ പ്രവാസിമലയാളികളായ എല്ലാവർക്കും പങ്കെടുക്കാവുന്നതും അംഗത്ത്വം എടുക്കാവുന്നതുമാണു.

സംഘടനാ തിരഞെടുപ്പും വാർഷിക കർമ്മപരിപാടികളുടെ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നതാണു. കേരളത്തിലെയും ആഗോളതലത്തിലെയും നാട്ടിലെയും പ്രവാസി / മുൻ പ്രവാസി സംഘടനയുടെ പ്രവർത്തന ശൈലിയും വിശദീകരിക്കുന്നതാണ്.

ഇതോടനുബന്ധിച്ച് നിലവിൽ നോർക്കാ തിരിച്ചറിയൽ കാർഡ് ലഭിക്കാത്ത ഖത്തർ പ്രവാസികൾക്ക് വിശ്വകലാവേദിയുമായി സഹകരിച്ചു കൊണ്ട് അതിനുള്ള അപേക്ഷ തയ്യാറാക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണു. ആയതിനാൽ വരുന്ന പ്രവാസികൾ സ്വന്തം പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും (2എണ്ണം) വിസ പേജ് അടക്കം ഉള്ള പാസ്‌പ്പോർട്ട് കോപ്പിയും സിവിൽ ഐഡി കോപ്പിയും കൊണ്ട് വരണം എന്നും അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
0097455204715/ 0097433469231 അല്ലെങ്കിൽ mail.kpwaqatar@gmail.com

2015ഒക്ടോബറിൽ 12 പ്രവാസി സുഹൃത്തുക്കൾ ആരംഭിച്ച 'പ്രവാസിക്കൊരു കൈതാങ്' എന്ന വാട്‌സാപ്പ് കൂട്ടായ്മ ഇന്ന് ആഗോളതലത്തിൽ വ്യാപിച്ച് കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ എന്ന ബ്രഹത്ത് സംഘടനയായി രൂപം കൊണ്ടിരിക്കുന്നു.

കുവൈത്, ഒമാൻ, യു.ഇ.ഇ, മലേഷ്യ, മാലിദ്വീപ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും യഥാക്രമം ജനുവരി 6 , ജനുവരി 20, മാർച്ച് 24 എന്നീ തീയതികളിൽ സംഘടനാ പ്രവർത്തനം ആരംഭിച്ചിച്ചിട്ടുണ്ട്. നിലവിൽ 34 വാട്‌സാപ്പ് ഗ്രൂപ്പുകളിലായി 8000 അധികം അംഗങ്ങൾ സംഘടനക്ക് ഉണ്ട് എന്ന ഭാരവാഹികൾ അവകാശപ്പെടുന്നു. കേരളത്തിലെ 14 ജില്ലകളെ 3 സോണുകളായി തിരിച്ചു ക്രമീകൃതമായി പ്രവർത്തനം വ്യാപിക്കാനും തീരുമാനം ആയി. നിലവിൽ സൗദിയിലെ പൊതുമാപ്പ് പയോഗപ്പെടുത്താൻ പ്രവാസികളെ സഹായിക്കാൻ 30 അംഗ ടീമിനെയും ക്പവാ സജ്ജമാക്കിയിട്ടുണ്ട്.

കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ (KPWA): മുഖ്യ ലക്ഷ്യങ്ങൾ
പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക, പ്രവാസി പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്യുക, സംരംഭങ്ങൾ തുടങ്ങുന്നവർക്ക് നിർദ്ദേശങ്ങളും പ്രൊജക്റ്റുകളും നൽകുക, അംഗങ്ങളുടെ സംരഭങ്ങളിൽ വിജയം ഉറപ്പിക്കുക, സർക്കാർ പദ്ധതികൾ പ്രവാസികൾക്ക് മനസ്സിലാക്കിക്കൊടുക്കുക, അത് ഉപയോഗപ്പെടുത്താൻ അറിവ് പകരുക, പുതുതായി പ്രവാസികൾ ആകുന്നവരെ നാട്ടിൽ നിന്നും വരുന്നത് മുതൽ കൂടെ നിർത്തി അപരിചിതത്വം ചൂഷണം അബദ്ധങ്ങൾ എന്നിവയിൽ നിന്നും സംരക്ഷിക്കുക എന്നിവയാണു മുഖ്യ ലക്ഷ്യങ്ങൾ.

ആഗോള സംഘടനാ ഘടന:
1. കോർ അഡ്‌മിൻ ടീം,
2. ഗ്ലോബൽ ഭാരവാഹികളുടെ കമ്മിറ്റി,
3. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ - കേരളത്തിലെ സംസ്ഥാന കമ്മറ്റികൾ ,
4. വിദേശ രാജ്യങ്ങളിലെ പ്രൊവിൻസുകൾ -കേരളത്തിലെ 3 സോണുകൾ ,
5. വിദേശ രാജ്യങ്ങളിലെ ഏരിയ/ കേരളത്തിലെ പഞ്ചയാത്ത് കമ്മറ്റികൾ,
6. രാജ്യാന്തര- ജില്ലാ സമാന്തര കമ്മറ്റികൾ എന്നിങ്ങനെയാണ് ഘടന നിർണയിച്ചിരിക്കുന്നത്.

ആഗോള മലയാളികളെ വിദേശ പ്രവാസി / ആഭ്യന്തര പ്രവാസി / മുൻ പ്രവാസി എന്നിങ്ങനെ തരം തിരിച്ചു വിദേശത്തെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേരളത്തിലെ എല്ലാ ജില്ലകളിലെയും മലയാളി പ്രവാസി സമൂഹത്തെ ഒരുമിച്ച് ഒരു സമൂഹമായി മുന്നോട്ട് കൊണ്ടുപോകുവാനുള്ള ശ്രമകരമായ ലക്ഷ്യമാണ് മുന്നണിൽ കാണുന്നത്. സംഘടിതമായി അവകാശങ്ങൾ നേടിയെടുക്കുക , പ്രവാസി വിഷയങ്ങളിലെ അവഗണകൾക്കും അജ്ഞതക്കും അറുതിവരുത്തുക, പ്രവാസികൾക്ക് മാർഗ്ഗരേഖയും പിന്തുണയും നൽകുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾ.

ആഗോള സംഘടനാ ഘടന:
1. കോർ അഡ്‌മിൻ ടീം,
2. ഗ്ലോബൽ ഭാരവാഹികളുടെ കമ്മിറ്റി,
3. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ - കേരളത്തിലെ സംസ്ഥാന കമ്മറ്റികൾ ,
4. വിദേശ രാജ്യങ്ങളിലെ പ്രൊവിൻസുകൾ -കേരളത്തിലെ 3 സോണുകൾ ,
5. വിദേശ രാജ്യങ്ങളിലെ ഏരിയ/ കേരളത്തിലെ പഞ്ചയാത്ത് കമ്മറ്റികൾ,
6. രാജ്യാന്തര- ജില്ലാ സമാന്തര കമ്മറ്റികൾ എന്നിങ്ങനെയാണ് ഘടന നിർണയിച്ചിരിക്കുന്നത്.

ഒരു തവണ KPWAയുടെ ഏതെങ്കിലും ചാപ്റ്റർ വഴി എടുക്കുന്ന മെമ്പർഷിപ് ആജീവനാന്ത മെമ്പർഷിപ് ആണെന്നതും പ്രവാസം മതിയാക്കി തിരിച്ചു ചെല്ലുന്നവർ സ്വമേധയാ മുൻ-പ്രവാസി ആയി രെജിസ്റ്റർ ചെയ്യപ്പെടും എന്നതും ഈ സംഘടനയുടെ മാത്രം സവിശേഷതയാണ് എന്ന് സംഘാടകർ അവകാശപ്പെടുന്നു. ആഗോളമലയാളികളെ രാഷ്ട്രീയജാതിമത ഭേദമെന്യേ അവകാശസംരക്ഷണത്തിന്നും നിലനില്പിന്നുമായി സംഘടിതമാകുവാനും, രണ്ടായി നിന്ന് നഷ്ടപ്പെടാവുന്നതെല്ലാം ഒരുമിച്ച് നിന്ന് നേടാനാകും എന്നും KPWA ആഹ്യാനം ചെയ്യുന്നു.