- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം പുരസ്ക്കാര ജേതാക്കൾ
ന്യുയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് സഭാഗങ്ങളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ, കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ്രൈകസ്തവ സാഹിത്യ രചന മത്സരത്തിൽ വിജയികളായവരെ പ്രഖ്യാപിച്ചു. ന്യുയോർക്കിൽ നിന്നുമുള്ള ഡോ. ഷൈനി റോജൻ സാം എഴുതിയ 'കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ' എന്ന ലേഖനം മലയാളം വിഭാഗത്തിലും, ഡാളസ്സിൽ നിന്നുമുള്ള സിസ്റ്റർ ലൗലി ഷാജി തോമസ് എഴുതിയ 'മായയാം ഉലകത്തിൽ' കവിത വിഭാഗത്തിലും, ഹ്യൂസ്റ്റനിൽ നിന്നുമുള്ള ഡോ. മനു ചാക്കോ എഴുതിയ 'കൊഴിയുന്ന ഇലകൾ പറഞ്ഞത്' മലയാളം ചെറുകഥ വിഭാഗത്തിലും പുരസ്‌ക്കാരം നേടി. ടെക്സസിൽ നിന്നുമുള്ള സിസ്റ്റർ സാറാ ജോൺ എഴുതിയ 'സെറ്റ് ലൈക് ഫ്ലിന്റ് ' എന്ന ലേഖനത്തിനും ഫ്ലോറിഡയിൽ നിന്നുമുള്ള സിസ്റ്റർ അഞ്ജ ലീന ജോൺ എഴുതിയ 'ഗുഡ്ബൈ' എന്ന ഇഗ്ലീഷ് കവിതയും, 2017 ലെ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡിന് അർഹത നേടി. പുസ്തക രചനയിലൂടെ ആത്മീയ സമൂഹത്തിനു നൽകിയ സമഗ്ര സം
ന്യുയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് സഭാഗങ്ങളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ, കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ്രൈകസ്തവ സാഹിത്യ രചന മത്സരത്തിൽ വിജയികളായവരെ പ്രഖ്യാപിച്ചു.
ന്യുയോർക്കിൽ നിന്നുമുള്ള ഡോ. ഷൈനി റോജൻ സാം എഴുതിയ 'കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ' എന്ന ലേഖനം മലയാളം വിഭാഗത്തിലും, ഡാളസ്സിൽ നിന്നുമുള്ള സിസ്റ്റർ ലൗലി ഷാജി തോമസ് എഴുതിയ 'മായയാം ഉലകത്തിൽ' കവിത വിഭാഗത്തിലും, ഹ്യൂസ്റ്റനിൽ നിന്നുമുള്ള ഡോ. മനു ചാക്കോ എഴുതിയ 'കൊഴിയുന്ന ഇലകൾ പറഞ്ഞത്' മലയാളം ചെറുകഥ വിഭാഗത്തിലും പുരസ്‌ക്കാരം നേടി.
ടെക്സസിൽ നിന്നുമുള്ള സിസ്റ്റർ സാറാ ജോൺ എഴുതിയ 'സെറ്റ് ലൈക് ഫ്ലിന്റ് ' എന്ന ലേഖനത്തിനും ഫ്ലോറിഡയിൽ നിന്നുമുള്ള സിസ്റ്റർ അഞ്ജ ലീന ജോൺ എഴുതിയ 'ഗുഡ്ബൈ' എന്ന ഇഗ്ലീഷ് കവിതയും, 2017 ലെ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡിന് അർഹത നേടി.
പുസ്തക രചനയിലൂടെ ആത്മീയ സമൂഹത്തിനു നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തി, ബ്രദർ പി.എസ് എബ്രഹാം രചിച്ച ഇടയലേഖനങ്ങൾ എന്ന ഗ്രന്ഥത്തിനും, പാസ്റ്റർ ജി സാമുവേൽ എഴുതിയ പരിശുന്ധത്മാവ് ഒരു വിചിന്തനം എന്ന പുസ്തകത്തിനും, ബ്രദർ മനു ഫിലിപ്പ് രചിച്ച തൊട്ടറിവോ അതോ കേട്ടറിവോ എന്ന ഗ്രന്ഥത്തിനും, സിസ്റ്റർ സൂസൻ ബി ജോൺ എഴുതിയ സ്വർഗ്ഗിയ സംഗീത ധാര എന്ന ആത്മീയ ഗാന സമാഹാര ത്തിനും പുരസ്‌ക്കാരങ്ങൾ നൽകും.
അവാർഡ് ജേതാക്കൾക്ക് ജൂൺ 29 മുതൽ ജൂലൈ 2 വരെ കൊളംബസ് ഒഹായോ ഹയാത്ത് റീജൻസി ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ ഫലകവും പ്രശംസാപത്രവും ഉൾപ്പെടുന്ന പുരസ്‌ക്കാരം നൽകി ചടങ്ങിൽ ആദരിക്കും. റൈറ്റേഴ്സ് ഫോറം സമ്മേളനത്തിനോടനുബന്ധിച്ച് മാധ്യമ ശില്പശാല ഉണ്ടായിരിക്കും. അടുത്ത വർഷം നടത്തപ്പെടുന്ന കെ.പി.ഡബ്ല്യൂ.എഫ് രജതജൂബിലി സമ്മേ ളനത്തിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശന കർമ്മം റവ. പി.ഐ എബ്രഹാം (കാനം അച്ചൻ) നിർവ്വഹിക്കും.
്രൈകസ്തവ സാഹിത്യ മേഖലയിൽ വിവിധ നിലകളിൽ തികഞ്ഞ പ്രാവണ്യം നേടിയിട്ടുള്ള റവ. ഡോ. ബാബു തോമസ്, റവ.ഡോ.ലെസ്ലി വർഗീസ്, റവ.ഡോ. ജോമോൻ ജോർജ്, എസ്‌പി. ജെയിസ് എന്നിവരായിരുന്നു ഓരോ വിഭാഗത്തിലും വിധി നിർണ്ണയം നടത്തിയത്.
റോയി മേപ്രാൽ പ്രസിഡന്റ്, രാജൻ ആര്യപ്പള്ളിൽ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറൽ സെക്ര ട്ടറി, പാസ്റ്റർ സ്റ്റാൻലി ചിറയിൽ ജോ. സെക്രട്ടറി, ജോയിസ് മാത്യൂസ് ട്രഷറാർ, സിസ്റ്റർ മേരി ജോസഫ് ലേഡീസ് കോർഡിനേറ്റർ എന്നിവരാണ് കെ.പി. ഡബ്ല്യു. എഫ് ദേശീയ ഭാരവാഹികൾ.