- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ കേരളത്തിൽപ്രവർത്തനം വിപുലമാക്കുന്നു; കോഴിക്കോടും പ്രവാസി ജില്ലാ കമ്മറ്റി നിലവിൽ
ആഗോള പ്രവാസികളെ ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ ഒരു കുടക്കീഴിൽ അണിനിരത്തുക എന്നസ്വപ്നം യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയ 'കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷന്റെ കോഴിക്കോട് ജില്ലയുടെ പ്രഥമ പൊതുയോഗം നളന്ദഓഡിറ്റോറിയം ഹാളിൽ ഭംഗിയായി സംഘടിപ്പിച്ചു. KPWAസംസ്ഥാന അഡ്ഹോക്ക് പ്രസിഡന്റ് ഹാഷിം മുണ്ടോൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് റീജിയണൽ നോർക്ക റൂട്ട്സ്സ് മാനേജർ എം.പ്രശാന്ത് ഉത്ഘാടനംനിർവഹിച്ചു. നോർക്ക റൂട്ട്‌സിന്റെയും ക്ഷേമനിധി പദ്ധതികളുടെയും വിശദമായ അറിവ്പങ്കെടുത്തവർക്ക് ലഭിക്കും വിധം പ്രശാന്ത് പ്രഭാഷണം നൽകുകയുണ്ടായി.കേരളത്തിൽ KPWA സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായ്കണ്ണൂർ, കാസർകോട്, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിൽ കമ്മറ്റികൾ നിലവിൽവന്നിട്ടുണ്ട് എന്നും മറ്റ് ജില്ലകളിൽ ഓഗസ്റ്റിൽ തന്നെ വിപുലമായി ജില്ലാകമ്മറ്റികൾ നിലവിൽ വരും എന്നും KPWA സംഘാടകൾ അറിയിച്ചു. ധനേഷ് കുറുമുനിയിൽ, (ഖത്തർ KPWA പ്രസിഡൻണ്ട് ) വിശിഷ്ടാഥിതികൾക്കു സ്വാഗതംനേർന്നു.KPWAയുടെ കോഴിക്കോട് ജില്ലയുടെ രക്ഷാധികാരികളായി
ആഗോള പ്രവാസികളെ ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ ഒരു കുടക്കീഴിൽ അണിനിരത്തുക എന്നസ്വപ്നം യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയ 'കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷന്റെ കോഴിക്കോട് ജില്ലയുടെ പ്രഥമ പൊതുയോഗം നളന്ദഓഡിറ്റോറിയം ഹാളിൽ ഭംഗിയായി സംഘടിപ്പിച്ചു. KPWAസംസ്ഥാന അഡ്ഹോക്ക് പ്രസിഡന്റ് ഹാഷിം മുണ്ടോൻ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് റീജിയണൽ നോർക്ക റൂട്ട്സ്സ് മാനേജർ എം.പ്രശാന്ത് ഉത്ഘാടനം
നിർവഹിച്ചു. നോർക്ക റൂട്ട്‌സിന്റെയും ക്ഷേമനിധി പദ്ധതികളുടെയും വിശദമായ അറിവ്പങ്കെടുത്തവർക്ക് ലഭിക്കും വിധം പ്രശാന്ത് പ്രഭാഷണം നൽകുകയുണ്ടായി.കേരളത്തിൽ KPWA സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായ്കണ്ണൂർ, കാസർകോട്, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിൽ കമ്മറ്റികൾ നിലവിൽവന്നിട്ടുണ്ട് എന്നും മറ്റ് ജില്ലകളിൽ ഓഗസ്റ്റിൽ തന്നെ വിപുലമായി ജില്ലാകമ്മറ്റികൾ നിലവിൽ വരും എന്നും KPWA സംഘാടകൾ അറിയിച്ചു.
ധനേഷ് കുറുമുനിയിൽ, (ഖത്തർ KPWA പ്രസിഡൻണ്ട് ) വിശിഷ്ടാഥിതികൾക്കു സ്വാഗതംനേർന്നു.KPWAയുടെ കോഴിക്കോട് ജില്ലയുടെ രക്ഷാധികാരികളായി പി.സി ഖാദർ (പ്രമുഖവ്യവസായി), മജ്ജീദ് പൂളക്കാടി (റിയാദ് സോൺ KPWA പ്രസിഡൻണ്ട്) , ധനേഷ്‌കുറുമുനിയിൽ, (ഖത്തർ KPWA പ്രസിഡൻണ്ട് )രാധാകൃഷ്ണൻ(ക്യപ്റ്റൺ മർച്ചന്റ് നേവി- ബ്രസീൽ) എന്നിവരെ യോഗം ഐക്യകണ്‌ഠേതിരഞ്ഞെടുത്തു.
നിയുക്ത രക്ഷാധികാരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിയമാവലിയും, KPWAയുടെആഗോള ഭരണഘടനയും ഭേദഗതികൾ ഇല്ലാതെ അംഗീകരിക്കപ്പെട്ടു.പ്രവാസികൾ എന്ന ഒരു ഒറ്റ സമൂഹമായി നിലനിന്ന് സ്വയം സംരക്ഷിതമായി മുന്നോട്ട്പോകാൻ ഉറച്ച് കൂട്ടായ്മ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തീരുമാനിച്ചു.
KPWA മലപ്പുറം ജില്ലാ രക്ഷാധികാരി പവിത്രൻ വെള്ളയിൽ പങ്കെടുത്തവർക്ക്‌നന്ദിയും അറിയിച്ചു.
ഭരണസമിതി :
പ്രെസിഡന്റ്-
അബൂബക്കർ സിദ്ദിഖ്, കൊടുവള്ളി
2 - വൈസ് പ്രസിഡന്റുമാർ -
ബഷീർ വെള്ളയിൽ,
അബ്ദുള്ള പറമ്പിൽ ബസ്സാർ.
ജനറൽ സെക്രട്ടറി -
വി എം.എ ലത്തീഫ് ആര്യബ്രം
2 - ജോയിന്റ് സെക്രട്ടറി -
വീരമണി കക്കോടി,
അമൽ തഹ്‌സീൻ കൊടുവള്ളി.
ട്രഷറർ
ശ്രീനിവാസൻ എലത്തൂർ
15 എക്‌സികുട്ടീവ് അംഗങ്ങളും ചുമതലയേറ്റു. കോഴിക്കോടുള്ള മുഴുവൻ മുൻ പ്രവാസി
(Ex- NRI), അഭ്യന്തര പ്രവാസി, പ്രവാസി മലയാളികളിലേക്കും സംഘടനയുടെ ലക്ഷ്ങ്ങൾ
എത്തിക്കാനും ഏരിയ കമ്മറ്റികൾ വഴി എല്ലാ മലയാളി പ്രവാസികൾക്കും സർക്കാറിന്റെ
ക്ഷേമ പദ്ധതികൾ ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.
ആഗോള മലയാളികളെ വിദേശ പ്രവാസി / ആഭ്യന്തര പ്രവാസി / മുൻ പ്രവാസി എന്നിങ്ങനെതരം തിരിച്ചു വിദേശത്തെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേരളത്തിലെഎല്ലാ ജില്ലകളിലെയും മലയാളി പ്രവാസി സമൂഹത്തെ ഒരുമിച്ച് ഒരു സമൂഹമായമുന്നോട്ട് കൊണ്ടുപോകുവാനുള്ള ശ്രമകരമായ ലക്ഷ്യമാണ് മുൻപിൽ കാണുന്നത്.
സംഘടിതമായി അവകാശങ്ങൾ നേടിയെടുക്കുക , പ്രവാസി വിഷയങ്ങളിലെ അവഗണകൾക്കുംഅജ്ഞതക്കും അറുതിവരുത്തുക, പ്രവാസികൾക്ക് മാർഗ്ഗരേഖയും പിന്തുണയും നൽകുകഎന്നതാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾ.
ആഗോള സംഘടനാ ഘടന:
1. കോർ അഡ്‌മിൻ ടീം,
2. ഗ്ലോബൽ ഭാരവാഹികളുടെ കമ്മിറ്റി,
3. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ - കേരളത്തിലെ സംസ്ഥാന കമ്മറ്റികൾ ,
4. വിദേശ രാജ്യങ്ങളിലെ പ്രൊവിൻസുകൾ -കേരളത്തിലെ 3 സോണുകൾ ,
5. വിദേശ രാജ്യങ്ങളിലെ ഏരിയ/ കേരളത്തിലെ പഞ്ചയാത്ത് കമ്മറ്റികൾ,
6. രാജ്യാന്തര- ജില്ലാ സമാന്തര കമ്മറ്റികൾ എന്നിങ്ങനെയാണ് ഘടന
നിർണയിച്ചിരിക്കുന്നത്.
പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക,പ്രവാസി പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്യുക,സംരംഭങ്ങൾ തുടങ്ങുന്നവർക്ക് നിർദ്ദേശങ്ങളും പ്രൊജക്റ്റുകളും നൽകുക,അംഗങ്ങളുടെ സംരഭങ്ങളിൽ വിജയം ഉറപ്പിക്കുക,സർക്കാർ പദ്ധതികൾ പ്രവാസികൾക്ക് മനസ്സിലാക്കിക്കൊടുക്കുക,അത് ഉപയോഗപ്പെടുത്താൻ അറിവ് പകരുക,പുതുതായി പ്രവാസികൾ ആകുന്നവരെ നാട്ടിൽ നിന്നും വരുന്നത് മുതൽ കൂടെ നിർത്തിഅപരിചിതത്വം ചൂഷണം അബദ്ധങ്ങൾ എന്നിവയിൽ നിന്നും സംരക്ഷിക്കുക എന്നിവയാണുKPWAയുടെ മുഖ്യ ലക്ഷ്യങ്ങൾ.ഒരു തവണ KPWAയുടെ ഏതെങ്കിലും ചാപ്റ്റർ വഴി എടുക്കുന്ന മെമ്പർഷിപ് ആജീവനാന്തമെമ്പർഷിപ് ആണെന്നതും പ്രവാസം മതിയാക്കി തിരിച്ചു ചെല്ലുന്നവർ സ്വമേധയാമുൻ-പ്രവാസി ആയി രെജിസ്റ്റർ ചെയ്യപ്പെടും എന്നതും ഈ സംഘടനയുടെ മാത്രംസവിശേഷതയാണ് എന്ന് സംഘാടകർ അവകാശപ്പെടുന്നു. ആഗോളമലയാളികളെ രാഷ്ട്രീയജാതിമതഭേദമെന്യേ അവകാശസംരക്ഷണത്തിന്നും നിലനില്പിന്നുമായി സംഘടിതമാകുവാനും, രണ്ടായിനിന്ന് നഷ്ടപ്പെടാവുന്നതെല്ലാം ഒരുമിച്ച് നിന്ന് നേടാനാകും എന്നും KPWAആഹ്വാനം ചെയ്യുന്നു.