ഗോള പ്രവാസികളെ ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ ഒരു കുടക്കീഴിൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയ 'കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ (KPWA)' യുടെ ഖത്തർ ചാപ്റ്ററിന്റെ പ്രഥമ പൊതുയോഗം ദോഹ താസാ റെസ്റ്റൗറന്റ് ഹാളിൽ 31-03-2017-നു ഭംഗിയായി സംഘടിപ്പിച്ചു. മുന്നൂറിലധികം ആളുകൾ പങ്കെടുത്ത പ്രഥമ യോഗത്തിൽ അംഗങ്ങൾക്ക് നോർക്ക രെജിസ്‌ട്രെഷൻ, സംഘടന നിയമാവലി അംഗീകാരം, ഭരണസമിതി തിരഞ്ഞെടുപ്പ് എന്നിവയും പൂർത്തിയാക്കി. സെക്രട്ടറി ശ്രീ. ജെബി വർഗീസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ധനേഷ് കെ.സി സംഘടനയുടെ ലക്ഷ്യവും ആവശ്യകതയും പ്രവർത്തനശൈലും വിശദീകരിച്ചു.

നിയുക്ത രക്ഷാധികാരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിയമാവലിയും ഭരണഘടനയും ഭേദഗതികൾ ഇല്ലാതെ അംഗീകരിക്കപ്പെട്ടു. രാജ്യാന്തരതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനും എല്ലാ പ്രവാസലോകത്തും സംഘടിക്കാനും നാട്ടിൽ ജില്ലാതല സംഘടനകൾ രൂപീകരിക്കാനും പൊതുവിൽ അംഗീകാരമായി. പ്രവാസികൾ എന്ന ഒരു ഒറ്റ സമൂഹമായി നിലനിന്ന് സ്വയം സംരക്ഷിതമായി മുന്നോട്ട് പോകാൻ ഉറച്ച് കൂട്ടായ്മ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തീരുമാനിച്ചു. നിയമാവലി മറ്റു ആഗോള തലത്തിലെ ചാപ്റ്ററുകളുടെയും കോർ അഡ്‌മിൻ ഗ്രൂപ്പിന്റെയും അംഗീകാരത്തിനു സമർപ്പിക്കാനും തീരുമാനിച്ചു.

പ്രസിഡന്റ്, 2 വൈസ് പ്രസിഡന്റുമാർ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ , ജോയിന്റ് ട്രഷറർ, വനിത പ്രസിഡന്റ്, വനിത സെക്രട്ടറി, രക്ഷാധികാരി, ഓഫീസ് സെക്രട്ടറി, 10ഏരിയ കമ്മറ്റികളിലേ ഏരിയ കൺവീനർ, ജോയിന്റ് കൺവീനർ, എന്നി തസ്തികകളിലേക്ക് 30 പേരെയും നോർക്കാ റിലേഷൻ ടീം ആയി 3 പേരെയും KPWA പ്രൊജക്ട് ടീമായി 5 പേരെയും തിരഞ്ഞെടുത്തു.

ഖത്തറിലെ വിവിധ സംഘടനകളുമായി സഹകരിച്ചു, മുഴുവൻ മലയാളികളിലേക്കും സംഘടനയുടെ ലക്ഷ്യം എത്തിക്കാനും ഏരിയ കമ്മറ്റികൾ വഴി എല്ലാ മലയാളി പ്രവാസികൾക്കും നോർക്ക കാർഡ് ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.

ആഗോള മലയാളികളെ വിദേശ പ്രവാസി / ആഭ്യന്തര പ്രവാസി / മുൻ പ്രവാസി എന്നിങ്ങനെ തരം തിരിച്ചു വിദേശത്തെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേരളത്തിലെ എല്ലാ ജില്ലകളിലെയും മലയാളി പ്രവാസി സമൂഹത്തെ ഒരുമിച്ച് ഒരു സമൂഹമായി മുന്നോട്ട് കൊണ്ടുപോകുവാനുള്ള ശ്രമകരമായ ലക്ഷ്യമാണ് മുന്നണിൽ കാണുന്നത്. സംഘടിതമായി അവകാശങ്ങൾ നേടിയെടുക്കുക , പ്രവാസി വിഷയങ്ങളിലെ അവഗണകൾക്കും അജ്ഞതക്കും അറുതിവരുത്തുക, പ്രവാസികൾക്ക് മാർഗ്ഗരേഖയും പിന്തുണയും നൽകുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾ.

ആഗോള സംഘടനാ ഘടന:
1. കോർ അഡ്‌മിൻ ടീം,
2. ഗ്ലോബൽ ഭാരവാഹികളുടെ കമ്മിറ്റി,
3. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ - കേരളത്തിലെ സംസ്ഥാന കമ്മറ്റികൾ ,
4. വിദേശ രാജ്യങ്ങളിലെ പ്രൊവിൻസുകൾ -കേരളത്തിലെ 3 സോണുകൾ ,
5. വിദേശ രാജ്യങ്ങളിലെ ഏരിയ/ കേരളത്തിലെ പഞ്ചയാത്ത് കമ്മറ്റികൾ,
6. രാജ്യാന്തര- ജില്ലാ സമാന്തര കമ്മറ്റികൾ എന്നിങ്ങനെയാണ് ഘടന നിർണയിച്ചിരിക്കുന്നത്.

പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക, പ്രവാസി പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്യുക, സംരംഭങ്ങൾ തുടങ്ങുന്നവർക്ക് നിർദ്ദേശങ്ങളും പ്രൊജക്റ്റുകളും നൽകുക, അംഗങ്ങളുടെ സംരഭങ്ങളിൽ വിജയം ഉറപ്പിക്കുക, സർക്കാർ പദ്ധതികൾ പ്രവാസികൾക്ക് മനസ്സിലാക്കിക്കൊടുക്കുക, അത് ഉപയോഗപ്പെടുത്താൻ അറിവ് പകരുക, പുതുതായി പ്രവാസികൾ ആകുന്നവരെ നാട്ടിൽ നിന്നും വരുന്നത് മുതൽ കൂടെ നിർത്തി അപരിചിതത്വം ചൂഷണം അബദ്ധങ്ങൾ എന്നിവയിൽ നിന്നും സംരക്ഷിക്കുക എന്നിവയാണു KPWAയുടെ മുഖ്യ ലക്ഷ്യങ്ങൾ. ഒരു തവണ KPWAയുടെ ഏതെങ്കിലും ചാപ്റ്റർ വഴി എടുക്കുന്ന മെമ്പർഷിപ് ആജീവനാന്ത മെമ്പർഷിപ് ആണെന്നതും പ്രവാസം മതിയാക്കി തിരിച്ചു ചെല്ലുന്നവർ സ്വമേധയാ മുൻ-പ്രവാസി ആയി രെജിസ്റ്റർ ചെയ്യപ്പെടും എന്നതും ഈ സംഘടനയുടെ മാത്രം സവിശേഷതയാണ് എന്ന് സംഘാടകർ അവകാശപ്പെടുന്നു. ആഗോളമലയാളികളെ രാഷ്ട്രീയജാതിമത ഭേദമെന്യേ അവകാശസംരക്ഷണത്തിന്നും നിലനില്പിന്നുമായി സംഘടിതമാകുവാനും, രണ്ടായി നിന്ന് നഷ്ടപ്പെടാവുന്നതെല്ലാം ഒരുമിച്ച് നിന്ന് നേടാനാകും എന്നും KPWA ആഹ്യാനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
0097455204715/ 0097433469231 അല്ലെങ്കിൽ mail.kpwaqatar@gmail.com