ഉഴവൂർ: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലുള്ള പതിനാലാമത് ഡോ. കെ.ആർ. നാരായണൻ അനുസ്മരണ പ്രഭാഷണം കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. ഡോ. കെ.ആർ. നാരായണനുമായി 1973 മുതൽ വ്യക്തി ബന്ധം ഉണ്ടായിരുന്നതായി അദേഹം അനുസ്മരിച്ചു. അദ്ദേഹം ജീവിതത്തിൽ പുലർത്തിയിരുന്ന വ്യക്തി മൂല്യങ്ങൾ ഇന്നത്തെ കാലഘട്ടത്തിലും പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അലുംമ്നി അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി പ്രൊഫ. സ്റ്റീഫൻ മാത്യൂ സ്വാഗതവും, പ്രിൻസിപ്പൽ ഡോ. ഷൈനി ബേബി ആമുഖ പ്രസംഗവും, സന്തോഷ് നായർ (യു.എസ്.എ) ആശംസയും, അഡ്വ. സ്റ്റീഫൻ ചാഴികാടൻ കൃതജ്ഞതയും അറിയിച്ചു.

പ്രസ്തുത യോഗത്തിൽ കഴിഞ്ഞ രണ്ട് കാലഘട്ടങ്ങളിലായി 6 വർഷം കോളേജിന്റെ അലുംമ്നി പ്രസിഡന്റായി പ്രവർത്തിച്ച ഫ്രാൻസീസ് കിഴക്കേക്കൂറ്റിനെ അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സേവനത്തിന്റെ പേരിൽ കോളേജിനു വേണ്ടി ഉമ്മൻ ചാണ്ടി പൊന്നാട അണിയിച്ച് ആദരിച്ചു.