- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രാന്തിയുടെ മെയ് ദിന അനുസ്മരണത്തിനായി യെച്ചൂരി അയർലണ്ടിൽ എത്തുന്നു; ഐറിഷ് കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ പരിപാടികൾ സമ്മേളനത്തിനു മാറ്റുകൂട്ടും
ക്രാന്തി സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെയ്ദിന അനുസ്മരണത്തിനു മുഖ്യ പ്രഭാഷകൻ ആയി സി പി എം അഖിലേന്ത്യാ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി എത്തുന്നു. 'ആഗോളതലത്തിൽ ഉയർന്നു വരുന്ന വംശീയതയിൽ അധിഷ്ഠതമായ ദേശീയതയുടെ കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തിൽ സഖാവ് യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും. ആദ്യമായിട്ട് അയർലണ്ടിൽ സീതാറാം യെച്ചൂരി എത്തുന്നത്. ഫാസിസ്റ്റ് വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഇന്ത്യയിലെ സി പി എമ്മിനെ നയിക്കാൻ വീണ്ടും അവസരം ലഭിച്ച സഖാവ് യെച്ചൂരിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. മെയ് നാലാം തീയതി വൈകിട്ട് ആറരക്ക് സ്റ്റില്ലോർഗൻ ടാബോൾട്ട് ഹോട്ടലിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തിൽ ഡബ്ലിൻ സിറ്റി കൗൺസിലറും വർക്കേഴ്‌സ് പാർട്ടി നേതാവുമായ എല്ലിസ് റയാനും സോളിഡാരിറ്റി പാർട്ടി നേതാവും സിറ്റി കൗൺസിലറും ആയ മാറ്റ് വെയിനും ഐറിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ജെനെറൽ സെക്രട്ടറിയും ആയ യൂജിൻ മക്കാർട്ടനും പങ്കെടുത്തു സംസാരിക്കും. തുടർന്ന്
ക്രാന്തി സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെയ്ദിന അനുസ്മരണത്തിനു മുഖ്യ പ്രഭാഷകൻ ആയി സി പി എം അഖിലേന്ത്യാ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി എത്തുന്നു. 'ആഗോളതലത്തിൽ ഉയർന്നു വരുന്ന വംശീയതയിൽ അധിഷ്ഠതമായ ദേശീയതയുടെ കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തിൽ സഖാവ് യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും.
ആദ്യമായിട്ട് അയർലണ്ടിൽ സീതാറാം യെച്ചൂരി എത്തുന്നത്. ഫാസിസ്റ്റ് വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഇന്ത്യയിലെ സി പി എമ്മിനെ നയിക്കാൻ വീണ്ടും അവസരം ലഭിച്ച സഖാവ് യെച്ചൂരിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.
മെയ് നാലാം തീയതി വൈകിട്ട് ആറരക്ക് സ്റ്റില്ലോർഗൻ ടാബോൾട്ട് ഹോട്ടലിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തിൽ ഡബ്ലിൻ സിറ്റി കൗൺസിലറും വർക്കേഴ്‌സ് പാർട്ടി നേതാവുമായ എല്ലിസ് റയാനും സോളിഡാരിറ്റി പാർട്ടി നേതാവും സിറ്റി കൗൺസിലറും ആയ മാറ്റ് വെയിനും ഐറിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ജെനെറൽ സെക്രട്ടറിയും ആയ യൂജിൻ മക്കാർട്ടനും പങ്കെടുത്തു സംസാരിക്കും.
തുടർന്ന് നടക്കുന്ന കലാ വിരുന്നിൽ ഐഡൻ മർഫിയും ഫിയോണ ബോൾജെറും അയർലണ്ടിലെയും ഇന്ത്യയിലെയും ശബ്ദങ്ങളും വാക്കുകളും സമനയിപ്പിച് നടത്തുന്ന സംഗീതം കവിതാ ആലാപനവും തുടർന്ന് അയർലണ്ടിലെ പ്രമുഖ കലാകാരൻ ആയ ഫ്രാങ്ക് അലനും സംഘവും ജെയിംസ് കൊണോലിയുടെ ജീവിതത്തെ ആസ്പദമാക്കി നടത്തുന്ന മെയ് മാസത്തിലെ പന്ത്രണ്ടു ദിവസങ്ങൾ എന്ന കലാ വിരുന്നും സംഘടിപിച്ചിട്ടുണ്ട്.