യർലണ്ട് സന്ദർശിച്ച ഇടുക്കി എം പി ജോയിസ് ജോർജിന് വാട്ടർഫോർഡിൽ സീകരണം നൽകി. ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആണ് ജോയിസ് ജോർജ് എം പിയോടൊപ്പം എന്ന പേരിൽ വാട്ടർഫോർഡിൽ ജോയിസ് ജോർജ് എംപിക്ക് സ്വീകരണവും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.

സമകാല രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും ഇടുക്കിയിലെ കർഷകരുടെ വിഷയങ്ങളെ കുറിച്ചും വിശദം ആയി തന്റെ പ്രഭാഷണത്തിൽ പറഞ്ഞ ജോയിസ് ജോർജ് ജനാധ്യപത്യ പ്രക്രിയയിൽ ജനങ്ങളുടെ അവകാശവും അധികാരങ്ങളും എന്തെന്ന് ഓർമ്മിപിച്ചു.യോഗത്തിൽ വാട്ടർഫോർഡ് ക്രാന്തി യൂനിറ്റ് സെക്രട്ടറി ഷാജു ജോസ് അധ്യക്ഷത വഹിച്ചു.

വർഗീസ് ജോയി ആശംസ പ്രസംഗം നടത്തി.വയലിൻ സാറ തോമസ് കവിത ആലപിച്ചു .പ്രവാസി മലയാളി അസോസിയേഷന് വേണ്ടി സ്റ്റാൻലി ജോൺ ജോയിസ് ജോർജിനു ഉപഹാരം നൽകി. വാട്ടർഫോർഡ് യൂനിറ്റ് ജോയിന്റ് സെക്രട്ടറി അനൂപ് ജോൺ സ്വാഗതവും അഭിലാഷ് തോമസ് നന്ദിയും പറഞ്ഞു.