- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പും പ്രവാസിക്ഷേമ ശില്പശാലയും 29 ന്
ആഗോള പ്രവാസി മലയാളി കൂട്ടായ്മയായ കേരള കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ (KPWA) കുവൈറ്റ് ചാപ്റ്ററും മെട്രോ മെഡിക്കൽ കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും പ്രവാസികൾക്കായുള്ള വിവിധോദ്ദേശ്യ പ്രവാസി ക്ഷേമ ശില്പശാലയും 2017 സെപ്റ്റംബർ 29നു വെള്ളിയാഴ്ച രാവിലെ 7:00 മുതൽ 2:00വരെ ഫർവാനിയ മെട്രോ ക്ലിനിക്കിൽ സംഘടിപ്പിക്കുന്നു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാർ , കേരള സർക്കാരിന്റെ പുനരധിവാസ പദ്ധതികളെ കുറിച്ച വിശദീകരിക്കും. കുവൈറ്റ് പ്രവാസി സമൂഹത്തിലെ വിവിധ സാംസ്‌കാരിക നായകർ പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കുന്ന പ്രവാസികൾക്കായി, ഇന്ത്യൻ ഡോക്ടർസ് ഫോറം പ്രതിനിധികൾ പ്രമേയം/ ഹൃദ്രോഗങ്ങൾ / കിഡ്നി രോഗങ്ങൾ എന്നിവയെ കുറിച്ച് ആരോഗ്യ പരിരക്ഷാ ക്‌ളാസുകൾ നൽകുന്നതാണ്. ആതുര സേവനം ഉപയോഗപ്പെടുത്തുവാൻ സാമ്പത്തിക/ സാഹചര്യങ്ങൾ ഇല്ലാത്തവർ ഈ സൗജന്യ അവസരം തീർച്ചയായും ഉപയോഗിക്കണം എന്നും പങ്കെടുക്കുന്നവർക്ക് 3 മാസം തുടർ ചികിത്സയ്ക്ക് ഫീസ് ഇളവ് നൽകുന്നതാണ് എന്നും മെട്രോ മാനേജ്‌മെന്റ്
ആഗോള പ്രവാസി മലയാളി കൂട്ടായ്മയായ കേരള കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ (KPWA) കുവൈറ്റ് ചാപ്റ്ററും മെട്രോ മെഡിക്കൽ കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും പ്രവാസികൾക്കായുള്ള വിവിധോദ്ദേശ്യ പ്രവാസി ക്ഷേമ ശില്പശാലയും 2017 സെപ്റ്റംബർ 29നു വെള്ളിയാഴ്ച രാവിലെ 7:00 മുതൽ 2:00വരെ ഫർവാനിയ മെട്രോ ക്ലിനിക്കിൽ സംഘടിപ്പിക്കുന്നു.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാർ , കേരള സർക്കാരിന്റെ പുനരധിവാസ പദ്ധതികളെ കുറിച്ച വിശദീകരിക്കും. കുവൈറ്റ് പ്രവാസി സമൂഹത്തിലെ വിവിധ സാംസ്‌കാരിക നായകർ പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കുന്ന പ്രവാസികൾക്കായി, ഇന്ത്യൻ ഡോക്ടർസ് ഫോറം പ്രതിനിധികൾ പ്രമേയം/ ഹൃദ്രോഗങ്ങൾ / കിഡ്നി രോഗങ്ങൾ എന്നിവയെ കുറിച്ച് ആരോഗ്യ പരിരക്ഷാ ക്‌ളാസുകൾ നൽകുന്നതാണ്. ആതുര സേവനം ഉപയോഗപ്പെടുത്തുവാൻ സാമ്പത്തിക/ സാഹചര്യങ്ങൾ ഇല്ലാത്തവർ ഈ സൗജന്യ അവസരം തീർച്ചയായും ഉപയോഗിക്കണം എന്നും പങ്കെടുക്കുന്നവർക്ക് 3 മാസം തുടർ ചികിത്സയ്ക്ക് ഫീസ് ഇളവ് നൽകുന്നതാണ് എന്നും മെട്രോ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആവശ്യക്കാർക്ക് നോർക്ക/ പ്രവാസി ക്ഷേമനിധി എന്നിവയുടെ ഫോമുകൾ പൂരിപ്പിക്കാൻ പൂർണ സൗകര്യം ഉണ്ടായിരിക്കും എന്നും സംഘാടകർ അറിയിക്കുന്നു. 11 മാസങ്ങൾ കൊണ്ട് രാഷ്ട്രീയ-സാമുദായിക-പ്രാദേശിക ചിന്താരഹിതമായി 8 രാജ്യങ്ങളിൽ പ്രവാസി സംഘടനകളും നാട്ടിൽ 14 ജില്ലകളിൽ മുൻപ്രവാസികൾക്കായി കമ്മറ്റികളും രൂപം കൊണ്ട KPWA-യുടെ അംഗത്വം എടുക്കാനും സംഘടന കുറിച്ചു അറിയാനും ഉള്ള അവസരം എല്ലാവരും ഉപയോഗിക്കണം എന്നും സംഘാടകർ ഉണർത്തിക്കുന്നു. വ്യത്യാസങ്ങൾക്കും ആശയസംകടനങ്ങൾക്കും അപ്പുറം പ്രവാസികൾക്ക് ഒരുമിച്ച് നിന്ന് സ്വയം നേടാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നും തിരിച്ചു പോക്കും നാട്ടിലെ നിലനിൽപ്പും ചർച്ച ചെയ്യേണ്ട സമയം അധികരിച്ചു എന്നും ഓർമ്മിപ്പിക്കാൻ ശ്രമിക്കുകയാണ് KPWA.
ബന്ധപ്പെടുക
മുബാറക്ക് കാമ്പ്രത്ത് 66387619, റെജി ചിറയത് 99670734, അനിൽ ആനാട് 50605767 , സെബാസ്റ്റ്യൻ വതുക്കാടൻ 99163248, സൂസൻ മാത്യു 66542556, രവി പാങോട് 50424255, വനജ രാജൻ 50379398, സലീം കൊടുവള്ളി 66340634, റഫീക്ക് 55682771