മാനതകൾ ഇല്ലാത്ത ദുരന്തം ആയിരുന്നു നമ്മുടെ കൊച്ചു കേരളം അഭിമുഖീരിച്ചത്. കേട്ട് കേൾവി പോലും ഇല്ലാത്ത തരത്തിൽ ഉള്ള ഭീകരതയോടെ ആണ് ഓഖി ചുഴലിക്കാറ്റ് കേരളത്തിൽ നാശം വിതച്ചത്. നിരവധി പേര് മരണപെട്ടു. നിരവധി കുടുംബങ്ങൾ അനാഥമായി. നൂറു കണക്കിന് ആളുകൾ പരിക്ക് പറ്റി ചികിൽസയിൽ ആണ്. അവരിൽ പലർക്കും ഇനി പണിക്കു പോകാൻ കഴിയാത്ത അവസ്ഥയിൽ ആണ്. പലരുടെയും വീട് കാട്ടു കൊണ്ട് പോയി. ഉപജീവന മാർഗം ആയ വള്ളവും വലയും നഷ്ടപ്പെട്ടവർ ധാരാളം. പഠിപ്പു മുടങ്ങിയവർ ആശ്രയം നഷ്ട്ടപെട്ടവർ ധാരാളം. അവരെ സഹായിക്കാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ലോകമെമ്പാടും ഉള്ള മലയാളി സമൂഹത്തോടുള്ള ആഹ്വാനത്തിൽ പങ്ക് ചേരാൻ ക്രാന്തിയും.

ഓഖി ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ താത്പര്യം ഉള്ളവരിൽ നിന്നും പണം സമാഹരിച്ചു മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.നിലവിൽ മരണപ്പെട്ടവർക്ക് സർക്കാർ നൽകിയ ഇരുപത് ലക്ഷം രൂപ ഉൾപ്പെടെ ഉള്ള സഹായം കൂടാതെ ഭാവിയിൽ ഇവർക്ക് വേണ്ട തുടർ സഹായത്തിനു വേണ്ടി ഉള്ള മുഖ്യമന്ത്രിയുടെ ആവശ്യത്തോട് ലോകമെബാടും ഉള്ള മലയാളികൾ ആവേശം പൂർവ്വം ആണ് സഹകരിക്കുന്നത്.

വിവിധ രാഷ്ട്രീയ കക്ഷികൾ ഉൾപെട്ട സർക്കാർ ജീവനക്കാർ തങ്ങളുടെ മൂന്നു ദിവസത്തെ വരുമാനം സംഭാവന ചെയ്യാൻ മുന്നോട്ടു വന്നിട്ടുണ്ട്. ഈ തീരുമാനത്തിന്റെ ഭാഗം ആയി കെ എസ് ഇ ബി യിൽ ജോലി ചെയ്യുന്ന ഭരണ പ്രതിപക്ഷ ഭേദം കൂടാതെ വിവിധ യൂണിയനുകളിൽ ഉള്ള ജീവനക്കാർ ആറു കൊടി രൂപ ആദ്യ ഘടു ആയി നൽകി കഴിഞ്ഞു. ഇവിടെ നിന്നും തുക എത്ര ചെറുതായാലും വലുതായാലും താത്പര്യം ഉള്ളവരിൽ നിന്ന് സംഭാവന സ്വീകരിച്ചു കൈമാറാൻ ആണ് ഉദ്ദേശിക്കുന്നത്. ഈ സംഭാവന സമാഹരണം കോ ഓർഡിനേറ്റു ചെയ്യാൻ ആയി

Binu -087 670 7857
Raju george (cork)-+353 87 944 9893
Manoj d mannath -+353 89 951 5795
aneesh jhon (waterford)-+353 87 751 1224

എന്നിവരെ ആണ് ചുമത്തപ്പെടിത്തിയിരിക്കുന്നത്. താത്പര്യം ഉള്ളവർ ബന്ധപെടുക