കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ ബഹറൈൻ ചാപ്റ്റർ പ്രഥമ താത്കാലിക ഭരണസമിതി രൂപീകൃതമായി.ആഗോള പ്രവാസികളെ ജാതി-മത- രാഷ്ട്രീയ ഭേദമെന്യേ ഒരു കുടക്കീഴിൽ എന്ന സ്വപ്നംയാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയ കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻയുടെ ബഹറൈൻ ചാപ്റ്ററിന്റെ പ്രഥമ പൊതുയോഗം മനാമ കലവററെസ്റ്റൗറന്റ് ഹാളിൽ ഭംഗിയായി സംഘടിപ്പിച്ചു. നൂറിലധികംആളുകൾ പങ്കെടുത്ത പ്രഥമ യോഗത്തിൽ അംഗങ്ങൾക്ക് നോർക്ക രജിസ്‌ട്രെഷൻ,സംഘടന നിയമാവലി അംഗീകാരം, ഭരണസമിതി തിരഞ്ഞെടുപ്പ് എന്നിവയുംപൂർത്തിയാക്കി.

സെക്രട്ടറി നസീർ ത്രിച്ചൂർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സജിദ് എൻ പിമാഹി സംഘടനയുടെ ലക്ഷ്യവും ആവശ്യകതയും പ്രവർത്തനശൈലും വിശദീകരിച്ചു.നിയുക്ത രക്ഷാധികാരി കെ.ആർ നായരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റും കോർ അഡ്‌മിനുമായ മുബാറക്ക് ഉത്ഘാടനപ്രസംഗം നടത്തി. നിയമാവലിയും ആഗോള ഭരണഘടനയും ഭേദഗതികൾ ഇല്ലാതെ അംഗീകരിക്കപ്പെട്ടു. രാജ്യാന്തരതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനും എല്ലാപ്രവാസലോകത്തും സംഘടിക്കാനും നാട്ടിൽ ജില്ലാതല സംഘടനകൾ രൂപീകരിക്കാനുംബഹറൈൻ ചാപ്റ്റർ സഹകരിക്കാൻ പൊതുവിൽ അംഗീകാരമായി. പ്രവാസികൾഎന്ന ഒരു ഒറ്റ സമൂഹമായി നിലനിന്ന് സ്വയം സംരക്ഷിതമായി മുന്നോട്ട് പോകാൻഉറച്ച് കൂട്ടായ്മ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തീരുമാനിച്ചു. നിയുക്തരക്ഷാധികാരി കെ.ആർ നായർ, ഉപദേശക സമിതിയംഗം ശ്രി നിസാർ കൊല്ലം,ബഹറൈൻലെ പ്രമുഖ സംഘടനാ/സാമൂഹിക നേതാക്കളായ UK Balan, PT Hussain
Wayanad, Kunji Mohammad Malappuram ,Pavithran Vatakara ,C Pavithran ,Pankaj Nangathan, KT Moideenഎന്നിവർ പ്രവാസി ഉന്നമനം ലക്ഷ്യം വെച്ച് ഉള്ള kpwaയുടെ പ്രവർത്തനങ്ങൾക്ക്പൂർണ്ണപിന്തുണയും ആശംസകളും അർപ്പിച്ചു. ട്രഷറർ നന്ദി അർപ്പിച്ചു.

ബഹറൈനിലെ വിവിധ സംഘടനകളുമായി സഹകരിച്ചു, മുഴുവൻ മലയാളികളിലേക്കും സംഘടനയുടെ ലക്ഷ്യം എത്തിക്കാനും ഏരിയ കമ്മറ്റികൾ വഴി എല്ലാ മലയാളി പ്രവാസികൾക്കും നോർക്ക കാർഡ് ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.ആഗോള മലയാളികളെ വിദേശ പ്രവാസി / ആഭ്യന്തര പ്രവാസി / മുൻ പ്രവാസിഎന്നിങ്ങനെ തരം തിരിച്ചു വിദേശത്തെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയുംകേരളത്തിലെ എല്ലാ ജില്ലകളിലെയും മലയാളി പ്രവാസി സമൂഹത്തെ ഒരുമിച്ച് ഒരുസമൂഹമായി മുന്നോട്ട് കൊണ്ടുപോകുവാനുള്ള ശ്രമകരമായ ലക്ഷ്യമാണ് മുന്നണിൽകാണുന്നത്.

സംഘടിതമായി അവകാശങ്ങൾ നേടിയെടുക്കുക , പ്രവാസി വിഷയങ്ങളിലെ
അവഗണകൾക്കും അജ്ഞതക്കും അറുതിവരുത്തുക, പ്രവാസികൾക്ക് മാർഗ്ഗരേഖയുംപിന്തുണയും നൽകുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾ.
ആഗോള സംഘടനാ ഘടന:
1. കോർ അഡ്‌മിൻ ടീം,
2. ഗ്ലോബൽ ഭാരവാഹികളുടെ കമ്മിറ്റി,
3. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ - കേരളത്തിലെ സംസ്ഥാന കമ്മറ്റികൾ ,
4. വിദേശ രാജ്യങ്ങളിലെ പ്രൊവിൻസുകൾ -കേരളത്തിലെ 3 സോണുകൾ ,
5. വിദേശ രാജ്യങ്ങളിലെ ഏരിയ/ കേരളത്തിലെ പഞ്ചയാത്ത് കമ്മറ്റികൾ,
6. രാജ്യാന്തര- ജില്ലാ സമാന്തര കമ്മറ്റികൾ എന്നിങ്ങനെയാണ് ഘടന
നിർണയിച്ചിരിക്കുന്നത്.

പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക, പ്രവാസി പുനരധിവാസപദ്ധതികൾ ആസൂത്രണം ചെയ്യുക, സംരംഭങ്ങൾ തുടങ്ങുന്നവർക്ക് നിർദ്ദേശങ്ങളുംപ്രൊജക്റ്റുകളും നൽകുക, അംഗങ്ങളുടെ സംരഭങ്ങളിൽ വിജയം ഉറപ്പിക്കുക, സർക്കാർപദ്ധതികൾ പ്രവാസികൾക്ക് മനസ്സിലാക്കിക്കൊടുക്കുക, അത് ഉപയോഗപ്പെടുത്താൻഅറിവ് പകരുക, പുതുതായി പ്രവാസികൾ ആകുന്നവരെ നാട്ടിൽ നിന്നും വരുന്നത്
മുതൽ കൂടെ നിർത്തി അപരിചിതത്വം ചൂഷണം അബദ്ധങ്ങൾ എന്നിവയിൽ നിന്നുംസംരക്ഷിക്കുക എന്നിവയാണു KPWAയുടെ മുഖ്യ ലക്ഷ്യങ്ങൾ.

ഒരു തവണ KPWAയുടെഏതെങ്കിലും ചാപ്റ്റർ വഴി എടുക്കുന്ന മെമ്പർഷിപ് ആജീവനാന്ത മെമ്പർഷിപ്ആണെന്നതും പ്രവാസം മതിയാക്കി തിരിച്ചു ചെല്ലുന്നവർ സ്വമേധയാ മുൻ-പ്രവാസിആയി രെജിസ്റ്റർ ചെയ്യപ്പെടും എന്നതും ഈ സംഘടനയുടെ മാത്രം സവിശേഷതയാണ്എന്ന് സംഘാടകർ അവകാശപ്പെടുന്നു. ആഗോളമലയാളികളെ രാഷ്ട്രീയജാതിമതഭേദമെന്യേ അവകാശസംരക്ഷണത്തിന്നും നിലനില്പിന്നുമായി സംഘടിതമാകുവാനും,രണ്ടായി നിന്ന് നഷ്ടപ്പെടാവുന്നതെല്ലാം ഒരുമിച്ച് നിന്ന് നേടാനാകും എന്നും KPWAആഹ്യാനം ചെയ്യുന്നു.