ഡബ്ലിൻ: അയർലണ്ടിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിക്ക് കിൽക്കെനിയിലും ദ്രോഗഡയിലും പുതിയ യൂണിറ്റുകൾ നിലവിൽ വന്നു. ക്രാന്തിയുടെ പ്രവർത്തനങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ യൂണിറ്റുകൾ രൂപീകരിക്കുന്നത്. ക്രാന്തിയുടെ നേതൃത്വത്തിൽ ഡബ്ലിനിലെ ഇമിഗ്രേഷൻ ഓഫീസിന് മുന്നിൽ നടത്തിയ സമരം ഐറിഷ് മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു.

കിൽക്കെനിയിലെ തോമസ് ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ കിൽക്കെനി യൂണിറ്റിന്റെ ഉത്ഘാടനം ക്രാന്തിയുടെ സെക്രട്ടറി ഷാജു ജോസ് നിർവ്വഹിച്ചു. ലോക കേരള മഹാസഭ അംഗം അഭിലാഷ് തോമസ്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ വർഗീസ് ജോയ്, അജയ് സി. ഷാജി ,ജോൺ ചാക്കോ, സറിൻ വി. സദാശിവൻ, രാജു ജോർജ് , വാട്ടർഫോർഡ് യൂണിറ്റ് ട്രഷറർ ബിനു തോമസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ രാഹുൽ കനിയന്തറ സ്വാഗതവും ബെന്നി ആന്റണി നന്ദിയും പറഞ്ഞു.

കിൽക്കെനി യൂണിറ്റ് സെക്രട്ടറിയായി ഷിനിത്ത് എ.കെ, ജോയിന്റ് സെക്രട്ടറിയായി ബെന്നി ആന്റണി, ട്രഷററായി പ്രവീൺ എം. പിയേയും തിരഞ്ഞെടുത്തു.ഷിജിയ ശരത്ത്, രാഹുൽ കനിയന്തറ എന്നിവരാണ് കമ്മറ്റി അംഗങ്ങൾ.

സ്വോർഡ്‌സ് മുതൽ ഡൺഡാൾക്ക് വരെയുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ദ്രോഗഡ യുണിറ്റിന്റെ ഉത്ഘാടനം ക്രാന്തി പ്രസിഡണ്ട് അഭിലാഷ് ഗോപാലപിള്ള നിർവ്വഹിച്ചു. ദ്രോഗഡയിൽ വച്ച് നടന്ന ചടങ്ങിൽ രതീഷ് സുരേഷ് ( സെക്രട്ടറി) ജെയിൻ പുറമടം (ജോ. സെക്രട്ടറി) മനോജ് ജേക്കബ് (ട്രഷറർ) കമ്മറ്റി അംഗങ്ങളായി ബെന്നി കുര്യാക്കോസ്, റെജി വർഗീസ്, ഷാജു ലൂയിസ്, പ്രദീപ് ചാക്കോ എന്നിവരെ യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു.

കേന്ദ്ര കമ്മറ്റി അംഗങ്ങളായ വർഗീസ് ജോയ്, അഭിലാഷ് തോമസ്, ഷാജു ജോസ്, ജീവൻ വർഗീസ് എന്നിവർ സംസാരിച്ചു.റെജി വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രതീഷ് സുരേഷ് സ്വാഗതവും ജെയിൻ പുറമടം നന്ദിയും പറഞ്ഞു.

പുതിയ യൂണിറ്റുകൾ രൂപീകരിച്ച പ്രദേശങ്ങളിൽ ക്രാന്തിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് സെക്രട്ടറിമാരുമായി ബന്ധപ്പെടുക.

ഷിനിത്ത് എ.കെ (കിൽക്കെനി )- 0870518520, രതീഷ് സുരേഷ് (ദ്രോഗഡ)- 0870555906.