ഗോള കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജോലി/വിസ തട്ടിപ്പ്/ യാത്രാ തടസ്സം/ വ്യാജ ഫോൺ ലൈൻ പിഴ/ മറ്റ്കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നപ്രവാസികൾക്ക് ആവശ്യമായ നിയമോപദേശം നൽകാൻ കുവൈത്തിലെ പ്രമുഖരായഅഡ്വക്കേറ്റുമാരുമായ് ധാരണ യായതായി ഭാരവാഹികൾ അറിയിക്കുന്നു. അത്തരത്തിൽഎന്തെങ്കിലും സത്യസന്ധമായ വിഷയത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉണ്ടെങ്കിൽഅവർക്ക് താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. KPWAഭാരവാഹികൾഅവരുടെ കേസ് പഠിച്ച്, വക്കീലിനു കൈമാറി പരിഹാരം നൽകാൻ സഹകരിക്കുന്നതാണ്.

എല്ലാവരെയും ഉൾക്കൊള്ളാനുള്ള സൗകര്യാർത്ഥം ആവശ്യക്കാർ വളരെ അത്യാവശ്യത്തിനു മാത്രം വിളിക്കുക, വാട്‌സപ്പിൽ ആവശ്യമായ രേഖകൾ സഹിതം വോയിസ് ക്ലിപ്പ് ആയിവിവരം നൽകുവാനും ഭാരവാഹികൾ അറിയിക്കുന്നു .

- mail.kpwakuwait@gmail.com
- mail.keralapravasi@gmail.com
- മുബാറക്ക് കാമ്പ്രത്ത് 66387619
- റെജി ചിറയത്ത് 99670734
- രവി പാങ്ങോട് 50424255
- സൂസൻ മാത്യു 55165967
- റഷീദ് പുതുക്കുളങ്ങര 60488091
- സെബാസ്റ്റ്യൻ വതുകാടൻ 99163248
- റോസ് മേരി 66233286
- വനജ രാജൻ 50379398
- പ്രസന്നൻ എംകെ 55870682

പ്രവാസികൾക്കായി KPWA മുന്നോട്ട് വെക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ

മോഹന വാഗ്ദാനങ്ങളിലും തട്ടിപ്പിലും അകപ്പെടുന്നതിനു മുൻപ് ഒരിക്കൽ ഒന്ന്ആലോചിക്കുക, നാം അന്യദേശത്താണു. ഇവിടുത്തെ നിയമം പാലിക്കുക എന്നത്അത്യാവശ്യവും നിർബന്ധവു മാണു. വിസ/ ജോലി കാര്യങ്ങളിൽ സ്വാർത്ഥതയുടെരഹസ്യസ്വഭാവം കാണിക്കാതെ കൃത്യമായി അന്വെഷിക്കുക. ഫോൺ ബില്ല്/ ഫ്‌ലാറ്റ്‌വാടക / ലോൺ എന്നിവ കൃത്യമായി അടക്കുക. വളരെ അത്യാവശ്യമെങ്കിൽ മാത്രം സിവിൽഐഡി/ പാസ്സ്‌പൊർട് കോപ്പികൾ കൈമാറ്റം ചെയ്യുക. വിലകുറവിലും തുഛ ലാഭത്തിലുംശ്രദ്ധ പ്രശ്‌നങ്ങളിൽ നിന്നും വിട്ടു നിൽകാൻ കാണിക്കുക. ഫോൺ ലൈൻ ഔദ്യോഗികഷോറൂമിൽ നിന്നും മാത്രം എടുക്കുക. കൃത്യമായി നിയമം പാലിച്ച് വാഹനം ഓടിക്കുക.അൽപം ദൂരത്താണെങ്കിലും കൃത്യ സ്ഥലത്ത് കാർ പാർക്ക് ചെയ്യുക. പലിശക്കാരിൽനിന്നും അകന്ന് നിൽക്കുക, പാസ്സ്‌പൊർട്ട് പോലുള്ള രേഖകൾ പണയം വെക്കാതിരിക്കുക-കാരണം നാം അകപ്പെടുന്ന പ്രശ്‌നങ്ങളിൽ നിന്നും വിടുതൽ നേടാൻ അൽപം ബുദ്ധിമുട്ട് ആണ്.