ന്യുയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ഓഫ് നോർത്തമേരിക്ക രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഴുത്തുകാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്തമേരിക്കയിലുള്ള എല്ലാ മലയാളി പെന്തക്കോസ്ത് പ്രാദേശിക സഭകളിലെയും രചയിതാക്കളിൽ നിന്നും കവിത, ഉപന്യാസം, കഥാരചന, ലേഖനങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ തുടങ്ങി സത്യവേദപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു.

പ്രായഭേദമെന്യ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. രജിസ്‌ട്രേഷൻ ആവശ്യമില്ല. ഇംഗ്ലീഷ്, മലയാളം ഭാഷകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. വിവിധ പ്രായ ഗ്രൂപ്പുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വിജയിക്കുന്നവർക്ക് കെ.പി.ഡബ്ല്യു.എഫ് രജതജൂബിലി സമ്മേളനത്തിൽ വച്ച് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.

പങ്കെടുക്കുന്നവരുടെ എണ്ണം അനുസരിച്ച് പ്രാഥമിക റൗണ്ടുകൾ പൂർത്തീകരിച്ചതിനു ശേഷം ഫൈനൽ മത്സരം നടത്തും. വിജയികളാകുന്നവരുടെ സാഹിത്യസൃഷ്ടികൾ പ്രമുഖ ക്രൈസ്തവ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും.

രചനകൾ മെയ് 10 നു മുമ്പായി താഴെ കാണുന്ന വിലാസത്തിൽ സഭാ ശുശ്രൂഷകന്റെ പേരും ഫോൺ നമ്പരും സഹിതം അയച്ചുതരേണ്ടതാണ്.

നിബു വെള്ളവന്താനം (നാഷണൽ സെക്രട്ടറി)

Address: Nibu Vellavanthanam ( National Secretary)
5137 Picadilly circus Ct, Orlando, FL 32839