കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ 2017 മെയ് 18-19നു കബദിൽകുവൈത്ത് മലയാളികൾക്കായി വിജ്ഞാനവിനോദ സംഗമം സംഘടിപ്പിക്കുന്നു. കളിയും ചിരിയും കൂടെ അറിവും നേടാനും പ്രവാസലോകത്തെ വിഷയങ്ങളിൽ ക്ലാസുകൾ ശ്രവിക്കാനും നോർക്ക/ക്ഷേമനിധി രെജിസ്‌റ്റ്രേഷൻ/ നോർക്ക പദ്ധതികളെകുറിച്ച് വിശദീകരണം എന്നിവയും ഉണ്ടായിരിക്കും.

അധ്വാനിക്കുന്ന സമ്പത്ത് സംരക്ഷിച്ച് വെക്കുവാൻ പ്രവാസിയെ പ്രാപ്തരാക്കുന്ന 'എങ്ങനെ എനിക്കും ഒരുസംരംഭകനാവാം' എന്ന പരിശീകനകളരിയും' വായനയുടെ ലോകത്തേക്ക് തിരിച്ച് പോകാൻ 'വായനശാലയും' കൂടെ പ്രവാസിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയെ ദൃശ്യമാക്കിയ മുനീർഅഹമദിന്റെ *മുഹാജിർ*, അണുകുടുംബ ജീവിതത്തിന്റെ പോരായ്മകളിലൂടെ വഴികാട്ടുന്ന അക്‌ബർകുളത്തുപ്പുഴയുടെ *Be Positive* എന്നീ ടെലിഫിലിമുകളുടെ പ്രദർശ്ശനവും അതിന്റെപിന്നണിയിൽ പ്രവർത്തി പ്രവാസി കലാകാരന്മാരെ പരിചയപ്പെടാൻ അവസരവും ഉണ്ടാകും.

യാത്രാ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണു. 18നുവൈകീട്ട് 6:00 മണിക്ക് ക്യാമ്പ് ആരംഭിക്കും എങ്കിലും 18നും 19നും രണ്ട്ദിവസം ചേർത്തും പങ്കെടുക്കാവുന്നതാണ് എന്നും 19നു രാവിലെ വരുന്നവർക്ക്മുൻകൂർ അറിയിച്ചാൽ വാഹനസൗകര്യം ഏർപ്പാടാക്കും എന്നും KPWA ഭാരവാഹികൾഅറിയിക്കുന്നു.

*ബന്ധപ്പെടുക*
മുബാറക്ക് കാമ്പ്രത്ത് 66387619, റെജി ചിറയത് 99670734, അനിൽ ആനാട്
50605767 , സെബാസ്റ്റ്യൻ വതുക്കാടൻ 99163248, സൂസൻ മാത്യു 66542556, രവിപാങോട് 50424255, വനജ രാജൻ 50379398, സലീം കൊടുവള്ളി 66340634, റഫീക്ക്
55682771