- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൗസിങ് മേഖലയിൽ സർക്കാർ ഇടപെടൽ അനിവാര്യം എന്ന് ഐലീഷ് റയാൻ; ക്രാന്തി മെയ്ദിന അനുസ്മരണം ശ്രദ്ധേയമായി
പുതുതായി രൂപം കൊണ്ട ഇടത്പക്ഷ കൂട്ടായ്മ ക്രാന്തി അയർലണ്ട് ഡബ്ലിനിൽ മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു .ക്ലോണിയിലെ പിച്ച് ആൻഡ് പുട്ട് ഗോൾഫ് ക്ല്ബ് ഹാളിൽ ആണ് പരിപാടി സംഘടിപ്പിച്ചത് .വർക്കേർസ് പാർട്ടി നേതാവും ഡബ്ലിൻ സിറ്റി കൗൻസിലറുമായ ഐലീഷ് റെയാൻ മുഖ്യ പ്രഭാഷണം നടത്തി. ഷാജി എബ്രഹാം തൊഴിൽ മേഖലയിലെ വിവിധ പ്രശനങ്ങളെ കുറിച്ചും തൊഴിൽ നിയമങ്ങളെ കുറിച്ചും അശ്വതി ഫെമിനിസത്തെ കുറിച്ചും ബിപിൻ ചന്ദ് അയർലണ്ടിലെ ഇന്ത്യൻ അസോസിയേഷനുകളുടെ പ്രവർത്തനങ്ങളെ കുറിച്ചും വർഗീസ് ജോയി അയർലണ്ടിലെ ഇമിഗ്രന്റ് നേഴ്‌സുമാരെ കുറിച്ചും മനോജ് ഡി മാന്നാത്ത് ഇമിഗ്രന്റ് തൊഴിലാളികളെ സംബന്ധിച്ചും ആലഫിൻ പോൾ അയർലണ്ടിലെ ഇമിഗ്രന്റ് വിദ്ധ്യാർത്ഥി സമൂഹത്തെ സംബന്ധിച്ചും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. തുടർന്ന് അജിത് കേശവന്റെ മനോഹരമായ കവിതാ ആലാപനവും ഉണ്ടായിരുന്നു. അയർലണ്ടിലെ ഭവന മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചും റിയൽ എസ്റ്റേറ്റ് മാഫിയ ഉണ്ടാക്കുന്ന കൃതിമ വില കയറ്റത്തെ കുറിച്ചും അത് പരിഹരിക്കാൻ സർക്കാർ ഇടപെടൽ നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മു
പുതുതായി രൂപം കൊണ്ട ഇടത്പക്ഷ കൂട്ടായ്മ ക്രാന്തി അയർലണ്ട് ഡബ്ലിനിൽ മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു .ക്ലോണിയിലെ പിച്ച് ആൻഡ് പുട്ട് ഗോൾഫ് ക്ല്ബ് ഹാളിൽ ആണ് പരിപാടി സംഘടിപ്പിച്ചത് .വർക്കേർസ് പാർട്ടി നേതാവും ഡബ്ലിൻ സിറ്റി കൗൻസിലറുമായ ഐലീഷ് റെയാൻ മുഖ്യ പ്രഭാഷണം നടത്തി.
ഷാജി എബ്രഹാം തൊഴിൽ മേഖലയിലെ വിവിധ പ്രശനങ്ങളെ കുറിച്ചും തൊഴിൽ നിയമങ്ങളെ കുറിച്ചും അശ്വതി ഫെമിനിസത്തെ കുറിച്ചും ബിപിൻ ചന്ദ് അയർലണ്ടിലെ ഇന്ത്യൻ അസോസിയേഷനുകളുടെ പ്രവർത്തനങ്ങളെ കുറിച്ചും വർഗീസ് ജോയി അയർലണ്ടിലെ ഇമിഗ്രന്റ് നേഴ്‌സുമാരെ കുറിച്ചും മനോജ് ഡി മാന്നാത്ത് ഇമിഗ്രന്റ് തൊഴിലാളികളെ സംബന്ധിച്ചും ആലഫിൻ പോൾ അയർലണ്ടിലെ ഇമിഗ്രന്റ് വിദ്ധ്യാർത്ഥി സമൂഹത്തെ സംബന്ധിച്ചും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
തുടർന്ന് അജിത് കേശവന്റെ മനോഹരമായ കവിതാ ആലാപനവും ഉണ്ടായിരുന്നു. അയർലണ്ടിലെ ഭവന മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചും റിയൽ എസ്റ്റേറ്റ് മാഫിയ ഉണ്ടാക്കുന്ന കൃതിമ വില കയറ്റത്തെ കുറിച്ചും അത് പരിഹരിക്കാൻ സർക്കാർ ഇടപെടൽ നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മുഖ്യപ്രഭാഷക ഐലീഷ് റയാൻ വിശദമായി സംസാരിച്ചു .തുടർന്ന് ഹൗസിങ് മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചും അയർലണ്ടിലെ തൊഴിൽ മേഖലയിൽ ഉള്ള പ്രശ്‌നങ്ങളെ കുറിച്ചും ഗൗരവപരം ആയ ചർച്ച നടന്നു .യോഗത്തിൽ അഭിലാഷ് തോമസ് സ്വാഗതവും രാജു ജോർജു നന്ദിയും പറഞ്ഞു .