- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ ഒമാൻ പ്രതിനിധികൾ ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു
മസ്‌ക്കറ്റ്: പുതുതായി രൂപം കൊടുത്ത പ്രവാസി മലയാളികൾക്കായുള്ള സ്വതന്ത്ര സംഘടനയായ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ* പ്രതിനിധികൾ മസ്‌ക്കറ്റിൽ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെയുമായി 13-04-2017നുകൂടിക്കാഴ്ച നടത്തി. കെ.പി.ഡബ്ലിയു.എ. പ്രതിനിധികളായ പ്രസിഡന്റ് അഡ്വ.പ്രദീപ് മണ്ണുത്തി, സെക്രെട്ടറി വിനോദ് ലാൽ ശ്രീകൃഷ്ണപുരം, വൈസ് പ്രസിഡന്റ് അബ്ദുൽ അൻസാർ, ജോയിന്റ് സെക്രെട്ടറി ഷിഹാബുദ്ദിൻ ഉളിയത്തിൽ, ട്രെഷറർ ബിനു ഭാസ്‌കർ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. പ്രതിനിധികൾ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി വിശദീകരിക്കുകയും, ഇന്ത്യൻ സ്ഥാനപതിയുടെയും, സ്ഥാനപതി കാര്യാലയത്തിന്റെയും പരിപൂർണ്ണമായ പിന്തുണകൾ അഭ്യർത്ഥിക്കുകയും ചെയ്തു.ഏതാണ്ട് 6 മാസങ്ങൾ കൊണ്ട് ആഗോളവ്യാപകമായി പതിനായിരത്തിലേറെ മലയാളികൾ അംഗങ്ങളായുള്ള വാട്‌സ്ആപ് കൂട്ടായ്മകൾ ആയി മാറിക്കഴിഞ്ഞ സംഘടനയുടെ ഒമാൻ ഘടകം ഒരു മാസം കൊണ്ട് തന്നെ മുന്നൂറിലധികം അംഗങ്ങളുമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ 21 ന് സംഘടനയുടെ പ്രഥമ ജനറൽ ബോ
മസ്‌ക്കറ്റ്: പുതുതായി രൂപം കൊടുത്ത പ്രവാസി മലയാളികൾക്കായുള്ള സ്വതന്ത്ര സംഘടനയായ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ* പ്രതിനിധികൾ മസ്‌ക്കറ്റിൽ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെയുമായി 13-04-2017നുകൂടിക്കാഴ്ച നടത്തി. കെ.പി.ഡബ്ലിയു.എ. പ്രതിനിധികളായ പ്രസിഡന്റ് അഡ്വ.പ്രദീപ് മണ്ണുത്തി, സെക്രെട്ടറി വിനോദ് ലാൽ ശ്രീകൃഷ്ണപുരം, വൈസ് പ്രസിഡന്റ് അബ്ദുൽ അൻസാർ, ജോയിന്റ് സെക്രെട്ടറി ഷിഹാബുദ്ദിൻ ഉളിയത്തിൽ, ട്രെഷറർ ബിനു ഭാസ്‌കർ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
പ്രതിനിധികൾ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി വിശദീകരിക്കുകയും, ഇന്ത്യൻ സ്ഥാനപതിയുടെയും, സ്ഥാനപതി കാര്യാലയത്തിന്റെയും പരിപൂർണ്ണമായ പിന്തുണകൾ അഭ്യർത്ഥിക്കുകയും ചെയ്തു.ഏതാണ്ട് 6 മാസങ്ങൾ കൊണ്ട് ആഗോളവ്യാപകമായി പതിനായിരത്തിലേറെ മലയാളികൾ അംഗങ്ങളായുള്ള വാട്‌സ്ആപ് കൂട്ടായ്മകൾ ആയി മാറിക്കഴിഞ്ഞ സംഘടനയുടെ ഒമാൻ ഘടകം ഒരു മാസം കൊണ്ട് തന്നെ മുന്നൂറിലധികം അംഗങ്ങളുമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ 21 ന് സംഘടനയുടെ പ്രഥമ ജനറൽ ബോഡി യോഗം മസ്‌ക്കറ്റിൽ ചേരാനിരിക്കുകയാണ്.
കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ ഏറ്റെടുത്തിരിക്കുന്ന സ്വതന്ത്രമുന്നേറ്റത്തിന് എല്ലാ പിന്തുണകളും വാഗ്ദാനം ചെയ്യുകയും, ജാതി-മത-രാഷ്ട്രീയ ഭേദമില്ലാത്ത ഇത്തരം സംഘടനകളാണ് സമൂഹത്തിന്റെ ഉന്നമനത്തിനു അത്യാവശ്യം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. നഗരകേന്ദ്രീകൃതമായ സംഘടനകളാണ് ഇപ്പോൾ കൂടുതലും കാണപ്പെടുന്നത്, നമുക്കാവശ്യം ഒമാനിലുള്ള വിവിധങ്ങളായ ചെറുപട്ടണങ്ങളിലും, ഗ്രാമങ്ങളിലും എല്ലാം എത്തിപ്പെടുകയും, അവിടെയെങ്ങുമുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളിലും എല്ലാം പങ്കുകൊള്ളുകയും ചെയ്യുകയും ചെയ്യുന്ന സംഘടനകളാണ് എന്നും, പ്രവാസി ഇന്ത്യക്കാരുടെ ഏതു പ്രശ്‌നങ്ങളിലും ഇടപെടാൻ താൻ സദാ സന്നദ്ധനാണെന്നും സ്ഥാനപതി. ഇന്ദ്രമണി പാണ്ഡെ അറിയിച്ചു.
വളരെയധികം ശ്രദ്ധാപൂർവ്വം, ആഹ്ലാദത്തോടെയാണ് കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രതിനിധികളുടെ സംഘടനയെ പരിചയപ്പെടുത്തൽ സ്ഥാനപതി ശ്രവിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത്തരം ഒരു ആഗോളവ്യാപകമായ പ്രസ്ഥാനം രൂപീകരിക്കാൻ താല്പര്യവും, അർപ്പണബോധവും കാണിച്ച സംഘടനയുടെ എല്ലാ ഭാരവാഹികൾക്കും എല്ലാവിധ അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അടിസ്ഥാനവിഭാഗങ്ങളിലേക്ക് ഇറങ്ങിചെന്നുകൊണ്ട് അവരുടെ പ്രശ്‌നങ്ങളിൽ സഹായകമാവാൻ കൂടുതൽ പരിശ്രമിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.