ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റനിലെ സെന്റ് ജോസഫ്സ് സീറൊ മലബാർ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ വെച്ച് അണകര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ബഹുമാനപ്പെട്ട ഡോമനിക് വാളന്മാലച്ചൻ നയിക്കുന്ന ആത്മീയധ്യാനം ജൂൺ 9-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിച്ച്, രാത്രി 8 മണിക്ക് അവസാനിക്കും.

തുടർന്ന്, പിറ്റേന്ന് ജൂൺ 10 (ശനി), ജൂൺ 11 (ഞായർ) ദിവസങ്ങളി. രാവിലെ 9ന് ആരംഭിച്ച് വൈകുന്നേരം 6ന് അവസാനിക്കും. ശനിയും, ഞായറും കുട്ടികൾക്കും യുവജനങ്ങൾക്കുമായി കായ്റോസ് യൂത്ത് ടീം ഒരുക്കുന്ന പ്രത്യേകമായ ധ്യാന സെഷനുമുണ്ടായിരിക്കും.

പള്ളിയിലും, പള്ളിയുടെ സെന്റ് ജോസഫ് ഹാളിലും, പ്രത്യേക ടെന്റുകളിലുമായി പ്രത്യേകവും വിപുലവുമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ക്രിസ്ത്യൻ മതവിശ്വാസികളേയും മറ്റ് എല്ലാ മതവിശ്വാസികളേയും ഈ ആത്മീയ അഭിഷേക ധ്യാനത്തിലേക്ക് സംഘാടകർ സ്വാഗതം ചെയ്തിട്ടുണ്ട്.

അണകര മരിയൻ ധ്യാനകേന്ദ്രത്തിലെ ഒരു ടീം തന്നെ ഡോമനിക് വാളന്മാലച്ചനെ അനുഗമിക്കുന്നുണ്ട്. രണ്ടായിരത്തിൽ പരം ജനങ്ങളെയാണ് ധ്യാനത്തിന് പ്രതീക്ഷിക്കുന്നതെന്നും അവർക്കെല്ലാം പാർക്കിംഗും സൗകര്യങ്ങളും ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ദേവാലയ വികാരി ഫാദർ കുര്യൻ നെടുംവേലിചാലുങ്കൽ, പബ്ലിസിറ്റി കൺവീനർമാരായ ഐസക് വർഗ്ഗീസ് പുത്തനങ്ങാടിയും, ഹെന്റി കുന്തറയും അറിയിച്ചു.

ധ്യാനത്തിന് പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻകൂർ രജിസ്റ്റർ ചെയ്യേണ്ടതാണ്. സെന്റ് ജോസഫ് സീറൊ മലബാർ പള്ളിയുടെ വെബ് സൈറ്റ് (www.stjosephhouston.org) സന്ദർശിച്ച് ധ്യാനത്തിന് രജിസ്റ്റർ ചെയ്യേണ്ടതാണ്