- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; പരാതിക്കാരില്ലാത്ത കേസിൽ പൊലീസ് എന്തിനിടപെട്ടു? പരാതിക്കാരന്റെ ആദ്യ മൊഴിയിൽ ഇല്ലാതിരുന്ന വകുപ്പുകൾ പൊലീസ് കൂട്ടിച്ചേർത്തു; കോടതിയെ വിഢ്ഢിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് അറിയാമെന്നും ഹൈക്കോടതി
കൊച്ചി: നെഹ്റു ഗ്രൂപ്പ് കോളജ് ചെയർമാൻ പി. കൃഷ്ണദാസിനെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശം. പരാതിക്കാരില്ലാത്ത കേസിൽ പൊലീസ് എന്തിനിടപെട്ടുവെന്നു ചോദിച്ചുകൊണ്ടാണ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. പരാതിക്കാരന്റെ ആദ്യ മൊഴിയിൽ ഇല്ലാതിരുന്ന വകുപ്പുകൾ പൊലീസ് പിന്നീട് കൂട്ടിച്ചേർത്തതായും കോടതി നിരീക്ഷിച്ചു. പൊലീസ് കോടതിയെ വിഡ്ഡിയാക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള പരാമർശങ്ങളാണ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായത്. പരാതിക്കാരനില്ലാത്ത ആരോപണങ്ങളാണ് പൊലീസിനെന്ന് കോടതി നിരീക്ഷിച്ചു. കോടതിയെ വിഢ്ഢിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് അറിയാമെന്നും, അറസ്റ്റ് ദുരുദ്ദേശപരമാണെന്നും കോടതി വിമർശിച്ചു. കേസിൽ പുതിയ വകുപ്പുകൾ ചേർത്തത് ദുരുദ്ധേശപരമാണ്. വകുപ്പുകൾ ചേർത്തത് വ്യാജമാണെങ്കിൽ ഉദ്യോഗസ്ഥൻ സർവ്വീസിലുണ്ടാകില്ല. പൊലീസിന്റെ സമീപനം ഇതാണെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയിൽനിന്ന് പൊലീസിന് രൂക്ഷവിമ

കൊച്ചി: നെഹ്റു ഗ്രൂപ്പ് കോളജ് ചെയർമാൻ പി. കൃഷ്ണദാസിനെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശം. പരാതിക്കാരില്ലാത്ത കേസിൽ പൊലീസ് എന്തിനിടപെട്ടുവെന്നു ചോദിച്ചുകൊണ്ടാണ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. പരാതിക്കാരന്റെ ആദ്യ മൊഴിയിൽ ഇല്ലാതിരുന്ന വകുപ്പുകൾ പൊലീസ് പിന്നീട് കൂട്ടിച്ചേർത്തതായും കോടതി നിരീക്ഷിച്ചു.
പൊലീസ് കോടതിയെ വിഡ്ഡിയാക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള പരാമർശങ്ങളാണ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായത്. പരാതിക്കാരനില്ലാത്ത ആരോപണങ്ങളാണ് പൊലീസിനെന്ന് കോടതി നിരീക്ഷിച്ചു. കോടതിയെ വിഢ്ഢിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് അറിയാമെന്നും, അറസ്റ്റ് ദുരുദ്ദേശപരമാണെന്നും കോടതി വിമർശിച്ചു.
കേസിൽ പുതിയ വകുപ്പുകൾ ചേർത്തത് ദുരുദ്ധേശപരമാണ്. വകുപ്പുകൾ ചേർത്തത് വ്യാജമാണെങ്കിൽ ഉദ്യോഗസ്ഥൻ സർവ്വീസിലുണ്ടാകില്ല. പൊലീസിന്റെ സമീപനം ഇതാണെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയിൽനിന്ന് പൊലീസിന് രൂക്ഷവിമർശനം ഉണ്ടായത്.
ലക്കിടിയിലെ നെഹ്രു ലോ അക്കാദമി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥി ഷഹീറിനെ മർദിച്ചുവെന്ന കേസിൽ കൃഷ്ണദാസിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളേക്കു മാറ്റി.
കൃഷ്ണദാസടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലീഗൽ അഡൈ്വസർ സുചിത്ര, പിആർഔ വൽസല കുമാർ, അദ്ധ്യാപകൻ സുകുമാരൻ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടു പോകൽ, മർദ്ദനം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്.
ലക്കിടിയിലെ നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ഷഹീറിന്റെ പരാതിയിന്മേലാണ് പൊലീസ് നടപടി. തന്നെ മർദിച്ചെന്ന് കാട്ടിയായിരുന്നു ഷഹീറിന്റെ പരാതി. തൃശൂർ പഴയന്നൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കോളേജിൽ ബില്ല് നൽകാതെയുള്ള അനധികൃത പണപ്പിരിവിനെക്കുറിച്ചും വെൽഫെയർ ഓഫീസർമാരെക്കുറിച്ചും ഷഹീർ സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവൻസ് സെല്ലിലേക്ക് പരാതി അയച്ചിരുന്നു. ഇതിനെത്തുടർന്ന് വിദ്യാർത്ഥിയെ കോളജിലേക്കു വിളിച്ചുവരുത്തി കൃഷ്ണദാസ് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൃഷ്ണദാസിന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.

